Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രമേഹം സങ്കീര്‍ണാവസ്ഥയില്‍: ചര്‍മ്മത്തില്‍ കാണും ശരീരം നല്കുന്ന മുന്നറിയിപ്പുകള്‍
പ്രമേഹം എന്നത് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ്. പലപ്പോഴും ഇതിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തുന്നു. കൃത്യസമയത്ത് വേണ്ടത് പോലെയുള്ള ഇടപെടല്‍ നടത്തിയില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടതിന്റെ അനിവാര്യതയാണ് കൂടുന്ന പ്രമേഹം സൂചിപ്പിക്കുന്നത്. ചര്‍മ്മത്തിലെ പല ഭാഗങ്ങളിലും പ്രമേഹ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ അല്പം ശ്രദ്ധിക്കണം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ നാം വളരെയധികം ശ്രദ്ധിക്കണം. അത് ചര്മ്മമുള്പ്പടെയുള്ള ഭാഗങ്ങളെ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ ഗുരുതരമായ മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കാന്‍ പോവുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. അവയെ തിരിച്ചറിയുന്നതിനും അതോടൊപ്പെ തന്നെ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നതിനും ശ്രദ്ധിക്കണം. ചര്‍മ്മത്തിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നല്ലൊരു ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.

കാലില്‍ കാണപ്പെടുന്ന പാടുകള്‍
പ്രമേഹം നിങ്ങളില്‍ നിയന്ത്രണാതീതമാണ് എന്നുണ്ടെങ്കില്‍ അവരില്‍ പലപ്പോഴും കാണപ്പെടുന്നതാണ് കാലിലെ പാടുകള്‍. ഇതിനെ സ്പോട്ടഡ് ലെഗ് സിന്‍ഡ്രോം എന്നാണ് പറയുന്നത്. പലപ്പോഴും ഡയബറ്റിക് ഡെര്‍മോപ്പതി എന്ന അവസ്ഥയാണ് ഇത്. വൃത്താകൃതിയിലോ നീണ്ട വൃത്താകൃതിയിലോ ആണ് ഇത്തരം പാടുകള്‍ കാണപ്പെടുന്നത്. അത് ചുവന്ന നിറത്തിലേക്ക് മാറുന്ന അവസ്ഥയാണ് പലരിലും ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
കക്ഷത്തിലും കഴുത്തിലും ഇരുണ്ട പാടുകള്‍
നിങ്ങളുടെ കക്ഷത്തിലും കഴുത്തിലും മറ്റ് ഞരമ്പുകളുടെ ഭാഗത്തോ ഇരുണ്ട പാടുകള്‍ അല്ലെങ്കില്‍ വെലവറ്റിനേത് സമാനമായ പാടുകള്‍ ഉണ്ടെങ്കിലും അല്പം ശ്രദ്ധിക്കണം. കാരണം ഇത് പ്രമേഹത്തിലേക്ക് നയിക്കുന്ന മാറ്റങ്ങളില്‍ ഒന്നാണ്. ഇത്തരം അവസ്ഥയെ പലപ്പോഴും പ്രമേഹത്തിന്റെ ആദ്യലക്ഷണമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ ഓരോ മാറ്റവും വളരെയധികം ശ്രദ്ധിക്കണം.
കട്ടിയുള്ള ചര്‍മ്മം
ചിലരില്‍ ചര്‍മ്മത്തിന് സാധാരണയേതിനേക്കാള് കട്ടി കൂടുതലായിരിക്കും. അത് കൂടാതെ ചിലരില്‍ വീര്‍ത്തിരിക്കുന്ന ചര്‍മ്മവും ഉണ്ടാവാം. ഇത്തരം അവസ്ഥകള്‍ വേദനയുണ്ടാക്കുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രമേഹം വര്‍ദ്ധിക്കുകയും പലപ്പോഴും ചര്‍മ്മത്തിന് കട്ടി വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കും. ഇത് നിങ്ങള്‍ സ്ക്ലിറെഡിമ ഡയബറ്റിക്കോറം എന്ന അവസ്ഥയിലേക്ക് ഏത്തിക്കുന്നു. ഇത് തോളിലും കഴുത്തിലും അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ കാണപ്പെടാം. രോഗാവസ്ഥ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് പരിഹാരം കാണുക എന്നത് മാത്രമാണ ്ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വഴി.
ഉണങ്ങാത്ത മുറിവുകള്‍
പ്രമേഹ രോഗികളിലെ വളരെ വലിയ വെല്ലുവിളിയാണ് ഇത്. പലപ്പോഴും മുറിവുകള്‍ ഉണങ്ങാന്‍ വളരെയധികം താമസിക്കുന്നു. അതിന് കാരണം രക്തത്തിലെ കൂടിയ പഞ്ചസാരയുടെ അളവ് പലപ്പോഴും ശരീരത്തിലെ രക്തചംക്രമണത്തെ മോശമായി ബാധിക്കുന്നതാണ്. ഇത് നാഡികള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നത് വഴി മുറിവുണക്കുന്നതിന് കാലതാമസം ഉണ്ടാക്കും. ഇതെല്ലാം പലപ്പോഴും പ്രമേഹരോഗാവസ്ഥയെ ഗുരുതരമാക്കുന്നതാണ്.
ചര്‍മ്മത്തിലെ ചെറിയ മുഴകള്‍
അനിയന്ത്രിതമായ പ്രമേഹം വളരെ ഉയര്‍ന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകള്‍ ഉണ്ടാവുന്നതിലേക്ക് നയിക്കുന്നു. ഇത് നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല. ചര്‍മ്മത്തില്‍ മഞ്ഞ നിറത്തിലോ അല്ലെങ്കില്‍ ചാരനിറത്തിലോ ഉള്ള മുഴകള്‍ ഉണ്ടാക്കുന്നതിലേക്ക് ഇത് എത്തിക്കും. പലപ്പോഴും നിതംബം, കൈമുട്ടിനോട് ചേര്‍ന്ന്, തുടകള്‍ എന്നീ ഭാഗങ്ങളിലാണ് ഇത് കാണപ്പെടുന്നത്. ചെറിയ രീതിയില്‍ ചൊറിച്ചിലും കൂടുതലായിരിക്കും. എന്നാല്‍ പ്രമേഹ നിയന്ത്രണം നടത്തിയാല്‍ ഇത്തരം മുഴകള്‍ പൂര്‍ണമായും ഇല്ലാതാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications