Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
പനിയും ശ്വാസതടസ്സവും വിട്ടുമാറുന്നില്ലേ, ഡെങ്കി സംശയിക്കാം: പക്ഷേ ഉറപ്പിക്കാനാവില്ല, ലക്ഷണങ്ങളറിയാം
മഴക്കാലം ആരംഭമായി, അതോടൊപ്പം തന്നെ രോഗങ്ങള്‍ക്കും തുടക്കമായി. ഈ സമയം നമ്മള് അറിയാതെ പോയി പിന്നീട് ഗുരുതരമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. എന്നാല്‍ എത്രത്തോളം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതിനേക്കാള്‍ രോഗത്തിന് മുന്നേ പ്രകടമാവുന്ന ലക്ഷണങ്ങളെ മനസ്സിലാക്കുന്നതിനാണ് ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. മഴക്കാലത്തോടൊപ്പം ചേര്‍ത്ത് വായിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് പലപ്പോഴും ഡെങ്കിപ്പനി. കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതാകട്ടെ മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും.
എന്നാല്‍ മഴക്കാലത്തുണ്ടാവുന്ന എല്ലാ ചെറിയ പനിയും ഡെങ്കിപ്പനിയല്ല എന്നതും നമ്മള് അറിഞ്ഞിരിക്കണം. ശരീരം ചില ലക്ഷണങ്ങളെ കാണിക്കുമെങ്കിലും അതിനെ എത്രത്തോളം എപ്രകാരം കൈകാര്യം ചെയ്യണം എന്നതും ശ്രദ്ധേയമാണ്. എല്ലാ വര്‍ഷവും മഴക്കാലം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നു. പല തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും എന്താണ് കൃത്യമായ ലക്ഷണം എന്നത് പലരും അറിയുന്നില്ല. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഡെങ്കിപ്പനി തിരിച്ചറിയാം
ഡെങ്കിപ്പനി ആണോ വൈറല്പനിയാണോ എന്നത് ആദ്യം തിരിച്ചറിയേണ്ടത് അനിവാര്യമാണ്. പലപ്പോഴും സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമേ ചില പ്രത്യേക ലക്ഷണങ്ങള്‍ കൂടി ഡെങ്കിപ്പനി മൂലം ഉണ്ടാവുന്നു. പലപ്പോഴും ഇത്തരം ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ് എന്നതാണ് പ്രധാന കാര്യം. കണ്ണില്‍ അണുബാധ, ശരീരത്തില്‍ നിന്ന് രക്തസ്രാവം, ശ്വാസതടസ്സം എന്നീ അസാധാരണ ലക്ഷണങ്ങളേയും തിരിച്ചറിയണം. അത് മാത്രമല്ല ക്രമാതീതമായി പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മഴക്കാലം പനി ഏതാണെങ്കിലും വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്.
മരുന്ന് കഴിക്കുന്നത്
പലരും പനിയാണെന്ന് കണ്ടാല്‍ ഉടന്‍ തന്നെ മരുന്ന് കഴിക്കാന്‍ ശ്രമിക്കുന്നു. മെഡിക്കല്‍ സ്റ്റോറില്‍ പോയി വാങ്ങി കഴിക്കുന്ന മരുന്ന് എത്രത്തോളം അപകടമുണ്ടാക്കുന്നതാണ് എന്ന് പലപ്പോഴും ഇവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. രോഗലക്ഷണങ്ങള്‍ കണ്ട ഉടന്‍ തന്നെ മരുന്ന് കഴിക്കരുതെന്ന് ഡോക്ടര്‍മാരും പറയുന്നുണ്ട്. ഡെങ്കിപ്പനിയാണോ അല്ലയോ എന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കാവൂ. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നത് പോലെ തന്നെ അതിനെക്കുറിച്ചുള്ള അവബോധവും വളരെ പ്രധാനപ്പെട്ടതാണ്.
രോഗനിര്‍ണയം അനിവാര്യം
രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി എപ്പോഴും ആദ്യ പടി എന്നത് രോഗനിര്‍ണയം നടത്തുക എന്നതാണ്. അതിന് ശേഷം മാത്രമേ ബാക്കികാര്യങ്ങള് ചെയ്യാവൂ. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ മൂന്ന് മുതല്‍ 7 ദിവസം വരെ നീണ്ട് നില്ക്കാം ഡെങ്കിപ്പനി. പനിയോടൊപ്പം കഠിനമായ രീതിയില്‍ തന്നെ ശരീരവേദന, ശക്തമായ ശ്വാസതടസ്സം എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മഴക്കാലത്ത് ഇത്തരം ലക്ഷണങ്ങള്‍ നിസ്സാരമെങ്കില്‍ പോലും അവഗണിക്കരുത്.

രക്തപരിശോധന നടത്തണം
പനി കണ്ടാല്‍ ഉടന്‍ തന്നെ കടയില്‍ നിന്ന് മരുന്ന് വാങ്ങിക്കഴിക്കുന്ന രീതി നിര്‍ത്തേണ്ടതാണ്. ശേഷം ആദ്യ ഘട്ടം എന്നത് രക്തപരിശോധനയാണ്. അതിന് ശേഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചാല്‍ ആണ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടത് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഡോക്ടര്‍ പറയുന്നത് പ്രകാരമുള്ള ടെസ്റ്റുകള്‍ എല്ലാം നടത്തിയതിന് ശേഷമാണ് രോഗബാധ കൃത്യമായി നിര്‍ണയിക്കുന്നതിന് സാധിക്കുന്നത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സകള്‍ ആരംഭിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ടത്
ഡെങ്കിപ്പനിയില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പ്രത്യേകിച്ച് മഴക്കാലത്ത് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഒരു കാരണവശാലും വീടിന്റെ പരിസരത്ത് വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കരുത്. വീടിന്റെ ടെറസ്സില്‍, ടബ്ബുകളില്, അടുക്കളയില്‍ എല്ലാം വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കുന്നു. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അതുകൊണ്ട് തന്നെ വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയുള്ള സമയങ്ങളില്‍ കൊതുക് കടിക്കുന്നതിനുള്ള സാധ്യതയെ കുറയ്ക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
വീടും പരിസരവും ശ്രദ്ധിക്കുക
എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ മാലിന്യം കുന്നുകൂടാതെ കൃത്യസമയത്ത് തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൊതുക് അകത്തേക്ക് വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നെറ്റ് സ്്ഥാപിക്കുക എന്നിവയെല്ലാമാണ് രോഗാവസ്ഥയെ ചെറുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications