Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
ഈ ആരോഗ്യപ്രശ്നങ്ങള്‍ ആര്‍ത്തവത്തെ കഠിനമാക്കും, ശ്രദ്ധിക്കേണ്ടത് ഈ പ്രായത്തിലുള്ളവര്‍
ആര്‍ത്തവം സ്ത്രീകളില്‍ അവരുടെ പ്രത്യുത്പാദനഘട്ടത്തില്‍ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ്. എല്ലാ മാസവും നിശ്ചിത തീയ്യതിയില്‍ ആര്‍ത്തവം സംഭവിക്കുന്നു. ഈ സമയം പല സ്ത്രീകളിലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്നത്. ചിലരില്‍ വയറു വേദനയും, അസ്വസ്ഥതകളും കൈവേദനയും പേശിവേദനയും തലവേദനയും സമ്മര്‍ദ്ദവും തുടങ്ങി ഉറക്കമില്ലായ്മയിലേക്ക് വരെ നയിക്കുന്ന പ്രശ്നങ്ങളുണ്ടാവാം. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോഴാണ് പലരിലും അത് മറ്റ് പ്രശ്നങ്ങള്‍ കൂടി ഉണ്ടാക്കുന്നുണ്ട് എന്നത് കണ്ടെത്തുന്നത്.
ആര്‍ത്തവത്തെ സ്വാധീനിക്കുന്ന അല്ലെങ്കില്‍ വഷളാക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ആര്‍ത്തവ ചക്രത്തെ ഇത് വളരെയധികം വഷളാക്കുന്നു എന്ന് മാത്രമല്ല നിങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്ന അവസ്ഥയില്‍ പിന്നീട് അതൊരു പ്രതിസന്ധിയാവുന്നതിനുള്ള സാധ്യതയും ഉണ്ട്. പലപ്പോഴും ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോഴാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളെ പലരും ശ്രദ്ധിക്കുന്നത്. എന്നാല്‍ എന്തൊക്കെ അനാരോഗ്യകരമായ അവസ്ഥകളാണ് ആര്‍ത്തവത്തെ ബാധിക്കുന്നത് എന്ന് നോക്കാം.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്)
'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്)' എന്നത് പലപ്പോഴും പല സ്ത്രീകളേയും ബാധിക്കുന്ന ഒരു പ്രതിസന്ധി തന്നെയാണ്. ഇതൊരു സാധാരണ ഹോര്‍മോണ്‍ പ്രശ്നമായാണ് പലരും കണക്കാക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും അമിതമായ രോമവളര്‍ച്ച (ഹിര്‍സ്യൂട്ടിസം), മുഖക്കുരു, അല്ലെങ്കില്‍ ശരീരഭാരം എന്നിവ വര്‍ദ്ധിക്കുന്നു. ഇത് ആര്‍ത്തവത്തിലും ക്രമക്കേടുകളുണ്ടാക്കുന്നു. എന്നാല്‍ പലപ്പോഴും ഇത് കണ്ടെത്താന്‍ വൈകുന്നതാണ് രോഗാവസ്ഥയില്‍ ഗുരുതരമാറ്റങ്ങളുണ്ടാക്കുന്ന്.
എന്‍ഡോമെട്രിയോസിസ്
എന്‍ഡോമെട്രിയോസിസ്, സാധാരണയായി ഗര്‍ഭപാത്രത്തെ പ്രതിസന്ധിയിലാക്കുന്ന ഒരു അവസ്ഥ മാത്രമല്ല. പലപ്പോഴും ഇത് ആര്‍ത്തവ സമയത്തെ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും അതികഠിനമായ വേദനയും രക്തസ്രാവവും എല്ലാം എന്‍ഡോമെട്രിയോസിസ് ഉള്ളവരില്‍ ഉണ്ടാവും. പല സ്ത്രീകളും എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥകള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളും ആര്‍ത്തവ സമയം ശ്രദ്ധിക്കണം.
ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍
ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ ആര്‍ത്തവത്തെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. ഇത് അര്‍ബുദമല്ലാതെ തന്നെ ഗര്‍ഭാശയത്തില്‍ ഉ്ണ്ടാവുന്ന വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇവരില്‍ കനത്ത രക്തസ്രാവം ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇവരില്‍ ആര്‍ത്തവ സമയം അതികഠിനമായ വേദനയും അസ്വസ്ഥതകളും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കാണരുത്. ഇവരില്‍ പലപ്പോഴും മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വരെ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
തൈറോയ്ഡ് തകരാറുകള്‍
ഹൈപ്പോതൈറോയിഡിസവും ഹൈപ്പര്‍തൈറോയിഡിസവും ആര്‍ത്തവത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലമാണ് ഇത്തരം അവസ്ഥകളുണ്ടാവുന്നത്. അതിന്റെ ഫലമായി ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയോ അല്ലെങ്കില്‍ ആര്‍ത്തവ രക്തസ്രാവം വര്‍ദ്ധിക്കുന്ന അവസ്ഥയോ വരെ ഉണ്ടാവാം. ഇതെല്ലാം തന്നെ വളരെയധികം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും കൃത്യ സമയത്ത് പരിശോധന നടത്തുകയും ചെയ്താല്‍ പ്രതിരോധിക്കാവുന്നതാണ്.
വിട്ടുമാറാത്ത സമ്മര്‍ദ്ദം
സമ്മര്‍ദ്ദം എന്നത് ഒരിക്കലും ഒരു രോഗാവസ്ഥയല്ല. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തെ തളര്‍ത്തുന്നു എന്നതാണ് സത്യം. മാനസികമായുണ്ടാവുന്ന സമ്മര്‍ദ്ദം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുകയും അത് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ആര്‍ത്തവം ക്രമരഹിതമാവുന്നതിനോ അമിത രക്തസ്രാവം കുറഞ്ഞ രക്തസ്രാവം പോലുള്ള അവസ്ഥകളോ ഉണ്ടാക്കാം. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അപകടകരമായ ഒരു അവസ്ഥയാണ് എപ്പോഴും വിട്ടുമാറാത്ത സമ്മര്‍ദ്ദം എന്നത് മനസ്സിലാക്കണം.
ഭക്ഷണ ക്രമക്കേടുകള്‍
അനോറെക്സിയ അല്ലെങ്കില്‍ ബുളിമിയ പോലുള്ള ഭക്ഷണ ക്രമക്കേടുകള്‍ പലപ്പോഴും ആര്‍ത്തവത്തെ സ്വാധീനിക്കുന്നു. ഇത് അമിതമായി ശരീരഭാരത്തെ പ്രതിസന്ധിയിലാക്കുകയും അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആര്‍ത്തവത്തെ സ്വാധീനിക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇനിയുമുണ്ട്. നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുവെങ്കില്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications