Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കൊടും ചൂടില്‍ തണുപ്പിന് വേണ്ടി ഉലുവ, മല്ലി, പുതിന
കാലാവസ്ഥാ മാറ്റങ്ങള്‍ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അതിന് പരിഹാരം കാണുന്നതിനും നാം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്ന് നമുക്ക് നോക്കാം.
എപ്പോഴും നമ്മുടെ ശരീരം മുഴുവന്‍ ഉന്മേഷപ്രദമാക്കാന്‍ ജലാംശം നല്കുന്ന പഴങ്ങളും പച്ചക്കറികളും വേനലില്‍ തിരഞ്ഞെടുക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം സുഗന്ധവ്യഞ്ജനങ്ങള്‍ കൂടി നമുക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളില്‍ നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങളും ആന്റിഓക്സിഡന്റുകളും ഉള്ളത് കൊണ്ട് തന്നെ അത് പലപ്പോഴും നിങ്ങളുടെ ചൂട് പ്രതിരോധിക്കാന്‍ സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.

ഉലുവ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉലുവ വളരെയധികം സഹായിക്കുന്നു. ഉലുവ പലപ്പോഴും അസിഡിറ്റി, ഓക്കാനം, മലബന്ധം എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തെ തണുപ്പിക്കുകയും മറ്റ് ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഉലുവ കുതിര്‍ത്ത വെള്ളം കഴിക്കുന്നത് വഴി അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളില്‍ കൂൡഗ് എഫക്റ്റ് നല്കുന്നു.
മല്ലി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മല്ലിയില വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇത് വഴി ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ലഭിക്കുന്നു. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന് ഉന്മേഷദായകമായ പല മാറ്റങ്ങളും നല്‍കുന്നതിന് സഹായിക്കുന്നു. അല്പം മല്ലിയില വെള്ളം കുടിക്കുന്നതിലൂടെ അത് ശരീരത്തെ തണുപ്പിക്കുന്നു.
പുതിനയില
ആരോഗ്യ സംരക്ഷണത്തിന് പുതിനയിലയും വളരെയധികം സഹായിക്കുന്നു. വേനല്‍ക്കാല ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന ഏറ്റവും മികച്ച ചേരുവകളില്‍ ഒന്നാണ് പുതിന എന്നതില്‍ സംശയം വേണ്ട. ഈ ഇലയില്‍ അടങ്ങിയിട്ടുള്ള മെന്തോള് ആണ് ശരീരത്തിന് കൂളിംഗ് ഇഫക്റ്റ് നല്‍കുന്നത്. ഇത് ശരീരത്തെ വളരയധികം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു പുതിനയില.
ജീരകം
വേനല്‍ക്കാലം കുടിക്കുന്ന പാനീയങ്ങളില്‍ ജീരകം വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ഇന്ത്യന്‍ വിഭവങ്ങളില്‍ നിര്‍ബന്ധമായും ചേര്‍ക്കുന്ന ഒന്നാണ് ജീരകം. ഇത് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം തന്നെ വെള്ളമായി കുടിക്കുന്നത് വഴി അത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന് ഊര്‍ജ്ജവും ആരോഗ്യവും തണുപ്പും ശരീരത്തിന് ലഭിക്കുന്നു.
ഏലം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏലം വളരെയധികം സഹായിക്കുന്നതാണ്. ശരീരത്തിലെ ചൂട് കുറക്കുന്നതിന് സഹായിക്കുന്നതാണ് ഏലക്ക എന്ന് നമുക്കറിയാം. ഏലക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി പലപ്പോഴും ശരീരത്തില്‍ സജീവ സംയുക്തങ്ങള്‍ ശരീരത്തിന്റെ താപനില കുറക്കുന്നു. ഇത് ശരീരത്തിന് നല്ല തണുപ്പ് നല്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വീക്കം കുറക്കുന്നതിനും സഹായിക്കുന്നു. ഇത്രയുമാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
