Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ഡെങ്കിപ്പനി പടരുന്നു; തുടക്കം കൊതുകിലൂടെ, പെറ്റുപെരുകുന്നത് തടയേണ്ടത് ഇങ്ങനെ
മഴക്കാലം കടുത്തതോടെ രോഗാവസ്ഥകളും വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ. മലേറിയ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങി രോഗങ്ങളുടെ പെരുമഴ തന്നെയാണ് വന്നു കൊണ്ടിരിക്കുന്നത്. പലപ്പോഴും കേരളത്തില്‍ പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വളരെയധികം അപകടകരമായ രോഗാവസ്ഥയായത് കൊണ്ട് തന്നെവളരെയധികം ശ്രദ്ധയും ആവശ്യമാണ്.
കൊതുകാണ് രോഗം പരത്തുന്നത് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ കൊതുകിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതാണ് ആദ്യത്തെ കാര്യം. ഏകദേശം മൂന്ന് മുതല്‍ പതിനാല് ദിവസങ്ങള്‍ ആണ് രോഗം പ്രത്യക്ഷപ്പെടുന്നതിന് എടുക്കുന്നത്. ഛര്‍ദ്ദി, കടുത്ത പനി, പേശികളിലും സന്ധികളിലും വേദന, ശരീരത്തിലെ ചുണങ്ങ്, തലവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍.

രോഗപ്രതിരോധം
രോഗാവസ്ഥയെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ അതി ഭീകരമായ അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. വളരെയധികം മാരകമായി രോഗം മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈഡിസ് ജനുസ്സിലെ പല ഇനം പെണ്‍കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കെട്ടിക്കിടക്കുന്ന, മലിനമായ വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ആദ്യം തന്നെ കൃത്യമായ മുന്‍കരുതലിലൂടെ രോഗത്തെ പ്രതിരോധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ അപകടം കുറക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനും സാധിക്കുന്നു.
വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക എന്നതാണ്. അതാണ് പലപ്പോഴും കൊതുകുകളുടെ പ്രജനന ഇടം. അതുകൊണ്ട് തന്നെ ഇത്തരം ഭാഗങ്ങളിലെ വെള്ളം നീക്കം ചെയ്യുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൂടാതെ ഇതിനെക്കുറിച്ച് നിരീക്ഷിക്കുകയും രോഗാവസ്ഥ പടരുന്നതിനുള്ള അനുകൂല സാഹചര്യം ഒഴിവാക്കുകയും ചെയ്യുക.
ഉപയോഗിക്കാത്ത വെള്ള പാത്രങ്ങള്‍ കമിഴ്ത്തിയിടുക
പലപ്പോഴും ഉപയോഗിക്കാത്ത വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍ എന്നിവയെല്ലാം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം തന്നെ കൊതുകുകളുടെ പ്രജനനകാലമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു.
അഴുക്കുചാലുകള്‍ വൃത്തിയും വെടിപ്പുമുള്ളതാക്കുക
വീട്ടില്‍ മാത്രമല്ല പൊതു ഇടത്തിലും വീട്ടിലെ അഴുക്ക് ചാലുകളിലും എല്ലാം വൃത്തിയും വെടിപ്പുമുള്ളതാക്കുക. ഇത് മാത്രമല്ല ഡ്രെയിനേജ് സംവിധാനം കൃത്യമായി പരിപാലിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുക. ഇത് കൂടാതെ ബന്ധപ്പെട്ടവരുമായി സംസാരിച്ച് അഴുക്ക്ചാലുകള്‍ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കുക. പ്രത്യേകിച്ച് മഴക്കാലത്ത്, അഴുക്കുചാലുകള്‍ കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കൊതുക് അകറ്റുന്ന മരുന്നുകള്‍ ഉപയോഗിക്കുക
പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ദോഷമുണ്ടാക്കാത്ത തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നമുക്ക് ചുറ്റും കൊതുതുകള്‍ പെറ്റുപെരുകുന്നത് കണ്ടാല്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ.് ഇത് സുരക്ഷിതമായ രീതിയില്‍ വേണം ഉപയോഗിക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഡെങ്കിയെ ഒതുക്കാന്‍ കൊതുകിനെ നിയന്ത്രിക്കുക എന്നതാണ് ആദ്യത്തെ പടി. അതില്‍ നിങ്ങള്‍ വിജയിച്ചാല്‍ രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണാം.
വീട്ടില്‍ കൊതുക് നിയന്ത്രണം
രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി വീട്ടില്‍ തന്നെ കൊതുക് നിയന്ത്രണം നടത്തേണ്ടതാണ്. ഇത് ഡെങ്കിപ്പനിയില്‍ നിന്ന് മാത്രമല്ല മറ്റ് അണുബാധകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. സ്ഥിരമായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊതുകിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് നമ്മുടെ വീട സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ രോഗം വരുന്നതിന് മുന്‍പ് തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications