Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പ്രമേഹം അപകടാവസ്ഥയിലാവുന്ന ആ ലെവല്‍ ഏത്? നിനച്ചിരിക്കാതെ വരുന്ന അപകടം
പ്രമേഹം ഇന്നത്തെ കാലത്ത് നമ്മുടെ ആരോഗ്യത്തെ വളരെയധികം നശിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങളാണ് ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പ്രമേഹമെന്ന അവസ്ഥക്ക് കാരണമാകുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനോ അത് ഉപയോഗിക്കുന്നതിനോ ഉണ്ടാവുന്ന ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ദീര്‍ഘകാലമായി നില്ക്കുന്ന ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതും വളരെയധികം ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്.
പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അപകടകരമായ പല അവസ്ഥകളും സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ തന്നെ കാഴ്ചക്കുറവ്, ഹൃദ്രോഗം അല്ലെങ്കില്‍ വൃക്കരോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുന്നതിനെ കുറിച്ചും നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

നോര്‍മല്‍ പ്രമേഹം
ഒരു വ്യക്തിയുടെ ശരീരത്തിലെ സാധാരണ പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് 120/80 mm Hg (മില്ലീമീറ്റര്‍ മെര്‍ക്കുറി) യില്‍ താഴെയായാണ് കണക്കാക്കുന്നത്. എന്നാല്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നത് 100 മുതല്‍ 125 mg/dL വരെയാണ്. ഇവരെ പ്രീ ഡയബറ്റിസ് ആയി കണക്കാക്കപ്പെടുന്നു. പക്ഷേ രണ്ട് വ്യത്യസ്ത പരിശോധനകളില്‍ ഇത് 126 mg/dL അല്ലെങ്കില്‍ ഉയര്‍ന്നതാണെങ്കില്‍, നിങ്ങളില്‍ പ്രമേഹമുണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
ആരോഗ്യകരമായ ഭക്ഷണങ്ങള്‍
എപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. വിശപ്പോടെ കുറേ ആഹാരം കഴിക്കുന്നതിന് പകരം വിശപ്പിനെ നിയന്ത്രിച്ച് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം.അതിന് വേണ്ടി ഡയബറ്റിക് ഡയറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തിന് നല്ലതുപോലെ ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ സാധിക്കുന്നു.
എപ്പോഴും ആക്ടീവ് ആയി ഇരിക്കുക
എപ്പോഴും ആക്ടീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. അത് വഴി നിങ്ങളില്‍ കൂടുതല്‍ ആരോഗ്യം ഉണ്ടാവുന്നു. ശരീരത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ച് വര്‍ക്കൗട്ട് ചെയ്യുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ശരീരഭാരം നിയന്ത്രിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വേണം ജീവിതത്തില്‍ കൊണ്ട് വരുന്നതിന്. ഇത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
എപ്പോഴും പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി സമ്മര്‍ദ്ദത്തെ കണക്കാക്കാവുന്നതാണ്. പലപ്പോഴും സ്ട്രെസ് ഹോര്‍മോണുകളുടെ ഉത്പാദവം നിങ്ങള്‍ക്ക് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നു
പ്രമേഹത്തിന്റെ നിയന്ത്രണം
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കണം. ഇത് പലപ്പോഴും ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം നിങ്ങളില്‍ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം.
പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുക
മധുരം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പഞ്ചസാര അടങ്ങിയ ഒരു തരത്തിലുള്ള പാനീയങ്ങളും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കാരണമാകുന്നു. നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
