Latest Updates
-
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത്
മലബന്ധം, ദഹനപ്രശ്നം; പെട്ടെന്ന് ആശ്വാസത്തിന് മരുന്ന് വേണ്ട; ഇവ കുടിച്ചാല്‍ ഫലം
വേനല്‍ക്കാലത്ത് കഠിനമായ ചൂട് കാരണം പല ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ പിടികൂടുന്നു. ഉയര്‍ന്ന ചൂടില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ വേനല്‍ക്കാലത്ത് മലബന്ധ പ്രശ്നവും സാധാരണമാണ്. ഇത് തടയാനായി നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുകയും പതിവായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും വേനല്‍ക്കാലത്ത് ആവശ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യേണ്ടതാണ്.
എന്നാല്‍ ഇതിന് ശേഷവും നിങ്ങള്‍ക്ക് മലബന്ധത്തിന്റെ പ്രശ്നമുണ്ടെങ്കില്‍, അതിന് പരിഹാരമായി ചില പാനീയങ്ങളുണ്ട്. ഇവ കുടിക്കുന്നത് മലബന്ധം സുഖപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇവ നിങ്ങളുടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. വേനല്‍ക്കാലത്ത് മലബന്ധ പ്രശ്നങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന അത്തരം ചില പ്രകൃതിദത്ത പാനീയങ്ങള്‍ ഇതാ.

പെരുംജീരകം ചായ
മലബന്ധം ശമിപ്പിക്കാനായി പെരുംജീരകം ചായ മികച്ചതാണ്. ഇത് വയറിനെ തണുപ്പിക്കുന്നു. ഒപ്പം വയറ്റിലെ ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളും പെരുംജീരകം ഇല്ലാതാക്കുന്നു. ഈ ചായയില്‍ ധാരാളം നാരുകള്‍ കാണപ്പെടുന്നു. ഇത് വയറ്റില്‍ മലബന്ധം പ്രശ്നങ്ങളെ അകറ്റുന്നു. പെരുംജീരകം ചായ കുടലിന്റെ ചലനത്തെ സുഗമമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.

ഉണക്കമുന്തിരി വെള്ളം
വേനല്‍ക്കാലത്ത് മലബന്ധ പ്രശ്നത്തിന് ഉണങ്ങിയ മുന്തിരി വെള്ളം കൊണ്ട് പരിഹാരം കാണാവുന്നതാണ്. 7 - 8 ഉണക്കമുന്തിരി ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം കുടിക്കുക. ഈ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വയറ് വൃത്തിയാക്കുന്നതിനൊപ്പം മലബന്ധത്തിന്റെ പ്രശ്നവും ഇല്ലാതാക്കും.

കിവിയും പുതിനയും
കിവി-പുതിനയില പാനീയത്തില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. സിട്രേറ്റിന്റെ സാന്നിധ്യം മൂലം വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയാന്‍ നാരങ്ങ സഹായിക്കുന്നു. കിവി വളരെ പോഷകഗുണമുള്ളതും വിറ്റാമിന്‍ സി, ഇ, കെ എന്നിവ അടങ്ങിയിട്ടുള്ളതുമാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. കിവിയില്‍ ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുമുണ്ട്. ഇതില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ദഹനശക്തി വര്‍ദ്ധിപ്പിക്കുകയും വയര്‍ വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മോര്
വേനല്‍ക്കാലത്ത് മോര് കുടിക്കുന്നത് ശരീരത്തിന് വളരെയേറെ ഗുണം ചെയ്യും. നൂറ്റാണ്ടുകളായി ഇന്ത്യന്‍ വീടുകളില്‍ ഈ പാനീയം ഉപയോഗിച്ചുവരുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ഗ്യാസ്, മലബന്ധം, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളും എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ മോര് നിങ്ങളെ സഹായിക്കുന്നു. മലബന്ധം മാറാന്‍ കറുത്ത ഉപ്പ്, ജീരകം വറുത്തത്, പുതിനയില എന്നിവ ചേര്‍ത്ത് മോര് കുടിക്കുക. ഇതോടെ നിങ്ങളുടെ വയര്‍ തണുക്കുകയും മലബന്ധം മാറുകയും ചെയ്യും.

നാരങ്ങ ജ്യൂസ്
നാരങ്ങ നീരില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചര്‍മ്മത്തിനും നാരങ്ങ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. നാരങ്ങ ജ്യൂസ് നിങ്ങളുടെ മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. ഒരു കപ്പ് ചെറുചൂടുവെള്ളത്തില്‍ പകുതി നാരങ്ങയുടെ നീര് ചേര്‍ത്ത് ഇത് തയാറാക്കാം. രുചിക്കായി നിങ്ങള്‍ക്ക് കുറച്ച് തേനും ചേര്‍ക്കാം. മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ദിവസേന കുറഞ്ഞത് രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം കഴിക്കുക.

മുസമ്പി ജ്യൂസ്
വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആസിഡുകള്‍ അടങ്ങിയതിനാല്‍ മലബന്ധത്തിന് മികച്ച പരിഹാരമാണ് മുസമ്പി ജ്യൂസ്. മികച്ച ഫലങ്ങള്‍ക്കായി മുസമ്പി ജ്യൂസില്‍ ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കഴിക്കുക.

പൈനാപ്പിള്‍ ജ്യൂസ്
മലബന്ധം പരിഹരിക്കാനുള്ള മികച്ച പ്രതിവിധിയാണ് പൈനാപ്പിള്‍ ജ്യൂസ്. ഇത് ശരീരത്തിന് ധാരാളം വെള്ളവും നല്കുന്നതിനാല് മലം എളുപ്പത്തില്‍ കടന്നുപോകാന്‍ സഹായിക്കും. കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈമും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തന് ജ്യൂസ്
വേനല്‍ക്കാലത്ത് മലബന്ധം ചികിത്സിക്കാന്‍ ഉത്തമമാണ് തണ്ണിമത്തന് ജ്യൂസ്. തണ്ണിമത്തനില്‍ ധാരാളം ജലം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ ശരീരത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും ദഹനനാളം മെച്ചപ്പെടുത്തുകയും മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസില്‍ വിറ്റാമിന്‍ സി വളരെയധികം അടങ്ങിയിരിക്കുന്നു. ഫൈബര്‍ അടങ്ങിയ ഓറഞ്ച് മലം എളുപ്പത്തില്‍ കടന്നുപോകുന്നു. വിറ്റാമിന്‍ സി നിങ്ങളുടെ ദഹനചക്രം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണ്.

കക്കിരി ജ്യൂസ്
വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് കുടിക്കാവുന്ന മികച്ച ജ്യൂസാണ് കക്കിരി ജ്യൂസ്. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ കക്കിരി ജ്യൂസ് മലബന്ധം തടയാന്‍ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

