Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അമിതമായി എരിവുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍ അള്‍സര്‍ ഉറപ്പാണോ? സത്യാവസ്ഥ ഇത്
അമിതമായി എരിവ് കഴിച്ചാല്‍ അള്‍സര്‍ വരും എന്ന ഭയം പലരിലും ശക്തമാണ്. ഒരു കാലത്ത് നിരവധി ആളുകളാണ് അള്‍സര്‍ ഭയന്ന് എരിവുള്ള ആഹാരങ്ങള്‍ കുറച്ചിരുന്നത്. എന്നാല്‍, സത്യത്തില്‍ എരിവുള്ള ആഹാരങ്ങള്‍ അള്‍സറിന് കാരണമാണോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ.

പഠനങ്ങള്‍ പറയുന്നത്
1980-കള്‍ക്ക് മുന്‍പ് വരെ വേദനയോടുകൂടിയ അള്‍സര്‍ രോഗങ്ങള്‍ക്ക് പ്രധാന കാരണമായി പലരും ചൂണ്ടി കാണിച്ചിരുന്നത് എരിവുള്ള ആഹാരം കഴിക്കുന്നത് മൂലമാണ് എന്നാണ്. എന്നാല്‍ 1980-ല്‍ പുറത്തിറങ്ങിയ പഠനം പ്രകാരം, അമിതമായിട്ടുള്ള സ്ട്രെസ്സാണ് അള്‍സര്‍ രോഗങ്ങള്‍ക്ക് കാരണം എന്ന് ചൂണ്ടികാണിക്കപ്പെട്ടു. കൂടാതെ, അള്‍സര്‍ രോഗം വരുന്നതിന് പിന്നില്‍ Helicobacter Pylori എന്ന ബാക്ടീരിയ, nonsteroidal anti inflamatory drug(NSAIDS) എന്നിവയും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
രോഗം വരുന്നതിന് പിന്നില്‍
H.pylori എന്ന ബാക്ടീരിയ ആഹാരം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും പകരുന്നത്. അഴുക്ക് നിറഞ്ഞത്, അല്ലെങ്കില്‍ കേടായതുമായ ആഹാരങ്ങള്‍, മലിനമായ ജലം എന്നിവ ശരീരത്തില്‍ എത്തുന്നതുവഴി H. pylori എന്ന ബാക്ടീരിയ ശരീരത്തില്‍ എത്തുന്നു. ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ വയറിന്റെ പാളികളില്‍ പെറ്റുപെരുകുന്നു. ബാക്ടീരിയ ശരീരത്തില്‍ അമിതമാകുമ്പോള്‍ വയറ്റിലെ അസിഡിറ്റിയുടെ അളവ് വര്‍ദ്ധിക്കുന്നു. തന്മൂലം വയറ്റില്‍ വീക്കം, തൊലിപോകുന്ന അവസ്ഥ എന്നിവയെല്ലാം ഉണ്ടായേക്കാം. ഇത് അള്‍സര്‍ രോഗത്തിന് കാരണമാണ്.
NSAIDs മരുന്നുകള്‍, പ്രത്യേകിച്ച്, ആസ്പിരിന്‍, ഐബുപ്രൂഫന്‍ എന്നീ മരുന്നുകള്‍ പതിവായി കഴിക്കുന്നവരില്‍, അല്ലെങ്കില്‍ ഡോസ് കൂട്ടി കഴിക്കുന്നവരില്‍ അള്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് ഒരു പരിഹാരം.
അള്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
എരിവുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍ അള്‍സര്‍ മാറുന്നതല്ല. ഈ രോഗം പൂര്‍ണ്ണമായും മാറണമെങ്കില്‍ NSAIDS മരുന്നുകള്‍ കുറച്ച് ദിവസത്തേയ്ക്ക് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍, ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. അമിതമായി പുകവലിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ അള്‍സര്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രധാനമായും ഗ്യാസ്ട്രിക് അള്‍സര്‍ ഇവരില്‍ കണ്ടുവരുന്നു. അതിനാല്‍, പുകവലി കുറയ്ക്കുന്നത് അള്‍സര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതായിരിക്കും.
മദ്യപിക്കുന്നവരില്‍ അള്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, മദ്യപിക്കുന്നവരില്‍ വയറിലെ ബാഹ്യപാളിയ്ക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് വയറ്റില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നതിനും, തന്മൂലം അള്‍സര്‍ വരുന്നതിനും കാരണമാകുന്നു. അതിനാല്‍, മദ്യപാനം കുറയ്ക്കുന്നത് നല്ലതാണ്.
മദ്യവും പുകവലിയും പോലെ കാപ്പി കുടിക്കുന്ന ശീലം കുറയ്ക്കുന്നതും അള്‍സര്‍ കുറയ്ക്കാന്‍ സഹായിക്കും. കാപ്പി മാത്രമല്ല, കഫേയ്ന് അടങ്ങിയ ചോക്ലേറ്റ് ഒഴിവാക്കുന്നതും അള്‍സര്‍ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, തക്കാളി പോലെ, അസിഡിക് കണ്ടന്റ് ധാരാളമുള്ള പച്ചക്കറികളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സ്ട്രെസ്സ് കുറയ്ക്കേണ്ടതും അനിവാര്യം തന്നെ. അമിതമായി സ്ട്രെസ്സ് ഉള്ളവരില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് അള്‍സറിന് കാരണമാകുന്നു.
കഴിക്കാവുന്ന ആഹാരങ്ങള്‍
അള്‍സര്‍ രോഗം ഉള്ളവര്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. നല്ലതുപോലെ വെള്ളം കുടിക്കുന്നത് വയറ്റിലെ അസിഡിറ്റി ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, വിശക്കുമ്പോള്‍ നല്ലപോലെ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി കഴിക്കുന്നത് H.pylori സാന്നിധ്യം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
