Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
മഴ ശക്തം: ഡെങ്കിപ്പനിയോടൊപ്പം സിക വൈറസും എത്തുമ്പോള്‍: ലക്ഷണങ്ങള്‍ നിസ്സാരമല്ല
മഴക്കാലത്തിന് തുടക്കമായതോടെ രോഗങ്ങളും നിങ്ങളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. ഒന്ന് മാറുമ്പോള്‍ ഒന്ന് എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. കൊതുക് ജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും കേരളത്തില്‍ ഡെങ്കിപ്പനിയും പരന്ന് കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. കൃത്യമായ സുരക്ഷയും ജാഗ്രതയും ഉറപ്പ് വരുത്തേണ്ടതുണ്ട്.
രോഗാവസ്ഥയെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ രോഗത്തെ എത്രത്തോളം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. അതിലുപരി സിക വൈറസും എത്രത്തോളം പ്രശ്നക്കാരനായി മാറുന്നുണ്ട് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഡെങ്കിയുടേയും സികയുടേയും ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഡെങ്കിപ്പനി
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പലപ്പോഴും രോഗാവസ്ഥ ഗുരുതരമായതിന് ശേഷമാണ് പലരും ശ്രദ്ധിക്കുന്നത്. ഡെങ്കിപ്പനിയില്‍ കേരളം തന്നെയാണ് ഏറ്റവും മുന്നില്‍ നില്ക്കുന്നതും. പലപ്പോഴും കൊതുകിന്റെ അതിപ്രസരം തന്നെയാണ് രോഗത്തിന് കാരണമാകുന്നത്. കൊതുക് വഴിയാണ് രോഗം പടരുന്നത്. ഈഡിസ് ഈജിപ്റ്റ കൊതുകുകളാണ് രോഗ പടര്‍ത്തുന്നത്. കൊതുക് തന്നെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗത്തെ എത്തിക്കുന്നതും. നാല് തവണയെങ്കിലും ഒരാള്‍ക്ക് ഡെങ്കിപ്പനി പിടികൂടാവുന്നതാണ്.
ലക്ഷണങ്ങള്‍
ഡെങ്കിപ്പനി ബാധിച്ചാല്‍ എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും തുടക്ക ലക്ഷണം തന്നെ അതികഠിനമായ പനിയാണ്. 104 ഡിഗ്രിയില്‍ കൂടുതലായി പനി അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശരീരത്തില്‍ പലപ്പോഴും തിണര്‍പ്പും ചൊറിച്ചിലും വളരെയധികം കൂടുതലായിരിക്കും. കൂടാതെ സന്ധികളിലും പേശികളിലും വേദനയും ഉണ്ടാവുന്നു. ഇതെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടാണ്.
ലക്ഷണങ്ങള്‍
അതികഠിനമായ തലവേദന നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും ഇത് നിസ്സാരമായി പലരും കണക്കാക്കുന്നു. എന്നാല്‍ പലപ്പോഴും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് തലവേദന. ഛര്‍ദ്ദിയും ഓക്കാനവുമാണ് മറ്റൊരു ലക്ഷണം. സ്വാഭാവികമല്ലാത്ത രീതിയില്‍ പലപ്പോഴും തലവേദനയും അസ്വസ്ഥതകളും അതോടൊപ്പം ഛര്‍ദ്ദിയും ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. കണ്ണിന് അതികഠിനമായ വേദനയും ഉണ്ടാവുന്നു. ഇതെല്ലാം തന്നെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
പ്രതിരോധം ഇപ്രകാരം
കൊതുകിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതാണ് ആദ്യത്തെ കാര്യം. അതിന് വേണ്ടി കൊതുക് മുട്ടയിട്ട് പെരുകുന്ന ഇടങ്ങള്‍ പരമാവധി നശിപ്പിക്കുക. കൂടാതെ വീട്ടില്‍ കൊതുക് കയറുന്നതിന് തടസ്സം സൃഷ്ടിക്കുക. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണേണ്ടതാണ്. ജീവന് വരെ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
സിക വൈറസ്
സിക വൈറസ് ഇത്തരത്തില്‍ കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ എന്നിവ പരത്തുന്ന കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് ചില ലക്ഷണങ്ങള്‍ പ്രകടമാവുന്നു. ഗുരുതരമായ പല അവസ്ഥകളും നിങ്ങളില്‍ ഉണ്ടാവുന്നതിന് പലപ്പോഴും സിക വൈറസ് കാരണമാകുന്നു. രോഗാവസ്ഥ പലപ്പോഴും ഡെങ്കിപ്പനിയുടേതിന് സമാനമായതായിരിക്കും.
ലക്ഷണങ്ങള്‍
സിക വൈറസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ അതിശക്തനായ പനിയാണ് ഉണ്ടാവുന്നത്. കൂടാതെ ശരീരത്തില്‍ ചുവന്ന പാടുകള്‍ കാണപ്പെടുന്നു. അതൊടൊപ്പം തന്നെ ശരീരത്തില്‍ അതികഠിനമായ വേദനയും തലവേദനയും ഛര്‍ദ്ദിയും ഉണ്ടാവുന്നു. ഇതെല്ലാം സിക വൈറസിന്റെ കൂടെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ പുറത്തേക്ക് വരുന്നത്. പ്രായഭേദമന്യേ എല്ലാവരേയും രോഗാവസ്ഥ ബാധിക്കുന്നുണ്ട്. പലപ്പോഴു കൊതുക് കടി ഏല്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
