Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ആപ്പിൾ പതിവാക്കിയാൽ രോഗങ്ങൾ കുറയുമോ? സത്യവസ്ഥ ഇത്
ഒരു ആപ്പിൾ ദിവസേന കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് പറയുന്നത്. അത്രയ്ക്കും പോഷകങ്ങളാൽ സമ്പന്നമാണ് ആപ്പിൾ എന്നാണ് വിശ്വാസം. ദിവസേന ഒരു ആപ്പിളെങ്കിലും പതിവാക്കുന്നവരിൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.

നാരുകളാൽ സമ്പന്നം
ഒട്ടനവധി നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ആപ്പിൾ. ഒരു ഇടത്തരം ആപ്പിളിൽ എടുത്താൽ, അതിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. അതുപോലെ, മലബന്ധപ്രശ്നങ്ങൾ തടയാനും, രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നത് നിയന്ത്രിക്കാനും ആപ്പിളിന് സാധിക്കും.
ആന്റിഓക്സിഡന്റ്
ആപ്പിളിൽ ക്വെർസെറ്റിൻ എന്ന ഒരുതരം ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും, ഹൃദ്രോഗം, പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ആപ്പിൾ കഴിക്കുന്നത് വളരെ നല്ലതാണ്.
വിറ്റാമിനുകളും ധാതുക്കളും
വിറ്റാമിൻ എ, വിറ്റമിൻ സി, പൊട്ടാസ്യം, മാഗ്നീസ് എന്നിവയാൽ സമ്പന്നമാണ് ആപ്പിൾ. അതിനാൽ തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും, മെറ്റബോളിസം നിലനിർത്താനും ആപ്പിളിൽ ആടങ്ങിയിരിക്കുന്ന ഈ വിറ്റാമിനുകളും ധാതുക്കളും സഹായിക്കുന്നു. അതിനാൽ, നല്ല ആരോഗ്യം നിലനിർത്താനും ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
കൊളസ്ട്രോൾ കുറയ്ക്കാൻ
ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ പിത്തരസം ആസിഡുകളുമായി ബന്ധിപ്പിക്കാനും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാര
ആപ്പിളിൽ പെക്റ്റിൻ എന്ന ഒരു തരം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ അടങ്ങിയിരിക്കുന്ന അമിതമായിട്ടുള്ള പഞ്ചസാര ആഗിരണം ചെയ്യുന്നു. ഇതിലൂടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും.
ശരീരഭാരം
ആപ്പിളിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ തന്നെ ആപ്പിൾ കഴിക്കുമ്പോൾ വളരെ വേഗത്തിൽ വയർ നിറഞ്ഞ അനുഭൂതി നിങ്ങൾക്ക് ലഭിക്കുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നത് തടയാൻ സഹായിക്കും. ഒപ്പം, വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.
മറ്റുഗുണങ്ങൾ
ആപ്പിളിലെ ആന്റിഓക്സിഡന്റുകൾക്കും ഫൈറ്റോ ന്യൂട്രിയന്റുകൾക്കും കാൻസറിനെ പ്രതിരോധിക്കാനുള്ള ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ച് വൻകുടൽ, ശ്വാസകോശം, സ്തനാർബുദം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന് ഈ പഠനങ്ങൾ പറയുന്നു. ഇവ കൂടാതെ, ആപ്പിളിൽ ബോറോൺ എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും സഹായിക്കുന്നു. കൂടാതെ, ആപ്പിളിലെ ആന്റിഓക്സിഡന്റുകൾ പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications