Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ഡയറ്റില്‍ വെള്ളരിക്ക ചേര്‍ക്കുന്നവരാണോ? അറിയണം ഇവയുടെ ദോഷവശങ്ങള്‍
ഇന്ന് ഡയറ്റെടുക്കുന്നവര്‍ പതിവായി കഴിക്കുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക, അഥവാ, സാലഡ് കുക്കുമ്പര്‍. പച്ച നിറത്തോടു കൂടിയ തൊലിയും, നീളത്തില്‍ കാണപ്പെടുന്നതുമായ ഈ സാലഡ് കുക്കുമ്പര്‍ പലരും സാലഡിലും തൈരിലും ചേര്‍ക്കാറുണ്ട്. വെള്ളരിക്ക ആരോഗ്യത്തിന് നല്ലതാണ് എന്ന ധാരണയിലാണ് പലരും ഇത് അമിതമായി കഴിക്കുന്നത് പോലും. ചിലര്‍ ഒരു വെള്ളരിക്ക മൊത്തത്തില്‍ കഴിക്കുന്നതും കാണാം.

ഏതൊരു സാധനത്തിനും ഇരുവശങ്ങള്‍ ഉള്ളതുപോലെ തന്നെ, വെള്ളരിക്കയ്ക്കും രണ്ട് വശങ്ങളുണ്ട്. ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ ദോഷവശങ്ങളും ഉണ്ടായേക്കാം. വെള്ളരിക്കയ്ക്കും ഇത്തരത്തില്‍ ദോഷവശങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
വെള്ളരിക്കയിലെ കയ്പ്പ് അവഗണിക്കരുത്
വെള്ളരിക്കയുടെ തൊലി കളഞ്ഞിട്ടും, ഇതിന് കയ്പ്പ് രസം ഉണ്ടെങ്കില്‍, ഇത്തരം വെള്ളരിക്ക ഒരിക്കലും കഴിക്കരുത്. കാരണം, ഇതില്‍ വിഷപോലെ പ്രവര്‍ത്തിക്കുന്ന ക്യൂകര്ബിറ്റാസിന്(Cucurbitacin), ടെട്രാസൈക്ലിക് ട്രൈറ്റെപെനോയ്ഡ്(Tetracyclic Triterpenoid) എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയുടെ സാന്നിധ്യം മൂലമാണ് വെള്ളരിക്കയ്ക്ക് കയ്പ്പ് രസം അനുഭവപ്പെടുന്നത്. ഇത്തരം വെള്ളരിക്ക കഴിച്ചാല്‍ പലതരത്തിലുള്ള അസുഖങ്ങള്‍ വരുന്നതിന് കാരണമാകുന്നു. കൂടാതെ, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിനും കാരണമാകുന്നു.
ദഹന പ്രശ്നങ്ങള്‍
വെള്ളരിക്ക അമിതമായി കഴിച്ചാല്‍ ഇത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണാകുന്നു. കാരണം, വെള്ളരിക്കയില്‍ ക്യൂകര്ബിറ്റാസിന് അടങ്ങിയിരിക്കുന്നതിനാല്‍, ഇത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് വെള്ളരിക്ക ഒരു പ്രധാന കാരണമാകുന്നു. ചിലരില്‍ വയറുവേദന പോലെയുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം.
നിര്‍ജലീകരണം
വെള്ളത്തിന്റെ അംശം ധാരാളമുള്ള പച്ചക്കറിയായതിനാല്‍ അമിതമായി കഴിച്ചാലും ആരോഗ്യത്തിന് നല്ലതാണ് എന്ന ചിന്ത നല്ലതല്ല. കാരണം, വെള്ളരിക്ക അമിതമായി കഴിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകുന്നു. വെള്ളരിക്കയില്‍ ക്യൂകര്ബിറ്റാസിന് അടങ്ങിയിരിക്കുന്നതിനാല്‍, ഇത് ശരീരത്തില്‍ നിന്നും ഫ്ലൂയിഡുകള്‍ ശോഷണം സംഭവിക്കുന്നതിലേയ്ക്ക് നയിക്കുന്നു. കൂടാതെ, ശരീരത്തില്‍ നിന്നും ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുകയും, ഇവ നിര്‍ജലീകരണത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
ഗര്‍ഭിണികള്‍ അടുപ്പിക്കരുത്
ഒരിക്കലും ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികളില്‍ ഒന്നാണ് വെള്ളരിക്ക. കാരണം, നിര്‍ജലീകരണത്തിന് കാരണമാകുന്നതിനാല്‍, പോഷകക്കുറവ് അനുഭവിക്കും. അതുപോലെ, വിളര്ച്ചപോലെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്.
പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്
പ്രമേഹ രോഗികള്‍ വെള്ളരിക്ക കഴിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കണം. കാരണം, വെള്ളരിക്കയുടെ കുരു അടക്കം കഴിച്ചാല്‍ പെട്ടെന്ന് പ്രമേഹം നന്നായി കുറയാന്‍ കാരണമാകുന്നു. രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് അമിതമായി കുറയുന്നതും ആപത്താണ്. അതിനാല്‍, പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
