Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
Covid In Kerala: പുതിയ വകഭേദം ശ്രദ്ധിക്കേണ്ടവ, പ്രതിരോധിക്കാം കൊവിഡിനെ ഇപ്രകാരം
വീണ്ടും കൊവിഡ് രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ 1010 കേസുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ 430 രോഗികളും കേരളത്തില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയും തൊട്ട് പുറകേ തന്നെയുണ്ട്. മഹാരാഷ്ട്രയില്‍ 210 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 104 കേസുകള്‍ ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊറോണയുടെ പുതിയ വകഭേദമാണ് പെട്ടെന്നുള്ള രോഗബാധക്ക് പിന്നില്‍. ഇതാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായതും. ഒമിക്രോണിന്റെ ഉപവകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവ അപകടകാരികളെല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മറ്റ് രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ രോഗത്തെ ഭയക്കേണ്ടതാണ്. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത് സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നാണ് ആരോഗ്യ രംഗത്തുള്ളവരും പറയുന്നത്.

വകഭേദങ്ങള്‍ പലതരം
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നമ്മളെ പിടിച്ചുലച്ച ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ജെഎന്‍ 1 ആണ് ഇപ്പോള്‍ രോഗബാധയിലേക്ക് നയിച്ചിരിക്കുന്നത്. എന്നാല്‍ പകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താത്തതിനാല്‍ ഇതിനെ ഭയക്കേണ്ടതില്ല. എങ്കിലും ലോകാരോഗ്യ സംഘടന നിരീക്ഷിക്കപ്പെടേണ്ട വകഭേദത്തിലാണ് ഇതിനെ പെടുത്തിയിരിക്കുന്നതും.
ലക്ഷണങ്ങള്‍ തിരിച്ചറിയണം
മഴക്കാലമായത് കൊണ്ട് തന്നെ ജലദോഷവും പനിയും സാധാരണയായി എല്ലാവരേയും ബാധിക്കും. എന്നാല്‍ കൊവിഡ് ലക്ഷണങ്ങളിലും ആദ്യം ജലദോഷപ്പനിയുടെ ലക്ഷണമായതിനാല്‍ പലരും അതിനെ നിസ്സാരവത്കരിക്കുന്നു. മൂക്കൊലിപ്പ്, തൊണ്ട വേദന, മൂക്കടപ്പ്, തലവേദന, പേശി വേദന, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, കണ്ണിലെ ചുവന്ന നിറം എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഡോക്ടറെ കണ്ടതിന് ശേഷം കൊവിഡ് ആണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
രോഗബാധയുള്ളവര്‍ക്ക് പലപ്പോഴും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലാതായി രോഗം ഭേദമാവുന്നു. എന്നാല്‍ ഒരു കാരണവശാലും രോഗാവസ്ഥയെ നിസ്സാരമായി കണക്കാക്കരുത്. .അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തിക്കാം എത്തിക്കാതിരിക്കാം. എങ്കിലും രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പ്രതിരോധം തീര്‍ക്കുന്നതിലൂടെ രോഗത്തെ നമുക്ക് വരുന്നതില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനും പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും.
രോഗബാധയെ പ്രതിരോധിക്കാന്‍
എപ്പോഴും രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ് പ്രധാന കാര്യം. അതിനായി രോഗം സ്ഥിരീകരിച്ചാലും രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നാലും ഉടന്‍ തന്നെ ശ്രദ്ധിക്കണം. കൂടാതെ പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുക. കൂടാതെ രോഗികളുമായി അടുത്തുള്ള ബന്ധം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പരമാവധി ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും രോഗാവസ്ഥയെ നിസ്സാരമാക്കരുത്.
പ്രതിരോധം ഇപ്രകാരം
കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം സ്ഥിരമായി ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തെ കാര്യം തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക എന്നതാണ്. നിങ്ങള്‍ വാക്സിന് എടുത്ത വ്യക്തിയാണെങ്കില്‍ പോലും മാസ്ക് ധരിക്കുന്നതിലൂടെ രോഗാവസ്ഥ പിടിപെടാതിരിക്കുന്നതിനും രോഗം പകരാതിരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇടക്കിടക്ക് കൈകള്‍ കഴുകുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതിനായി ഹാന്‍ഡ് വാഷോ സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കാവുന്നതാണ്. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല അനാവശ്യ കൂട്ടം ചേരല്‍ പരിപാടികള്‍ എന്നിവ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക.
ദിനവും ആരോഗ്യത്തെ നിരീക്ഷിക്കേണ്ടതാണ്. കൂടാതെ പനി, ചുമ, തൊണ്ട വേദന തുടങ്ങി രോഗത്തിന്റേതായ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ കാണിച്ച് പരിശോധന നടത്തേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാതെ പരിഗണിക്കേണ്ടതാണ്. നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമാണ് എന്നും ഉറപ്പ് വരുത്തണം. ഇതെല്ലാം ശ്രദ്ധിച്ചാല്‍ രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications