Latest Updates
-
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും!
കണ്ണിന് താഴെ കറുത്ത പാടുകള്‍: രക്തത്തിലുണ്ടാവുന്ന കുറവ് മുതല്‍ അപകടങ്ങള്‍
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്നമായി ആര്‍ക്കും തോന്നുകയില്ല. പലരും ഇത് സൗന്ദര്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണം തിരിച്ചറിയണം. കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത പാടുകള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.
പലപ്പോഴും ആസ്ത്മ, അലര്‍ജി, രക്തക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പോഷകാഹാരക്കുറവ്, വിളര്‍ച്ച, വൃക്കയുടേയോ കരളിന്റേയോ തകരാറ് എന്നിവക്ക് കാരണമാകുന്നു. ഇതെല്ലാം ആദ്യം സൂചിപ്പിക്കുന്നത് പലപ്പോഴും കണ്ണിന്റെ താഴെയുള്ള കറുപ്പിനെ തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പാരമ്പര്യം പ്രധാനം
ചിലരില്‍ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ഈ പ്രതിസന്ധികള്‍ ഉണ്ടാവാം. ഇവയെ ഒരിക്കലും നിസ്സാരമാക്കരുത്. കണ്‍പോളക്ക് താഴേയൊ അല്ലെങ്കില്‍ അതിന് ചുറ്റുമുള്ള ചര്‍മ്മത്തിലോ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവാം. ചിലരില്‍ ഇത് വിഷാദത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഹോര്‍മോണ്‍ തകരാറുകള്‍ മൂലം സംഭവിക്കുന്നതാണ് എന്നതും അറിഞ്ഞിരിക്കണം.
പ്രായം ശ്രദ്ധിക്കണം
ചിലരില്‍ പ്രായവുമായി ബന്ധപ്പെട്ട് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രായം കൂടുന്തോറും നിങ്ങളില്‍ ഈ പ്രതിസന്ധി വര്‍ദ്ധിക്കാം. അതിന്റെ ഫലമായി പലപ്പോഴും കണ്ണിന് താഴെയുള്ള കറുപ്പ് മായാതെ തന്നെ നിലനില്ക്കുന്നു. അതോടൊപ്പം മോശം ഭക്ഷണക്രമം, വേണ്ടത്ര ഉറക്കമില്ലാത്തത്, പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ അപകടാവസ്ഥയുണ്ടാക്കുന്നു. ഒരിക്കലും ഈ കാര്യങ്ങളെ നിസ്സാരമാക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ നിറക്കുന്നു.
കരളിന്റെ അനാരോഗ്യം
പലപ്പോഴും കരളിന്റേയോ കിഡ്നിയുടെ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത്തരത്തില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് സമയം കൊടുക്കാതെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഇവ സംബന്ധിച്ച രോഗലക്ഷണങ്ങള്‍ പ്രകടമാവാത്ത കാലത്തോളം ഇത്തരം ചെറിയ ലക്ഷണങ്ങള്‍ നോക്കി കരളിന്റേയും കിഡ്നിയുടേയും ആരോഗ്യം മനസ്സിലാക്കാം.
ആസ്ത്മ
ആസ്ത്മ പോലുള്ള പ്രതിസന്ധികള്‍ ഉള്ളവരിലും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ കാണപ്പെടുന്നു. കണ്ണിന് താഴെയുള്ള കറുപ്പിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ആസ്ത്മ പോലുള്ള വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനെ ആദ്യം കണ്ടെത്താന്‍ ശരീരത്തിലെ ചില ലക്ഷണങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.
പരിഹാരങ്ങള്‍
ഇത്തരത്തില്‍ കണ്ണിന് താഴെയുള്ള കറുപ്പിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു പരിധി വരെ ജീവിത ശൈലി മാറ്റങ്ങള്‍ നല്ലതാണ്. ആവശ്യത്തിന് ഉറങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ മദ്യപാന ശീലമുള്ള വ്യക്തികളെങ്കില്‍ ഇവര്‍ അത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പുകയില ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അമിതമായി പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം.
ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മം നേര്‍ത്തതും അതിലോലവുമായതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ കണ്ണുകള്‍ക്ക് താഴെ തിരുമ്മുന്നത് വഴി പലപ്പോഴും ഇത് ചര്‍മ്മത്തെ വലിച്ച് നീട്ടുന്നതിനും അത് വഴി ചര്‍മ്മം ഇരുണ്ടതായി മാറുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എപ്പോഴും നിങ്ങളുടെ ആരോഗ്യം തന്നെയാണ് മുഖ്യം എന്ന കാര്യം ഓര്‍ത്തിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications