Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഡയറ്റില്‍ ഈ പച്ചക്കറികള്‍ ചേര്‍ക്കാറുണ്ടോ? പ്രമേഹം കൂടുമെന്ന ഭയം വേണ്ട
ഇന്ന് ഒട്ടനവധി ആളുകളില്‍ പ്രമേഹം കണ്ടുവരുന്നുണ്ട്. ചെറുപ്പക്കാര്‍ പോലും ഇന്‍സുലിന്‍ എടുക്കുന്ന അവസ്ഥയാണ്. ഇതിനുപിന്നിലെ കാരണങ്ങള്‍ പാരമ്പര്യം, തെറ്റായ ജീവിതരീതികള്‍, തെറ്റായ ആഹാരക്രമം എന്നിവയെല്ലാമാണ്. അമിതമായി മധുരം രക്തത്തില്‍ എത്തുന്ന വിധത്തിലുള്ള ആഹാരങ്ങള്‍ പതിവാക്കിയാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ പ്രമേഹം വരാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. പ്രമേഹം ഒരിക്കല്‍ വന്നാല്‍, പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കുകയില്ല. പകരം, നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമാണ് സാധിക്കുക. അതിനാല്‍, പ്രമേഹം വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ്. ഏറ്റവും ഉചിതമായ കാര്യം.

നിലവില്‍ പ്രമേഹം ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ പ്രമേഹത്തെ ശരിയായ വിധത്തില്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആഹാരത്തില്‍ ശ്രദ്ധിക്കണം, അതുപോലെ, ശരിയായ വിധത്തില്‍ വ്യായമവും ചെയ്യണം. നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികള്‍ ഉണ്ട്. ഈ പച്ചക്കറികള്‍ ഏതെല്ലാമെന്ന് നോക്കാം.
കാബേജ്
പല വീടുകളിലും തോരന്‍ വെയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് കാബേജ്. പച്ചക്കറി എന്നതിലുപരി, ഇലക്കറി എന്ന രീതിയില്‍ കാബേജ് പതിവായി ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. കാബേജ് സൂപ്പ്, കാബേജ് തോരന്‍, കാബേജ് സാലഡ് എന്നിങ്ങനെ ഒട്ടനവധി വിഭവങ്ങള്‍ കാബേജ് ഉപയോഗിച്ച് തയ്യാറാക്കുന്നതാണ്.
ഈ കാബേജ് പ്രമേഹരോഗികള്‍ പതിവാക്കുന്നത് വളരെ നല്ലതാണ്. കാരണം, കാബേജില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെയധികം കുറവാണ്. എന്നാല്‍, നാരുകളാല്‍ സമ്പുഷ്ടമാണ് കാബേജ്. അതിനാല്‍ പ്രമേഹ രോഗികള്‍ കാബേജ് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നു. പ്രമേഹത്തെ നിയന്ത്രിച്ച് നിലനിര്‍ത്താനും കാബേജ് സഹായിക്കുന്നുണ്ട്. കൂടാതെ, കാബേജില്‍ പൊട്ടാസ്യം, കാല്‍സ്യം, മഗാനീഷ്യം എന്നീ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
തോഫു
പ്രത്യക്ഷത്തില്‍ പനീര്‍ പോലെ തോന്നുമെങ്കിലും സംഭവം പനീറല്ല. പാല് ഉല്പന്നം തന്നെയാണ് തോഫുവും. പക്ഷേ, പശപവിന് പാലില്‍ നിന്നല്ല മറിച്ച്, പ്ലാന്റ് ബേയ്സ്ഡ് പാലില്‍ നിന്നാണ് തോഫു ഉണ്ടാക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളും തോഫുവിന് ഉണ്ട്. പലരീതിയില്‍ തോഫു ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. തോഫു ഫ്രൈ ചെയ്ത് കഴിക്കാവുന്നതാണ്. അതുപോലെ, സാലഡ്, കറികള്‍ എന്നിവയിലെല്ലാം തോഫു ചേര്‍ക്കാവുന്നതാണ്.
പ്രമേഹ രോഗികള്‍ തോഫു ആഹാരത്തിന്റെ ഭാഗമാക്കിയാല്‍ ഗുണങ്ങള്‍ അനവധിയാണ്. തോഫുവില് ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, രക്തത്തിലെ പഞ്ചസ്സാരുടെ അളവ് നിയന്ത്രിക്കാന്‍ തോഫ കഴിക്കുന്നതിലൂടെ സാധിക്കും. കൂടാതെ, തോഫുവില് കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, പ്രമേഹം നിയന്ത്രിക്കാനും നല്ലതാണ്.
ബാര്‍ളി
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ബാര്‍ളി കഴിക്കുന്നവരുണ്ട്. ബാര്‍ളി വെള്ളം തിളപ്പിച്ച് കുടിക്കുന്നവരും ധാരാളമാണ്. ഇതേ ബാര്‍ളി പ്രമേഹ രോഗികള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. കാരണം, ബാര്‍ളിയില്‍ ബീറ്റ ഗ്ലൂക്കന് അടങ്ങിയിരിക്കുന്നു. ഇത് ഒരുതരം ഫൈബര്‍ ആണ്. ഇത് ശരീരത്തില്‍ എത്തിയാല്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കുന്നു. അതിനാല്‍, പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ, ബാര്‍ളിയില്‍ വിറ്റമിന്‍ ബി, മഗ്നീഷ്യം, പൊട്ടാസ്യം, സെലേനിയം എന്നിവയും അടങ്ങിയിരിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
