Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ചിലരെ തിരഞ്ഞ് പിടിച്ച് കൊതുക് കടിക്കുന്നോ? നിങ്ങള്‍ ഈ രക്തഗ്രൂപ്പെങ്കില്‍ കരുതിയിരിക്കാം
ഡെങ്കിപ്പനിയുടെ കേസുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപകടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ആശങ്ക നിറക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങി രോഗാവസ്ഥകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. വൈറല്‍ പനി മൂലവും മരണപ്പെടുന്നവരും നിരവധിയാണ്. ഡെങ്കിപ്പനി പരത്തുന്നത് കൊതുകുകളാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഈ കൊതുകുകള്‍ തന്നെ ചിലരെ തിരഞ്ഞ് പിടിച്ച് കടിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
ആണ് കൊതുകുകള്‍ ഉപദ്രവകാരികളല്ല, എന്നാല്‍ പെണ്കൊതുകുകളാകട്ടെ മനുഷ്യന് ഉപദ്രവമുണ്ടാക്കുന്നു. പലപ്പോഴും മനുഷ്യ രക്തത്തില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകള്‍ ആണ് കൊതുകുകളെ മനുഷ്യരിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് ഇവക്ക് മുട്ട ഉത്പാദനത്തിന് അനിവാര്യമാണ്. ഇവയാണ് മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക വൈറസ് തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് കാരണം. ഇതിനെക്കുറിച്ച് മുംബൈയിലെ കെ ജെ സോമയ്യ മെഡിക്കല്‍ കോളേജ് & റിസര്‍ച്ച് സെന്ററിലെ മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രൊഫസറും യൂണിറ്റ് ഹെഡുമായ ഡോ മയൂര്‍ മാഞ്ചി മേവാഡഒരു മാധ്യമത്തിന് നല്കിയ അഭിപ്രായം എന്താണെന്ന് നോക്കാം.

വസ്ത്രങ്ങള്‍
പലപ്പോഴും നമ്മള് ധരിക്കുന്ന വസ്ത്രങ്ങള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നതാണ്. ചെറിയ വസ്ത്രങ്ങള്‍, കൈകുറവുള്ള വസ്ത്രങ്ങള്‍ എന്നിവയെല്ലാം കൊതുകിന് സൗകര്യപ്രദമായ പ്രതലം ഒരുക്കുന്നു. പലപ്പോഴും ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് എന്ന പെണ്‍കൊതുക് കാലുകളേക്കാള്‍ കൈകളിലാണ് കൂടുതല്‍ ആക്രമിക്കുന്നത്. ഇത് കൂടാതെ മലേറിയ പരത്തുന്ന അനോഫിലിസ് ഇനം കൊതുകുകള്‍ കൈകളേക്കാള്‍ കാലുകളില്‍ കടിക്കുന്നതിനാണ് താല്‍പ്പര്യപ്പെടുന്നത്.
രക്ത ഗ്രൂപ്പ്
കൊതുക് കടിക്കുന്നതിന് പലപ്പോഴും രക്തഗ്രൂപ്പ് ഒരു കാരണമാവുന്നു. കാരണം ചില പ്രത്യേക രക്തഗ്രൂപ്പുകളിലുള്ളവരെ കൊതുക് തിരഞ്ഞ് പിടിച്ച് കുത്തുന്നു. ഇതിന് പിന്നില്‍ ചില ശാസ്ത്രീയതയുണ്ട്. പ്രത്യേകിച്ച് ഒ ഗ്രൂപ്പില്‍ പെട്ട രക്തവിഭാഗമുള്ളവരെ പലപ്പോഴും കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കുന്നു. ഇതിന് കാരണം എന്ന് പറയുന്നത് ഇവരുടെ ശരീരത്തില്‍ നിന്ന് ഈ രക്തഗ്രൂപ്പ് പ്രത്യേക രാസവസ്തുക്കള്‍ പുറന്തള്ളുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ കൊതുക് ആകര്‍ഷിക്കപ്പെടുന്നത് എന്നാണ് പല പഠനങ്ങളും പറയുന്നത്.
ശരീര താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍
പലപ്പോഴും ശരീര താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് പെണ്‍കൊതുകിനെ ആകര്‍ഷിക്കുന്നു. കൊതുകിന് പലപ്പോഴും ഇത്തരം താപനിലയിലെ വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ശരീരത്തില്‍ കൂടുതല്‍ ചൂട് ഉള്ള വ്യക്തികള്‍ക്ക് കൊതുകിനെ ആകര്‍ഷിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ മെറ്റബോളിസവും ശരീരത്തിലെ താപനിലയും എല്ലാം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു.
മെറ്റബോളിസത്തിലെ വ്യത്യാസവും
മെറ്റബോളിസത്തിലെ വ്യത്യാസവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം കൊതുകുകള്‍ക്ക് നാം പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വളരെ പെട്ടെന്ന് സെന്സ ്ചെയ്യാന്‍ സാധിക്കുന്നു. ഇത് വഴി കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നവരിലേക്ക് കൊതുക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു. കൂടാതെ വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഉയര്‍ന്ന മെറ്റബോളിസം, അമിതമായ വിയര്‍പ്പ് ഇവയെല്ലാം തന്നെ പെണ് കൊതുകിനെ പെട്ടെന്ന് ആകര്‍ഷിക്കുന്നു.
ഗര്‍ഭധാരണം
ഗര്‍ഭിണിയായ സ്ത്രീകൡലേക്ക് വളരെ പെട്ടെന്ന് തന്നെ കൊതുക് ആകര്‍ഷിക്കപ്പെടുന്നു. കാരണം ഗര്‍ഭകാലത്തുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ശരീരത്തില്‍ കൂടുതല്‍ മെറ്റബോളിസത്തിനും താപ നില വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ സെക്കന്റ് ട്രൈമസ്റ്റര്‍ ആവുമ്പോഴേക്ക് അമിതമായി സ്ട്രെയിന്‍ ചെയ്ത് വേണം ശ്വാസോച്ഛ്വാസം നടത്തുന്നതിന്. ഇത് അവരുടെ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉത്പാദനവും വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം പെണ്കൊതുകിനേയും ആകര്‍ഷിക്കുന്നു.
മദ്യത്തിന്റെ ഉപഭോഗം
മദ്യപിക്കുന്നവരേയും കൂടുതല്‍ കൊതുക് കടിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. അതിന് പിന്നിലെ കാരണമായി പറയുന്നത് പലപ്പോഴും ശരീരത്തില്‍ താപനില വര്‍ദ്ധിക്കുന്നതാണ്. അത് മാത്രമല്ല ഇത് മെറ്റബോളിസത്തിലും മാറ്റം വരുത്തുന്നു. ഈ ഘടകങ്ങളെല്ലാം തന്നെ പെണ്‍കൊതുകുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പരിസര ശുചിത്വം പാലിക്കുക എന്നതാണ് ശ്രദ്ദിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി വ്യക്തിശുചിത്വവും പാലിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
