Latest Updates
-
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
3 പഴങ്ങള്‍ ആയുസ്സ് കൂട്ടും: യൂറിക് ആസിഡ്, സന്ധിവേദന കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം
യൂറിക് ആസിഡ് എന്ന അവസ്ഥ അല്ലെങ്കില്‍ വാക്ക് ഇന്ന ്പലര്‍ക്കും പരിചിതമാണ്. പ്രായമായവരെ അല്പം വട്ടം കറക്കുന്ന ഈ അവസ്ഥ അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീന്റെ ദഹന പ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അവസാനത്തെ ഉത്പ്പന്നമാണ് യൂറിക് ആസിഡ്. ഇത് പലപ്പോഴും മൂത്രത്തിലൂടെ കൃത്യമായി പുറത്തേക്ക് പോവാതിരിക്കുന്ന സമയത്ത് ശരീരത്തില്‍ അടിഞ്ഞ് കൂടുകയും അളവ് വര്‍ദ്ധിക്കുകയും ചെയ്യാം.
പലപ്പോഴും വൃക്കകള്‍ വഴി നല്ലൊരു ശതമാനം പുറന്തള്ളപ്പെടുന്നുണ്ടെങ്കിലും കൂടുതലുള്ളവ സന്ധികളില്‍ വേദനയും മറ്റും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി പലപ്പോഴും സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്. ആദ്യം കാലിലെ വേദനയായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പലപ്പോഴും യൂറിക് ആസിഡിലെ ഏറ്റക്കുറച്ചിലാണ് പ്രശന്ങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.

കാരണങ്ങള്‍
ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് കോശങ്ങള്‍ നശിക്കുന്നത് വഴി പ്യൂരിന്‍ വിഘടിച്ച് യൂറിക് ആസിഡ് ഉണ്ടാവുന്നത്. ഇത് പലപ്പോഴും സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ ഭക്ഷണശീലവും യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി മാംസം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. വൃക്ക സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവരിലും ഈ പ്രശ്നം കാണാം.
പരിഹാരം
എന്നാല്‍ യൂറിക് ആസിഡിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിന് കൂടി ഉപകാരപ്രദമായ മാര്‍ഗ്ഗമാണ്. സിട്രസ് ഫ്രൂട്സ് കഴിക്കുന്നത് വഴി നമുക്ക് ഇത്തരം രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഓറഞ്ച്, നാരങ്ങ, ചെറി തുടങ്ങിയവ കഴിക്കുന്നത് നിങ്ങളില്‍ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കുന്നതിനും സന്ധിവാതത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

എന്തുകൊണ്ട് പഴങ്ങള്‍?
എന്തുകൊണ്ടാണ് സിട്രസ് പഴങ്ങള്‍ നിങ്ങളുടെ യൂറിക് ആസിഡ് ലെവല്‍ നിയന്ത്രിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ചില പഴങ്ങള്‍ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. അതുകൊണ്ട് തന്നെ ഇത് വൃക്കയിലൂടെ തന്നെ അമിതായ യൂറിക് ആസിഡിനെ പുറന്തള്ളുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുന്നു. ഇത് പലപ്പോഴും വൃക്കസംബന്ധമായ രോഗാവസ്ഥയുള്ളവരില്‍ വളരെയധികം ഉപയോഗിക്കാവുന്നതാണ്.
വൃക്കയുടെ ആരോഗ്യം
മുകളില്‍ പറഞ്ഞ പഴങ്ങള്‍ എല്ലാം തന്നെ യൂറിക് ആസിഡ് രോഗികള്‍ക്ക് വളരെ ഫലപ്രദമാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെ സിട്രസ് പഴങ്ങളുടെ സഹായത്തോടെ നമുക്ക് ഇത്തരം യൂറിക് ആസിഡ് പരലുകള്‍ പുറന്തള്ളുന്നതിന് സാധിക്കുന്നു. ഉയര്‍ന്ന യൂറിക് ആസിഡിന്റെ പ്രശ്നം സ്വാഭാവിക ഭക്ഷണങ്ങളുടെ സഹായത്തോടെ എങ്ങനെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. എന്നാല്‍ അതില്‍ അല്പം നിയന്ത്രണം വരുത്തുന്നതിനും എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം.

യൂറിക് ആസിഡ് ലക്ഷണങ്ങള്‍
യൂറിക് ആസിഡ് നിങ്ങളില്‍ നിയന്ത്രണാതീതമാണ് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ആദ്യ ലക്ഷണം എന്നത് കാലില്‍ നിന്നാണ് ആരംഭിക്കുന്നത്. കാലുകള്‍ പുകയുന്നത് പോലെ അനുഭവപ്പെടുന്നു, കൂടാതെ അതോടൊപ്പം തന്നെ വളരെയധികം നീറ്റലും അനുഭവപ്പെടുന്നു. സന്ധികളില്‍ ചുവന്ന നിറം, വീക്കം, വേദന, മരവിപ്പ് എന്നിവയും ഉണ്ടാവുന്നു. കൂടാതെ വൃക്ക സംബന്ധമായ പ്രശ്നങ്ങളും വിടാതെ പിന്തുടരുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ തുടക്ക ലക്ഷണങ്ങളായി കണക്കാക്കി അതിന് വേണ്ട പരിഹാരം ചെയ്യേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തിന്റെ കാര്യത്തിലാണ് ആദ്യം നിയന്ത്രണം വരുത്തേണ്ടത്. അതിന് വേണ്ടി കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ കരള്‍, കിഡ്നി, കേക്ക്, ബ്രഡ്, മദ്യം എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കണം. എന്നാല്‍ തക്കാളി, കൈതച്ചക്ക, കാബേജ്, തവിട് കൂടുതലുള്ള അരി, നെയ്യുള്ള മത്സ്യം, ഒലീവ് എണ്ണ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. നാരങ്ങ വെള്ളം സ്ഥിരമായി കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
