Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
മല്ലിയില അരച്ച് ഇങ്ങനെ കഴിച്ച് നോക്കൂ! പ്രമേഹം മുതല്‍ പല അസുഖങ്ങളെയും വരച്ച വരയില്‍ നിര്‍ത്താം
സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ ആഹാരത്തില്‍ ചേര്‍ക്കുന്ന ഒരിലയാണ് മല്ലിയില. നല്ല പച്ചനിറത്തില്‍ കാണപ്പെടുന്ന മല്ലിയിലയ്ക്ക് നമ്മള് കരുതിയതിനേക്കാള്‍ വളരെയധികം ഗുണങ്ങള്‍ ഉണ്ട്. നല്ല ആരോഗ്യം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും മല്ലിയില ഈ വിധത്തില്‍ തയ്യാറാക്കി ഒന്ന് കഴിച്ച് നോക്കണം. പ്രായമായവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. ഇത് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അവ എന്തെല്ലാമെന്ന് നോക്കാം.

ശരീരവീക്കം
ഈ അടുത്ത് വിദ്യാബാലന് തന്റെ ശരീരഭാരം കുറച്ചതിന്റെ സീക്രട്ട് വെളിപ്പെടുത്തുകയുണ്ടായി. വ്യായാമം ഒന്നും ഇല്ലാതെ, ഡയറ്റില്ലാതെയാണ് ശരീരഭാരം കുറച്ചതെന്ന് വിദ്യാബാലന് പറഞ്ഞിരുന്നു. താരം പറഞ്ഞത് ശരീരത്തിലെ ഇന്ഫ്ലമേഷന് കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാരങ്ങളും, അതുപോലെ, ഇന്ഫ്ലമേഷന് വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കിയുമാണ് ശരീരഭാരം കുറച്ചതെന്ന് പറഞ്ഞിരുന്നു. ശരീരത്തിലെ ഇന്ഫ്ലമേഷന്, അതായത്, ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മരുന്നാണ് മല്ലിയില. പലര്‍ക്കും ശരീരത്തില്‍ വീക്കവും ചീര്‍മ്മതയും സംഭവിക്കുന്നത് ഇന്ഫ്ലമേഷന് മൂലമാണ്. ഇത് കുറയ്ക്കാന്‍ മല്ലിയില അരച്ച് അതിന്റെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അര ഗ്ലാസ്സ് മല്ലിയില നീര് കുടിക്കുക. എന്നും രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുന്നത് നല്ലതാണ്.
തൈറോയ്ഡ്
സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് തൈറോയ്ഡ് രോഗം കണ്ടുവരുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥികള്‍ കൃത്യമായി പ്രവര്‍ത്തിക്കാതെ വരുന്ന അവസ്ഥയിലാണ് തൈറോയ്ഡ് രോഗം വരുന്നത്. തൈറോയ്ഡ് നിയന്ത്രിക്കാന്‍ പണ്ടുകാലം മുതല്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നവരുണ്ട്. മുഴുവന്‍ മല്ലി മാത്രമല്ല, മല്ലിയിലയും തൈറോയ്ഡ് നിയന്ത്രിക്കാന്‍ നല്ലതാണ്. മല്ലിയില അരച്ച്, അതിന്റെ നീര് അര ഗ്ലാസ്സ് കുടിക്കുന്നത് തൈറോയ്ഡ് നിയന്ത്രിക്കാന്‍ സഹായിക്കും.
ആന്റിഓക്സിഡന്റ്സ്
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആന്റിഓക്സിഡന്റ്സ് അനിവാര്യമാണ്. അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിക്കാനും ആന്റിഓക്സിഡന്റ്സ് നല്ലതാണ്. മല്ലിയിലയില്‍ ആന്റിഓക്സിഡന്റ്സായ ബീറ്റ കരോട്ടീന്‍, ലൂട്ടെയ്ന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നല്ല ആന്റിഓക്സിഡന്റ്സാണ്. ഇത് നോത്രരോഗങ്ങള് തയാനും സഹായിക്കുന്നുണ്ട്.
പ്രമേഹം
പ്രമേഹം നിയന്ത്രിക്കാന്‍ മല്ലിയില നല്ലതാണ്. മല്ലിയില വെള്ളം, അല്ലെങ്കില്‍ മല്ലിയില അരച്ച് അതിന്റെ നീര് അര ഗ്ലാസ്സ് കുടിക്കുന്നത് ഹൈപ്പര്ഗ്ലൈസെമിയ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. ഇവ കൂടാതെ, മൂഡ് സ്വിംഗ്സ് പോലെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും മല്ലിയില സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മല്ലിയില നീര് കുടിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ചില ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ മല്ലിയില ചിലപ്പോള്‍ കാരണമായേക്കാം. അതിനാല്‍, ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
