Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഈ ലക്ഷണങ്ങളെല്ലാം സൂക്ഷ്മമായിരിക്കും: പ്രത്യേകിച്ച് പുരുഷന്മാരില്, ക്യാന്‍സര്‍ ശരീരത്തിലുണ്ടോ?
ക്യാന്‍സര്‍ ആരിലും ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും രോഗാവസ്ഥയെ തിരിച്ചറിയാന്‍ വൈകുന്നതാണ് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. മിക്കപ്പോഴും ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പലതും രോഗാവസ്ഥയുടെ അവസാനത്തിലേക്ക് എത്തുന്നതാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. പല ലക്ഷണങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ കൃത്യമായ പരിശോധന അനിവാര്യമാണ്.
പുരുഷന്മാരില് കാണുന്ന ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. അത് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നതാണ് എന്ന് തിരിച്ചറിഞ്ഞ് വേണം പ്രതിരോധത്തിന് ശ്രമിക്കുന്നതിന്. എന്തൊക്കെയാണ് പുരുഷന്മാരില് കാണപ്പെടുന്ന ക്യാന്‍സര്‍ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തണം

സ്ഥിരമായ ക്ഷീണം അല്ലെങ്കില്‍ ബലഹീനത
ക്യാന്‍സര്‍ നിങ്ങളുടെ ഉള്ളില്‍ വളരുന്നുണ്ട് എന്നതിന്റെ പ്രാരംഭ ലക്ഷണമാണ് പലപ്പോഴും സ്ഥിരമായി പുരുഷന്മാരില് കാണപ്പെടുന്ന ക്ഷീണവും ബലഹീനതയും. പലപ്പോഴും ഇതിനെ നിസ്സാരമാക്കുന്നത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. നിങ്ങളുടെ സാധാരണ ഊര്ജ്ജനിലയേക്കാള് താളേയാണ് അനുഭവപ്പെടുന്നതെങ്കില്‍ അതിന്റെ കാണം കൃത്യമായി കണ്ടെത്തി മനസ്സിലാക്കേണ്ടതാണ്.
ശരീരഭാരം കുറയുന്നത്
അപ്രതീക്ഷിതമായി പ്രതീക്ഷിക്കാതെ യാതൊന്നും ചെയ്യാതെ നിങ്ങളില്ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഇതിന്റെ ഒരു കാരണമാതാം. എന്നാല്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത അവസ്ഥയില്‍ ശരീരഭാരം 5%ത്തിലധികം കുറയുന്നത് പലപ്പോഴും ആശങ്ക ഉയര്‍ത്തുന്നതാണ്. പുരുഷന്മാര് ഇത്തരം കാര്യം വളരെയധികം ശ്രദ്ധിക്കണം.
സ്ഥിരമായ വേദന അല്ലെങ്കില്‍ അസ്വസ്ഥത
നിങ്ങള്‍ക്കുണ്ടാവുന്ന വേദന ഒരിക്കലും ക്യാന്‍സര്‍ ലക്ഷണമല്ല. കാരണം ഇത് പലപ്പോഴും മറ്റ് ചില അനാരോഗ്യകരമായ അസ്വസ്ഥതകളുടെ ലക്ഷണമായേക്കാം. എന്നാല്‍ ഇതൊരിക്കലും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വിട്ടുമാറാത്ത വേദന, പുറം, സന്ധികള്‍, വയറ്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളില്‍ യാതൊരു കാരണവും ഇല്ലാതെ വേദനയുണ്ടെങ്കില്‍ അതിനെ കാര്യമായെടുത്ത് ഡോക്ടറെ കാണിക്കേണ്ടതാണ്.
ചര്‍മ്മത്തിലോ മറുകിലോ ഉള്ള മാറ്റങ്ങള്‍
നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മറുകുകളില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ വേദന, രക്തം വരുന്നത് എല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ ചര്‍മ്മത്തില്‍ പുതിയ മറുകുകള്‍ രൂപപ്പെടുന്നുണ്ടെങ്കിലും അല്പം ശ്രദ്ധ വേണം. ഇത് മെലനോമയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതായിരിക്കാം.
വിഴുങ്ങാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ ദഹനക്കേട്
ഭക്ഷണം കഴിക്കുന്നതിനും വിഴുങ്ങുന്നതിനും ഉള്ള ബുദ്ധിമുട്ട് ഉള്ളവരും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത് പോലെ തോന്നുന്നവരെങ്കില് അവരും ശ്രദ്ധിക്കണം. ഇത് കൂടാതെ മരുന്നുകള്‍ കൊണ്ട് മാറാത്ത ദഹനക്കേടോ നെഞ്ചെരിച്ചിലോ ഉണ്ടെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി പരിഹാരം കാണാവുന്നതാണ്.
വിശദീകരിക്കാത്ത ചുമ അല്ലെങ്കില്‍ കഫത്തില്‍ രക്തം
നിങ്ങളില്‍ വിശദീകരിക്കാനാവാത്ത കാരണങ്ങളില്ലാതെ ചുമ ഉണ്ടെങ്കിലും കഫത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയോ ഉണ്ടെങ്കില്‍ അതും നിസ്സാരമാക്കരുത്. ഇത്തരം കാര്യങ്ങള്‍ ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും അതിനെ നിസ്സാരമാക്കരുത്. ഉടന്‍ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.
മലവിസര്‍ജ്ജനത്തിലോ മൂത്രാശയത്തിലോ ഉള്ള മാറ്റങ്ങള്‍
നിങ്ങള്‍ക്ക് മലവിസര്‍ജ്ജനത്തിലോ അല്ലെങ്കില്‍ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അതും നിസ്സാരമാക്കരുത്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ഇത് സംഭവിക്കുകയാണെങ്കില്‍ അത് ഗൗരവതരമായ കാര്യങ്ങള്‍ തന്നെയാണ്. മലത്തില്‍ രക്തം, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാവുന്ന വേദന എല്ലാം ഗൗരവത്തോടെ കാണണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications