Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് അരുത്: ചുമയുടെ കാരണം കണ്ടെത്തി ചികിത്സ വേണം
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ്സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കടുത്ത തീരുമാനമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാന ഡ്രഗ്സ് കണ്ട്രോളറും എടുത്തിരിക്കുന്നത്. തമിഴ്നാട്ടിലാണ് മരുന്ന് ഉത്പാദിച്ചിരിക്കുന്നത്. ഈ പ്രത്യേക മരുന്നിന്റെ വില്‍പ്പനയും നിര്‍ത്തി വെച്ചിട്ടുണ്ട്. അത് മാത്രമല്ല രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും ചുമമരുന്ന് നല്‍കരുത് എന്നും ഉത്തരവിറങ്ങിയിട്ടുണ്ട്. അതോടൊപ്പം ഒരു കാരണവശാലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആര്‍ക്കും കഫ് സിറപ്പ് വില്‍ക്കരുതെന്ന ഡ്രഗ്സ് കണ്‍ട്രോളറുടെ ഉത്തരവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.
ഈ അവസരത്തില്‍ കുട്ടികള്‍ക്ക് ചുമമരുന്ന് നല്‍കുന്നതിനെക്കുറിച്ചും അതിന്റെ അപകടാവസ്ഥയെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കു വെച്ചിരിക്കുകയാണ് ശിശുരോഗവിദഗ്ധ ഡോ. സൗമ്യ സരിന്. ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മരുന്നുകള്‍ എപ്രകാരം ഏത് പ്രായക്കാരിലാണ് ശ്രദ്ധിക്കേണ്ടത് ചുമ മരുന്ന് നല്‍കുന്നതിന് മുന്‍പ് ചുമയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുകയാണ് ഡോ. സൗമ്യ സരിന്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു കാരണവശാലും വലിയവരായാലും കുട്ടികള്‍ക്കായാലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വാങ്ങിക്കരുത്. അത് അപകടകരമായ സാഹചര്യത്തിലേക്കാണ് എത്തുന്നത്. പ്രത്യേകിച്ച് രണ്ട് വയസ്സില്‍ താഴേയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും ഡോക്ടറെ കാണിക്കാതെ ഒരു മരുന്നും നല്‍കരുത്. പ്രത്യേകിച്ച് കഫ്സിറപ്പ് പോലുള്ള മരുന്നുകള്‍. ചുമമരുന്നിനെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടത് അത് പല മരുന്നുകളാണ് എന്നതാണ്. പത്തിലധികം മരുന്നുകളുണ്ട്. ചില മരുന്നുകള്‍ തനിച്ചോ ചിലത് ഒന്നോ രണ്ടോ മരുന്നുകള്‍ ചേര്‍ന്നോ ആണ് വരുന്നത്. ഈ പറയുന്ന എല്ലാ മരുന്നുകളും അപകടകാരികളും അപകടം വരുത്തുന്ന മരുന്നുകളോ അല്ല.
ചുമക്ക് പ്രത്യേക മരുന്ന് വേണ്ട
രണ്ട് വയസ്സില്‍ താഴേയുള്ള കുട്ടികള്‍ക്ക് ചുമക്ക് വേണ്ടി പ്രത്യേക മരുന്നിന്റെ ആവശ്യമില്ല. 90% ചുമയും വൈറല്‍ അണുബാധ മൂലം സംഭവിക്കുന്നതാണ്. നിങ്ങള്‍ മരുന്ന് നല്കിയാലും ഇല്ലെങ്കിലും അതിന്റെ സമയമെടുത്ത് അത് മാറുന്നു. ചുമ ഒരിക്കലും ഒരു രോഗമല്ല. അതൊരു ലക്ഷണം മാത്രമാണ്. പല കാരണങ്ങള്‍ കൊണ്ടും ചുമ വരാവുന്നതാണ്. ആസ്തമയും, അലര്‍ജിയും എല്ലാം ഇതിന്റെ കാരണങ്ങള്‍ തന്നെയാണ്. സാധാരണ ഫ്ളൂ ആണെങ്കില്‍ പോലും ചുമ വരാവുന്നതാണ്. എന്താണ് രോഗകാരണം എന്ന് കണ്ടെത്തി അതിനെയാണ് ചികിത്സിക്കേണ്ടത്.

കുട്ടികളില്‍ ചുമയുണ്ടാവുമ്പോള്
99% കുട്ടികളിലും വൈറല്‍ അണുബാധ മൂലമാണ് ചുമയുണ്ടാവുന്നത്. അതിന്റെ പരിഹാരം എന്നോണം ആവി പിടിക്കുക, സലൈന്‍ ഡ്രോപ്സ് ഒഴിക്കുക, നേസല്‍ സ്പ്രേ ഉപയോഗിക്കുക, നെബുലൈസേഷന് ചെയ്യുക എന്നിവയിലൂടെ തന്നെ ഇത്തരത്തില്‍ ചുമ മാറുന്നതാണ്. രണ്ട് വയസ്സിന് താഴേയുള്ള കുട്ടികളില്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. രണ്ട് വയസ്സിന് മുകളിലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ചുമ മരുന്ന് നല്‍കാവൂ. ഒരു കാരണവശാലും ഡോക്ടര്‍ നിര്‍ദ്ദേശിക്കാത്ത മരുന്നുകള്‍ നല്‍കരുത്. ഇത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കും. ഏതൊക്കെ പ്രായക്കാര്‍ക്ക് എന്ത് തരത്തിലുള്ള മരുന്നുകളാണ് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇനി കുട്ടികളില്‍ ചുമ മാറാതെ നില്ക്കുകയാണെങ്കില് ഡോക്ടറെ കാണുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യുക. മരുന്നുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.



Click it and Unblock the Notifications