Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
Covid 19: ആശങ്ക വേണ്ട, സ്വയം സംരക്ഷണം അനിവാര്യം, കൊവിഡിനെ പ്രതിരോധിക്കാം
Covid 19: മനുഷ്യരുടെ ജീവിതത്തെ മാറ്റി മറിച്ച മഹാമാരിയായിരുന്നു കൊവിഡ്. വീണ്ടുമൊരു കൊറോണക്കാലം കൂടി അനുഭവിക്കാന്‍ ലോകം തയ്യാറായിട്ടില്ല. അത്രയധികം പ്രതിസന്ധികളാണ് കൊവിഡ് നമുക്ക് സമ്മാനിച്ചത്. ആരോഗ്യപരമായും സാമ്പത്തികപരമായും എല്ലാം കൊവിഡ് നല്‍കിയത് നഷ്ടങ്ങള്‍ മാത്രമായിരുന്നു. ഇന്ന് ഇന്ത്യയില്‍ 1009 ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഇത് 259 ആയിരുന്നു. പെട്ടെന്നാണ് 752 കേസുകള്‍ കൂടി ഉണ്ടായിരിക്കുന്നത്. ഈ മാസം തന്നെ 7 പേര് കൊവിഡ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. 19- ദിവസത്തിന് ശേഷം 6 ദിവസത്തിനിടെ 752 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ന്നെ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവുമധികം ആക്റ്റീവ് കേസുകള്‍ ഉള്ളത് കേരളത്തിലാണ് 430 പേരാണ് ചികിത്സയിലുള്ളത്.രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും 209 കേസുകള്‍ നിലവിലുണ്ട്. കര്‍ണാടകയിലും കൊവിഡിനെതുടര്‍ന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം സൂചിപ്പിക്കുന്നത് നാം കരുതിയിരിക്കണം എന്ന് തന്നെയാണ്. നമ്മുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് അശ്രദ്ധയും രോഗബാധയിലേക്ക് നയിക്കും എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമായിരിക്കന്നത് JN.1 എന്ന വകഭേദമാണ് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് അപകടകാരിയല്ല എന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ BA.2.86 വകഭേദത്തിന്റെ കൂട്ടത്തില്‍ വരുന്നതാണ് പുതിവകഭേദം. രാജ്യത്ത് 92%ത്തിലധികം ആളുകള്‍ വാക്സിന് സ്വീകരിച്ചിട്ടുണ്ട് എന്നത് രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എന്തൊക്കെയാണ് ഈ അവസരത്തില്‍ സ്വയം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

വ്യക്തി ശുചിത്വം പാലിക്കുക
രോഗവ്യാപനം തടയുന്നതിന് വേണ്ടി വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് പ്രധാനകാര്യം. മാത്രമല്ല അതില്‍ തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് എപ്പോഴും കൈകള്‍ രണ്ടും വൃത്തിയായി കഴുകുക എന്നതാണ്. കുറഞ്ഞത് 20 സെക്കന്റ് നേരത്തേക്ക് എങ്കിലും കൈകള്‍ കഴുകണം എന്നതാണ്. സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. അനാവശ്യമായി മുഖത്ത് തൊടാന്‍ പാടില്ല.
മാസ്ക് ധരിക്കുക
മാസ്ക് ധരിക്കുന്നത് അനിവാര്യമാണ്. ഇത് രോഗാവസ്ഥയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മാസ്കുകള്‍ ഉപയോഗിക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. എയര്‍പോര്‍ട്ടുകള്‍, ബസുകള്‍, തിരക്കേറിയ ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ മാസ്ക് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോഗികള്‍ നമുക്ക് ചുറ്റും ഉണ്ടെങ്കിലും കൃത്യമായി മാസ്ക് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
സാമൂഹിക അകലം പാലിക്കുക
വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് സാമൂഹിക അകലം പാലിക്കുക എന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ചുമ, തുമ്മല്‍ പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുകയും നിങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുകയും വേണം. കൂടുതല്‍ സമ്പര്‍ക്കം ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം.

കൃത്യമായ വാക്സിനേഷന് ഉറപ്പ് വരുത്തുക
നിങ്ങള്‍ ആവശ്യമുള്ള സാഹചര്യങ്ങളില്‍ വാക്സിനേഷന് എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വാക്സിനുകള്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. വാക്സിന് അപ്ഡേറ്റുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കുകയും അതിനെക്കുറിച്ച് ആരോഗ്യവിദഗ്ധരോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക.
രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടുക
ഒരു കാരണവശാലും രോഗലക്ഷണങ്ങളെ നിസ്സാരവത്കരിക്കരുത്. ആവശ്യമെങ്കില്‍ പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്, അല്ലെങ്കില്‍ കൊവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിക്കേണ്ടതാണ്. ഇത് മാത്രമല്ല ദുര്‍ബലരായ വ്യക്തികളെ ഈ അവസ്ഥയില്‍ സന്ദര്‍ശിക്കുന്നതിന് ശ്രമിക്കരുത്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം
ഏത് രോഗാവസ്ഥയിലും ആരോഗ്യത്തിന് വേണ്ടി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനനുസൃതമായ ഭക്ഷണം കഴിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ സമ്മര്‍ദ്ദം ഇടക്കിടക്ക് നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യമുറപ്പാക്കുക എന്നതാണ് ആദ്യത്തെ കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications