Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്: അറിയേണ്ടത് ഇതെല്ലാം
സ്ത്രീകള് ആരോഗ്യ കാര്യത്തില് പുരുഷന്മാരേക്കാള് കുറച്ച് കൂടി ശ്രദ്ധിക്കുന്നവരാണെന്നാണ് പൊതുവേയുള്ള ധാരണം. എന്നാല് രോഗാവസ്ഥകളില് ഉണ്ടാവു്ന്ന മാറ്റം നോക്കി നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. അസാധാരണമായ മാറ്റങ്ങള് സ്ത്രീകളില് കാണുമ്പോള് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവക്ക് പിന്നില് അണുബാധകളാണെങ്കില് അത് പിന്നീട് അപകടമുണ്ടാക്കുന്നു. പ്രത്യേകിച്ച് സ്വകാര്യഭാഗത്തുണ്ടാവുന്ന മാറ്റങ്ങള് ചൊറിച്ചിലുകള് ഇവയെല്ലാം ശ്രദ്ധിക്കണം.
അണുബാധകളെ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. 75ശതമാനം സ്ത്രീകളിലും ഇത്തരത്തിലുള്ള അണുബാധകള് സാധാരണമാണ്. പലപ്പോഴും രോഗം വന്നാല് അതിനെ അത്ര കാര്യമായി എടുക്കാത്തതാണ് ഇത്തരം അവസ്ഥകളെ ഗുരുതരമാക്കുന്നതും. പല വിധത്തിലുള്ള അണുബാധകള് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന വെല്ലുവിളികള് ചില്ലറയല്ല. ഇവയെക്കുറിച്ച് കൂടുതലറിയാം.

ബാക്ടീരിയല് വജൈനോസിസ്
പേര് പലര്ക്കും പരിചിതമെങ്കിലും എന്താണ് അവസ്ഥ എന്നത് പലര്ക്കും അറിയില്ല. പല സ്ത്രീകളിലും അപകടമുണ്ടാക്കുന്ന ഒന്നാണ് ഇത്. വെളുത്തതോ ചാരനിറത്തോട് കൂടിയതോ ആയ ദുര്ഗന്ധമുള്ള സ്രവത്തോടു കൂടിയ അവസ്ഥയാണ് ബാക്ടീരിയല് വജൈനോസിസ്. കാരണങ്ങള് നോക്കുകയാണെങ്കില് ഒന്നിലധികം ലൈംഗിക പങ്കാളികള്, ആര്ത്തവ സമയത്തുണ്ടാവുന്ന ലൈംഗിക ബന്ധം എന്നിവയെല്ലാം ബാക്ടീരിയല് വജൈനോസിസിന് കാരണമാകുന്നു. ഡോകടറെ കാണുകയും കൃത്യമായ ചികിത്സ തേടുകയാണ് പോംവഴി.
കാന്ഡിഡിയാസ്
പല സ്ത്രീകളും ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയവരായിരിക്കും. പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ലക്ഷണങ്ങളായി പറയുന്നത് യോനീഭാഗത്ത് ചൊറിച്ചില് വേദന എന്നിവയെല്ലാമാണ്. പലപ്പോഴും അമിതമായ വിയര്പ്പ് സിന്തറ്റിക് അടിവസ്ത്രങ്ങള്, ശുചിത്വമില്ലായ്മ, പ്രമേഹം എന്നിവയെല്ലാം രോഗാവസ്ഥയിലേക്ക് നയിക്കാം. ഫംഗസ് ബാധയായതിനാല് ഇതിന് പരിഹാരം കാണാന് ആന്റിഫംഗല് മരുന്നുകള് ആണ് ഉപയോഗിക്കേണ്ടത്.
ട്രൈക്കോമോണാസ് വജൈനാലിസ്
പേര് പോലെ തന്നെ അല്പം പ്രയാസമേറിയതാണ് ട്രൈട്രൈക്കോമോണാസ് വജൈനാലിസ് എന്ന രോഗാവസ്ഥയും. ഈ രോഗാവസ്ഥ ബാധിച്ചവരില് ഗര്ഭാശയമുഖം പലപ്പോഴും ചുവന്ന നിറത്തിലാവുന്നു. കൂടാതെ മഞ്ഞയും പച്ചയും നിറത്തിലുള്ള സ്രവവും പച്ചനിറത്തിലുള്ള സ്രവവും കാണപ്പെടുന്നു. ഇത് കൂടാതെ സ്വകാര്യഭാഗത്ത് ചൊറിച്ചിലും വേദനയും ഉണ്ടാവുന്നു. ഇതൊരു പകര്ച്ച വ്യാധിയായത് കൊണ്ട് തന്നെ ഡോക്ടറെ ഉടന് കാണുന്നതിന് ശ്രദ്ധിക്കണം.
യീസ്റ്റ് ഇന്ഫെക്ഷന്
സ്ത്രീകളില് സ്വകാര്യഭാഗത്ത് അധിക യീസ്റ്റ് ഉള്ളതുകൊണ്ടാണ് യീസ്റ്റ് അണുബാധ ഉണ്ടാകുന്നത്. ഗുണകരമായ ബാക്ടീരിയകള് ഉണ്ടെങ്കിലും ഇവയുടെ അനുപാതത്തില് മാറ്റം സംഭവിക്കുമ്പോഴാണ് പലപ്പോഴും യീസ്റ്റ് അണുബാദയായി മാറുന്നത്. പ്രമേഹം, ഹോര്മോണ് മാറ്റങ്ങള് എന്നിവയെല്ലാം തന്നെ ഇതിന്റെ കാരണങ്ങളില് ചിലതാണ്. ഇന്ഫെക്ഷന്റെ ഫലമായി പല സ്ത്രീകളിലും ചൊറിച്ചില് അനുഭവപ്പെടുന്നു, കൂടാതെ മൂത്രമൊഴിക്കുമ്പോള് അതികഠിനമായ വേദനയും ഇതോടൊപ്പം വെളുത്ത ഡിസ്ചാര്ജും ഉണ്ടാവും. ഉടന് ഡോക്ടറെ കാണുക എന്നതാണ് പ്രതിവിധി.
എച്ച്പിവി
പ്രായമായ സ്ത്രീകളേക്കാള് ചെറുപ്പക്കാരിലാണ് ഈ രോഗാവസ്ഥ കൂടുതല് കാണപ്പെടുന്നത്. ഹ്യൂമന് പാപ്പിലോമ വൈറസ് എന്ന ഏറ്റവും സാധാരണമായ ലൈംഗിക രോഗമാണ് ഇത്. ഒന്നിലധികം ലൈംഗിക പങ്കാളികള് ഉള്ളവരെങ്കില് ഇവരില് രോഗാവസ്ഥ ഉണ്ടാവാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ പറഞ്ഞ അണുബാധകള് എല്ലാം തന്നെ സ്ത്രീകളില് ഗുരുതര ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നവയാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
