Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
നിങ്ങളറിയാതെ കരള്‍ നശിപ്പിക്കും ശീലങ്ങള്‍: അപകടം തിരിച്ചറിയാന്‍ വൈകിയാല്‍ ആയുസ്സ് കുറയും
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും ഓരോ മണിക്കൂറും എന്തിന് ഓരോ സെക്കന്റും വരെ ശ്രദ്ധിക്കണം. കാരണം അത്രയധികം പ്രതിസന്ധികളാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. ഇതില്‍ പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് ആന്തരികാവയവങ്ങളുടെ ആരോഗ്യം എന്നത്. നിങ്ങളുടെ കരള്‍ ഇത്തരത്തില്‍ അനാരോഗ്യകരമായ അവസ്ഥയുണ്ടാക്കുന്ന ഒരു ഘട്ടത്തിലാണോ എന്നത് ആദ്യം തിരിച്ചറിയണം. ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവങ്ങളില്‍ ഒന്നാണ് കരള്‍. ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിനോടൊപ്പം തന്നെ ധാതുക്കളും വിറ്റാമിനുകളും സംഭരിക്കല് അല്ലെങ്കില്‍ ശരീരത്തിലെ പോഷകങ്ങളെ ഊര്‍ജ്ജമാക്കി മാറ്റുന്നത് എല്ലാം ഇത്തരത്തില്‍ കരളിന്റെ പ്രവര്‍ത്തനം മൂലമാണ്.
എന്നാല്‍ കരളിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ ഇതെല്ലാം പ്രതിസന്ധിയിലേക്ക് എത്തുന്നു. കരളിന് ദീര്‍ഘകാലമായി കേടുപാടുകള്‍ വരുത്തുന്ന തരത്തിലുള്ള ചില ശീലങ്ങളുണ്ട്. പലപ്പോഴും ഇവയൊന്നും തന്നെ ലക്ഷണങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. കാലക്രമേണ ഈ മോശം ശീലങ്ങള്‍ കരളിനെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും ഗുരുതരമായി ദോഷകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം കുടിക്കാതിരിക്കുക
പലപ്പോഴും പലരും എത്രയൊക്കെ ദാഹിച്ചാലും വെള്ളം കുടിക്കാതിരിക്കുന്നു. ഇതൊരിക്കലും ഒരു നല്ല ശീലമല്ല. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തുന്നു. പലപ്പോഴും കരളിന്റെ ആരോഗ്യത്തെ ഇത് വളരെയധികം പ്രശ്നത്തിലേക്ക് എത്തിക്കും. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് നിങ്ങളുടെ മറ്റ് ശരീരഭാഗങ്ങളേയും ബാധിക്കുന്നു. അത് പലവിധത്തില്‍ അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
പലപ്പോഴും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പലപ്പോഴും മതിയായ സുരക്ഷ സ്വീകരിക്കാത്തത് പലപ്പോഴും നിങ്ങളില്‍ വൈറല്‍ അണുബാധയായ ഹെപ്പറ്റൈറ്റിസ് സി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്നതിന് കാരണമാകുന്നു. വൈറസ് വഹിക്കുന്ന രക്തവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ കരളിന്റെ ആരോഗ്യത്തില്‍ വളരെ വലിയ പ്രതിസന്ധികളിലേക്ക് എത്തുന്നു.
ഉറക്കക്കുറവ്
പലപ്പോഴും ഉറക്കക്കുറവ് പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നു. അത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. കാരണം കരളിന് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം ഉള്‍പ്പെടെ ചില അപകടങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. മാത്രമല്ല ഉറക്കക്കുറവ് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ പ്രതിസന്ധികളും നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളഇകളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ഉറക്കവും വളരെയധികം പ്രാധാന്യമാണ് എന്നതില്‍ സംശയം വേണ്ട.
വേദനസംഹാരികളുടെ അമിത ഉപയോഗം
പലപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അല്ലാതെ പലരും വേദനസംഹാരികള്‍ കഴിക്കുന്നു. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം നശിപ്പിക്കുന്നുണ്ട് എന്ന് പലപ്പേഴും അറിയുന്നില്ല എന്നതാണ് സത്യം. ഇതെല്ലാം പതിവായി ഉപയോഗിക്കുന്നത് വഴി പലരിലും കരളിന്റെ ആരോഗ്യം പ്രതിസന്ധിയിലാവുന്നു. എന്നാല്‍ രോഗാവസ്ഥകള്‍ പല വിധത്തിലാണ് പുറത്തേക്ക് വരുന്നത് ഇത്തരം അവസ്ഥകളെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോയാല്‍ മാത്രമേ കരളിനെ സംരക്ഷിക്കുന്നതിന് സാധിക്കുകയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications