Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിക്കാം: കൈകാല്‍ കടച്ചിലിനും സന്ധിവേദനക്കും ഉടന്‍ പരിഹാരം
ആരോഗ്യ സംരക്ഷണത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ശരീരത്തില്‍ ഓരോ ഭാഗത്തായി അനുഭവപ്പെടുന്ന വേദന. ഇത് പലപ്പോഴും നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും ഭക്ഷണത്തില്‍ ഉണ്ടാവുന്ന ചില പ്രോട്ടീനുകള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് വേദനയിലേക്കും പ്രശ്നത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്ന വളരെയധികം ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്നതില്‍ സംശയം വേണ്ട. കാരണം അതില്‍ നിന്നാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. ഭക്ഷണത്തില്‍ പ്രോബയോട്ടിക് ചേര്‍ക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ അളവില്‍ നല്ല ബാക്ടീരിയകള്‍ നല്കുന്നു.
ഇത് ദഹനം നിയന്ത്രിക്കുകയും ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ കാല്‍സ്യം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് എല്ലുകളുടേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ വേദന പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിനും അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതിലേക്ക് ഉണക്കമുന്തിരി ഉപയോഗിക്കുന്നതിലൂടെ ഇത് എല്ലുകളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു.

കാല്‍സ്യത്തിന്റെ കുറവ് നിങ്ങളില്‍ ഉണ്ടാവുമ്പോള്‍ അത് അസ്ഥികളുടെ സാന്ദ്രത കുറക്കുന്നതിനും ഓസ്റ്റിയോപെറോസിസ് പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ തൈരും ഉണക്കമുന്തിരിയും ചേര്‍ത്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേദനകള്‍ കുറക്കുന്നതിനും സഹായിക്കുന്നു. സന്ധിവേദന, കൈകാല്‍ കടച്ചിലുകള് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. എന്തൊക്കെ ഗുണങ്ങള്‍ തൈര് ഉണക്കമുന്തിരി മിക്സ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു എന്ന് നോക്കാം.
കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കുന്നു
കാല്‍സ്യത്തിന്റെ കുറവാണ് ശരീരത്തില്‍ ഉണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. തൈരും ഉണക്കമുന്തിരിയും ഉപയോഗിച്ച മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യം കുറവ് സഹായിക്കുന്നു. തൈരിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓസ്റ്റിയോപെറോസിസ് സാധ്യതയെ കുറക്കുന്നു. അതേ സമയം അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ദിവസവും ഒരു കപ്പ് തൈരില്‍ അല്പം ഉണക്കമുന്തിരി മിക്സ് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

സന്ധികള്‍ക്ക് ഗുണം ചെയ്യും
സന്ധികളില്‍ ആരോഗ്യമില്ലായ്മ സംഭവിക്കുമ്പോള്‍ പലപ്പോഴും അത് വേദനയും കടച്ചിലും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അപകടകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ അതിലേ ബോറോണ്‍ എന്ന ധാതു നമ്മുടെ ആരോഗ്യത്തിനും കരുത്തിനും സഹായകമാവുന്നു. ഇത് എല്ലുകളേയും സന്ധികളേയും കരുത്തുള്ളതാക്കുന്നു. മാത്രമല്ല അസ്ഥിരോഗങ്ങളെ ഇല്ലാതാക്കുന്നതിനും ആവശ്യത്തിന് ബലവും വേദനരഹിതമായ അവസ്ഥയും ഉണ്ടാക്കുന്നതിന് സഹായിക്കുന്നു ഉണക്കമുന്തിരി. ഇത് തൈരില്‍ ചേരുമ്പോള്‍ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
സന്ധികള്‍ക്കിടയിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഉണക്കമുന്തിരി തൈര് മിശ്രിതം നിങ്ങളുടെ പല പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സംയുക്ത പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മികച്ചതാണ്. ഈ രീതിയില്‍, തൈരും ഉണക്കമുന്തിരിയും കഴിക്കുന്നത് ഏത് സാഹചര്യങ്ങളിലും ഗുണം ചെയ്യും. തൈര് നല്ലതുപോലെ തണുപ്പിക്കാന്‍ വെക്കുമ്പോള്‍ തന്നെ അതില്‍ ഉണക്കമുന്തിരി ചേര്‍ത്ത് വെക്കുക. ഇത് വെറും വയറ്റില്‍ കഴിക്കുന്നതാണ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അല്ലെങ്കില്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കുന്നതിന് ശ്രദ്ധിക്കാം.

ദഹനാരോഗ്യത്തിനും മികച്ചത്
എല്ലുകളുടേയും സന്ധികളുടേയും ആരോഗ്യം മാത്രമല്ല മികച്ച ദഹനത്തിനും അനുയോജ്യമാണ ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ദഹനത്തിന് ആവശ്യമായ മികച്ച ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുകയും ഒരു പ്രോബയോട്ടിക് ആയത് കൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കുടലിലെ വീക്കം കുറക്കുന്നതോടൊപ്പം തന്നെ പല്ലുകള്‍ക്കും മോണകള്‍ക്കും ആരോഗ്യം നല്കുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications