2026-നെ വരവേല്‍ക്കാം ഇപ്രകാരം: 2025 ഭയത്തോടെ കണ്ടിരുന്നത് ഇതെല്ലാം, ശ്രദ്ധിക്കണം

പുതുവര്‍ഷത്തെ ആരോഗ്യത്തോടേയും സമ്പത്സമൃദ്ധിയോടേയും വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ലോകമാകെ. ഈ സമയം 2025 അവസാനിക്കുമ്പോള്‍ ആരോഗ്യരംഗത്ത് ചില കാര്യങ്ങള്‍ ഇന്നും അല്‍പം ഭയത്തോടെയാണ് പലരും കാണുന്നത്. ലോകത്തെ ഇന്നും ഭയപ്പെടുത്തുന്ന ചില ആരോഗ്യ വെല്ലുവിളികള്‍ ഉണ്ട്. അതില്‍ തന്നെ ഓരോ കുടുംബവും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ പലപ്പോഴും മാരകമായ പല രോഗാവസ്ഥകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പ്രതിരോധ നടപടികള്‍ എടുക്കുന്നതിന് മുന്നോടിയായി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് രോഗാവസ്ഥകള്‍ ഏതൊക്കെയെന്നതാണ്.

ലോകമെമ്പാടും മരണങ്ങള്‍ക്ക് വരെ കാരണമാകുന്ന പല രോഗാവസ്ഥകളും ഇന്നത്തെ കാലത്തുണ്ട്. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് പലര്‍ക്കും അറിയാത്തത്. അത് തന്നെയാണ് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതും. പലപ്പോഴും ഇതൊരു മുന്നറിയിപ്പ് അടയാളമായി കണ്ട് തന്നെ പ്രതിരോധിക്കണം. എന്നാല്‍ പുതുവര്‍ഷത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

deadliest health threats

ഹൃദ്രോഗത്തെ ശ്രദ്ധിക്കണം
ലോകമെമ്പാടും മരണങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് ഹൃദ്രോഗങ്ങള്‍. അതിന്റെ ഫലമായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി, വ്യായാമത്തിന്റെ കുറവ് എന്നിവയാണ് ഹൃദയത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്ന പ്രധാന കാരണങ്ങള്‍. അത് മാത്രമല്ല പലരിലും രോഗലക്ഷണങ്ങള്‍ പെട്ടെന്ന് പ്രകടമാവുന്നില്ല എന്നതാണ് സത്യം. നെഞ്ചുവേദന, ശ്വാസം മുട്ടല്‍, അമിതമായ ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കണം. ഇതൊന്നും തന്നെ അവഗണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ക്യാന്‍സര്‍
രോഗാവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ അപകടകരമായ അവസ്ഥയാണ് കാന്‍സര്‍. 2025-ലെ മാരകമായ രോഗാവസ്ഥകളില്‍ ഒന്നാണ് കാന്‍സര്‍ എന്നാണ് പറയുന്നത്. അത് കൂടാതെ ശ്വാസകോശം, സ്തനം, വന്‍കുടല്‍, ഗര്‍ഭാശയം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറുകളാണ് പലപ്പോഴും കൂടുതല്‍ കണ്ടു വരുന്നത്. പലപ്പോഴും മോശം ഭക്ഷണരീതി മലിനീകരണം, മയക്ക് മരുന്ന്, പുകവലി എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ എല്ലാം പലരും അവഗണിക്കുന്നത് രോഗാവസ്ഥയെ വഷളാക്കുന്നു. ശരീരഭാരം കുറയുക, വേദനകള്‍, മുഴകള്‍ എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കണം.

പ്രമേഹം
രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും ജീവിത ശൈലി രോഗങ്ങളെ അവഗണിക്കുന്ന തരത്തിലാണ്. പ്രമേഹം ഇത്തരത്തില്‍ അവഗണിക്കപ്പെടുന്ന ഒന്നാണ്. ഇത് പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരിലും പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. അതിന്റെ ഫലമായി രോഗാവസ്ഥകളെ അറിയാതെ നിസ്സാരവത്കരിക്കുന്നവരും നിരവധിയാണ്. 20ലും 20ലും എല്ലാം ഇത്തരത്തില്‍ പ്രമേഹം നിങ്ങളെ ബാധിക്കുന്നു. നിയന്ത്രിക്കാനാവാത്ത പ്രമേഹം പലപ്പോഴും ഹൃദയരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, കാഴ്ചക്കുറവ്, നാഡീവ്യൂഹത്തിന് തകരാറുകള്‍ എന്നിവയുണ്ടാക്കാം. അത് മാത്രമല്ല പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ അമിതമായ ദാഹം, ക്ഷീണം, മുറിവുകള്‍ ഉണങ്ങുന്നതിനുള്ള കാലതാമസം എന്നിവയുണ്ടാവാം.

deadliest health threats

ശ്വസനസംബന്ധമായ രോഗാവസ്ഥകള്‍
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ച് വരുന്ന വായുമലിനീകരണം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. പലപ്പോഴും വായുമലിനീകരണത്തോടൊപ്പം പുകവലിയും ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (COPD), ശ്വാസകോശ അണുബാധകള്‍ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് ശ്വാസകോശത്തെ നശിപ്പിക്കുകയും ഓക്‌സിജന്റെ കുറവിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ പ്രധാന ലക്ഷണങ്ങളായി കാണിക്കുന്നത് തുടര്‍ച്ചയായ ചുമ, ശ്വാസംവലിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂളംവിളി ശബ്ദം, നെഞ്ചിലെ ഇറുകിയ പ്രതീതി, ശ്വാസംമുട്ടല്‍ എന്നിവയാണ്.

മാനസിക സമ്മര്‍ദ്ദവും വിഷാദവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാനസിക സമ്മര്‍ദ്ദവും വിഷമവും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് 2025-ല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല മാനസികാരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്കും എത്തിക്കുന്നു. കൃത്യമായ പരിഹാരം ഇതിന് കാണേണ്ടത് അനിവാര്യമാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion