Latest Updates
-
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മധുരം കഴിക്കുന്നവര്‍ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ ഇനി ഈസി വഴി
ദീപാവലിക്കാലത്തിന് തുടക്കം കുറിക്കുമ്പോള്‍ കഴിക്കുന്ന മധുരത്തിന്റേയും എണ്ണം കൂടും. ഇത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രണമില്ലാതെ കുതിക്കുന്നതിലേക്ക് എത്തുന്നു. പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുമ്പോള്‍ അത് ്അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അതിനെ എപ്രകാരം നിയന്ത്രിക്കണം എന്നത് പലര്‍ക്കും അറിയില്ല. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും പ്രശ്നത്തിലാക്കുന്നു.
പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് കാഴ്ച പ്രശ്നങ്ങള്‍ കൂടാതെ വിട്ടുമാറാത്ത വൃക്കരോഗം എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഡയബറ്റിക് ന്യൂറോപ്പതി എന്ന അവസ്ഥയിലേക്ക് പോലും എപ്പോഴും എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം കരുതിയിരിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ ഇവിടെയുണ്ട്.

ഭക്ഷണം നിയന്ത്രിക്കണം
എപ്പോഴും ഭക്ഷണം നിയന്ത്രിക്കണം എന്നതില്‍ ശ്രദ്ധ ചെലുത്തണം. കാരണം ഈ സമയം കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ഇടയാവുന്നത് കൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഭക്ഷണം ഓരോ ഭാഗങ്ങളായി കഴിക്കാവുന്നതാണ്. അതിനോടൊപ്പം നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ ചെറിയ മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കില്ല.
മുഴുവന്‍ ധാന്യങ്ങള്‍ തിരഞ്ഞെടുക്കുക
ചപ്പാത്തി, ചോറ്, ലഘുഭക്ഷണം തുടങ്ങിയവയെല്ലാം തന്നെ പലപ്പോഴും മുഴുവന്‍ ധാന്യങ്ങളായിരിക്കുന്നതിന് ശ്രദ്ധിക്കണം. തവിട്ട് അരി, ബജ്റ, ഓട്സ് തുടങ്ങിയ ധാന്യങ്ങളെല്ലാം തന്നെ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) ഉള്ളവയാണ്. ഇവയെല്ലാം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സാധിക്കുന്നു.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
നിങ്ങളുടെ ഭക്ഷണശീലത്തില്‍ നാരുകള്‍ അടങ്ങിയവ കൂടുതലായി ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയെല്ലാം നാരുകള്‍ കൂടുതലുള്ളവ നോക്കി തിരഞ്ഞെടുക്കുക. ഇത് ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും പതുക്കെയാക്കുന്നത് വഴി ഉയര്‍ന്ന പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. അതോടൊപ്പം തന്നെ ഇടക്ക് അല്പം ഇലക്കറികള്‍, ബീന്‍സ്, പയര്‍ എന്നിവ ചേര്‍ക്കുന്നതും നല്ലതാണ്.
എപ്പോഴു ആക്റ്റീവ് ആയിരിക്കുക
എപ്പോഴും ആക്റ്റീവ് ആയിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇടക്കിടെ നടത്തം, ചെറിയ വ്യായാമങ്ങള്‍ എന്നിവ മികച്ചതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ആക്റ്റീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കണം.
ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുന്ന സോഡകള്‍, സര്‍ബത്തുകള്‍, പഴച്ചാറുകള്‍ എന്നിവയെല്ലാം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. അത് നെഗറ്റീവ് ഫലങ്ങളുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications