കക്ഷത്തിലും കഴുത്തിലും ഇരുണ്ട നിറമോ? പ്രമേഹവും ഹോര്‍മോണ്‍ മാറ്റങ്ങളും അപകടം വരുത്തും

കക്ഷത്തിലെ ഇരുണ്ട നിറം പലപ്പോഴും നിങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്നതായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം പ്രശ്‌നത്തിലാക്കുന്ന ഒരു അവസ്ഥയിലേക്കാണ് എത്തുന്നത് എന്നത് അറിഞ്ഞിരിക്കണം. കക്ഷത്തിലെ ഇരുണ്ട നിറത്തെ വെറും സൗന്ദര്യ പ്രശ്‌നമായി മാത്രം കണക്കാക്കേണ്ടതല്ല എന്നത് നമ്മളെല്ലാവരും അറിഞ്ഞിരിക്കണം. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്ന അവസ്ഥയിലേക്കാണ് ഇത് എത്തുന്നത്.

കക്ഷം, തുടയിടുക്കുകള്‍, കഴുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ കറുപ്പ് നിറം കൂടുതലാണ് എന്നുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ കൂടെ സൂചനയാണ് എന്നതാണ് സത്യം. പലപ്പോഴും ഇതിനെ പലരും അവഗണിച്ച് വിടുകയാണ് ചെയ്യുന്നത്. എന്നാല്‍ റേസര്‍ ഉപയോഗിക്കുന്നത് മാത്രമല്ല ഇത്തരത്തിലുള്ള കറുപ്പ് നിറത്തിന് കാരണം, അത് നിങ്ങളുടെ ആരോഗ്യത്തെ കൂടി ശ്രദ്ധിക്കണം എന്നാണ് സൂചന നല്‍കുന്നത്.

Dark Underarms

ചര്‍മ്മം കറുക്കുന്നതിന്റെ കാരണങ്ങള്‍
കഴുത്ത്, കക്ഷം, ഗ്രോയിന്‍ പോലുള്ള ഭാഗങ്ങളില്‍ ചര്‍മ്മം കറുക്കുന്നത് അകാന്തോസിസ് നൈഗ്രിക്കന്‍സ് (AN) എന്ന അവസ്ഥയാണ് എന്നാണ് പറയുന്നത്. ഇത് വെറുമൊരു ചര്‍മ്മ പ്രശ്‌നമായി മാത്രം കണക്കാക്കേണ്ടതില്ല. അത് ശരീരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഉണ്ട് എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ പലപ്പോഴും ഇനി പറയുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളെക്കൂടി സൂചിപ്പിക്കുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യ പ്രതിസന്ധികള്‍
ഇന്‍സുലിന്‍ പ്രതിരോധം, കൂടിയ പ്രമേഹം, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS), ടെപ്പ് 2 പ്രമേഹം, അമിതവണ്ണം, എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ് എന്നതാണ് സത്യം. 2019-ല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എസ്തറ്റിക് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, അകാന്തോസിസ് നൈഗ്രിക്കന്‍സ് ഉള്ള 74% ആളുകള്‍ക്കും പലപ്പോഴും ചര്‍മ്മത്തില്‍ കോശഷങ്ങളെ വേഗത്തില്‍ വളരാന്‍ സഹായിക്കുന്ന തരത്തിലുള്ള ഉയര്‍ന്ന ഇന്‍സുലിന്‍ അളവ് ഉണ്ടെന്നതാണ്. ഇതാണ് അധിക പിഗ്മെന്റേഷന് കാരണമാകുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Dark Underarms

മറ്റുള്ള കാരണങ്ങള്‍ എന്തെല്ലാം?
കക്ഷത്തിലെ ഇരുണ്ട നിറം അഴുക്ക്, ശുചിത്വമില്ലായ്മ എന്നിവ പലപ്പോഴും ഇത്തരത്തില്‍ കറുപ്പ് നിറത്തിന് കാരണമാകുന്നു. അത് പലപ്പോഴും അധിക ടാന്‍ മൂലം മാത്രം സംഭവിക്കുന്നതല്ല. ചിലര്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും, കൂടുതല്‍ തവണ റേസര്‍ ഉപയോഗിക്കുന്നതും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS) പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മെലാനിന്‍ ഉത്പാദനത്തില്‍ വര്‍ദ്ധനുണ്ടാക്കുകയും അത് നിങ്ങളുടെ കക്ഷത്തില്‍ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.

എപ്പോള്‍ ഡോക്ടറെ കാണണം?
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കക്ഷം, കഴുത്ത്, കൈമുട്ടുകള്‍, തുടയിടുക്കുകള്‍ എന്നിവിടങ്ങളില്‍ ഇരുണ്ട പാടുകള്‍ വര്‍ദ്ധിപ്പിക്കുന്നെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഇവയോടൊപ്പം ക്രമരഹിതമായ ആര്‍ത്തവം, ക്ഷീണം, ശരീരഭാരം വര്‍ദ്ധിക്കുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അമിത ശരീരഭാരത്തെ കുറയ്ക്കുന്നതിനും എല്ലാം ശ്രദ്ധിക്കുക. കൃത്യമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ എത്ര നിസ്സാരമെങ്കിലും ഉടന്‍ തന്നെ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്‌

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion