Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ക്ഷീണം വിട്ടുമാറുന്നില്ലേ, കുറവ് ഈ വിറ്റാമിന്‍ ആണ്: സ്ഥിരമാക്കേണ്ടത് ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അമിതമായ ക്ഷീണവും വിട്ടുമാറാതെയുള്ള അസ്വസ്ഥതകളും. എന്നാല്‍ അതിന്റെ പിന്നിലെ കാരണം പലപ്പോഴും വിറ്റാമിന്‍ ബി 12-ന്റെ കുറവാണ് എന്നത് പലര്‍ക്കും അറിയില്ല. ശരീരത്തില്‍ എല്ലാ കോശങ്ങള്‍ക്കും ആരോഗ്യത്തിനായി വിറ്റാമിന്‍ ബി 12 അനിവാര്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ശരീരം സ്വന്തമായി നിര്‍മ്മിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ ്പലപ്പോഴും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ബി 12 ലഭിക്കുന്നതും.
എന്നാല്‍ അതിനായി എന്തൊക്ക കഴിക്കണം, എന്തൊക്കെയാണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്നിവ പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥയില്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. മുട്ട, ഇറച്ചി, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ എല്ലാം ധാരാളം വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. കൂടുതല്‍ അറിയുന്നതിനും എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍
നിങ്ങളില്‍ ശരീരത്തില്‍ വിറ്റാമിന്‍ ബി 12 ആവശ്യത്തിന് ഇല്ല എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നുണ്ട്. അതില്‍ ക്ഷീണം, ഓര്‍മ്മക്കുറവ്, നാഢിക്ഷതം പോലുള്ളവയെല്ലാമുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ശരീരത്തില്‍ ഇല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇവയെല്ലാം ശരീരം പ്രകടിപ്പിച്ചാല്‍ പലപ്പോഴും അത് മറ്റ് രോഗാവസ്ഥകളായി തെറ്റിദ്ധരിക്കപ്പെടുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥകളെ ശ്രദ്ധിച്ച് വേണം പരിഹരിക്കുന്നതിനും.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
ശരീരത്തില്‍ വിറ്റാമിന്‍ ബി 12 അഭാവം ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. വേവിച്ച കക്ക ഇറച്ചി, അയല, ഞണ്ട്, കോര, മത്തി, പുഴമത്സ്യം, ചൂര എന്നിവ വിറ്റാമിന്‍ ബി 12 കലവറയാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവയും വിറ്റാമിന്‍ ബി 12 അടങ്ങിയതാണ്. എന്നാല്‍ റെഡ് മീറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അല്പം കരുതല്‍ വേണം.
ചിക്കന്‍ കഴിക്കാവുന്നതാണ് , കാരണം ഇതിലും ധാരാളം വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. എന്ന് മാത്രമല്ല ഓര്‍ഗന്‍ മീറ്റിലും വിറ്റാമിന്‍ ബി 12 ഉണ്ട്. എന്നാല്‍ ഇവയില്‍ കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ചില സസ്യാഹാരങ്ങള്‍ മാത്രം കഴിക്കുന്നവരെങ്കില്‍ അവര്‍ക്ക് വിറ്റാമിന്‍ ബി 12 കിട്ടുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഇവര്‍ കഴിയുമെങ്കില്‍ ഭക്ഷണത്തില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
സസ്യാഹാരികള്‍ ശ്രദ്ധിക്കാന്‍
ഇനി നിങ്ങള്‍ മുട്ട പോലും കഴിക്കാന്‍ താല്പ്പര്യപ്പെടാത്ത വ്യക്തിയെങ്കില്‍ അല്പം ഗൗരവത്തോടെ ഈ പ്രശ്നത്തെ പരിഹരിക്കേണ്ടതാണ്. അതിനായി ഡോക്ടറെ കാണുന്നതിനും വിറ്റാമിന്‍ ബി 12 സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കേണ്ടതുമാണ്. പലപ്പോഴും ഇത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ കഴിക്കരുത്. നിങ്ങളുടെ ശരീരത്തിന് എത്ര വിറ്റാമിന്‍ ബി 12 ആണ് ആവശ്യം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് കഴിക്കേണ്ടതും. അത് ഒരു പരിശോധനക്ക് ശേഷം മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.

കൂണ് ശീലമാക്കാം
ഷിറ്റേക്ക് മഷ്റൂം എന്ന പേരില്‍ അറിയപ്പെടുന്ന കൂണില്‍ ധാരാളം വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് ദിനവും 50 ഗ്രാം എങ്കിലും കഴിക്കുന്നത് വഴി പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ആവശ്യമായ വൈറ്റമിന്‍ ബി ലഭിക്കുന്നു. ഇത് കൂടാതെ ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 0.6 ഗ്രാം വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ശരീരത്തിന് ആവശ്യമായി ഈ വിറ്റാമിന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത് മുട്ടയുടെ മഞ്ഞയിലാണ്. അതുകൊണ്ട് തന്നെ ഇവയാണ് കഴിക്കേണ്ടതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
