Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
വെറും വയറ്റില്‍ ഇതൊന്നും വേണ്ട: ആരോഗ്യമല്ല അനാരോഗ്യകരമായ അപകടം വിളിച്ച് വരുത്തും
ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാത ഭക്ഷണം ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്ന കാര്യം പലപ്പോഴും പലരും ചിന്തിക്കുന്നില്ല. അതിന്റെ ഫലമായാണ് പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതും. പ്രഭാത ഭക്ഷണമാണ് ഒരു ദിവസം മുഴുവന്‍ ആരോഗ്യത്തോടെ നിര്‍ത്തുന്നതിന് സഹായിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മികച്ച ദഹനം, ഊര്‍ജ്ജം, മാനസികാരോഗ്യം എന്നിവയെ എല്ലാം സ്വാധീനിക്കുന്ന തരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ് ബ്രേക്ക്ഫാസ്റ്റ്. പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ പക്ഷേ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
കൃത്യമായ രീതിയില്‍ ആരോഗ്യകരമായ രീതിയില്‍ അല്ല ഇവ കഴിക്കുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേ വളരെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ഇത് വയറു വീര്‍ക്കല്‍, ദഹന പ്രശ്നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു. ചിലപ്പോള്‍ നാം ചെയ്യുന്നതെല്ലാം ശരിയെന്ന് തോന്നാം. പലപ്പോഴും സമയം മുന്നോട്ട് പോവുന്തോറുമാണ് ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതും. എന്നാല്‍ നാം രാവിലെ വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

സ്ഥിരമായി വെള്ളം കുടിക്കുന്നുണ്ടോ?
നിങ്ങള്‍ സ്ഥിരമായി രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാണോ ദിവസം ആരംഭിക്കുന്നത്. ഇത് നല്ലതാണെങ്കിലും പലപ്പോഴും ഒരു ഗ്ലാസ്സ് വെള്ളത്തിന് പകരം മൂന്ന് നാല് ഗ്ലാസ്സ് കുടിക്കുമ്പോള്‍ അത് പ്രശ്നങ്ങളിലേക്ക് തുടക്കം കുറിയ്ക്കുന്നു. ഇത് നിങ്ങളുടെ വയറ്റിലെ ദഹനത്തിന് സഹായിക്കുന്ന ആസിഡുകളെ ഇല്ലാതാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും വയറ് വീര്‍ക്കുന്നത് പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കും. അതുകൊണ്ട് രാവിലെ ഒരു ഗ്ലാസ്സ് വെള്ളം മാത്രം കിടിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ടതാണ്.
ജ്യൂസ് കുടിക്കുന്നത്
പലപ്പോഴും രാവിലെ ജ്യൂസ് കുടിക്കുന്നത് പലരും ശീലമാക്കുന്നതാണ്. ഇത് രാവിലെ തന്നെ ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത് ആദ്യത്തെ കുറച്ച് മണിക്കൂറുകള്‍ ഊര്‍ജ്ജം നല്‍കുമെങ്കിലും പിന്നീട് നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ക്ഷീണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ രാവിലെ ജ്യൂസ് കൂടിക്കുന്നവരെങ്കില് അതില്‍ അല്പം നട്സ് പൗഡര്‍ ചേര്‍ക്കാവുന്നതാണ്. ഇത് ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുകയും കൂടാതെ ശാരീരികോര്ജ്ജത്തിന് സഹായിക്കുകയും ചെയ്യുന്നു.

രാവിലെ ഓടുന്നത്
വ്യായാമത്തിന്റെ ഭാഗമായി പലരും രാവിലെ വെറും വയറ്റില്‍ ഓടുന്നു. എന്നാല്‍ ഇത് അത്ര നല്ല ഒരു ശീലമല്ല എന്നതാണ് സത്യം. പലപ്പോഴും ഇത് സ്ട്രെസ് ഹോര്‍മോണുകള്‍ക്ക് ആക്കം കൂട്ടുന്നു. അത് മാത്രമല്ല കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇച് പലപ്പോഴും നിങ്ങളുടെ വ്യായാമത്തിന്റെ ഫലത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. രാവിലെ എന്തെങ്കിലും ചെറുതായി കഴിച്ച് വേണം അതായത് ഒരു നേന്ത്രപ്പഴമെങ്കിലും കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ഭക്ഷണത്തിന് മുന്‍പ് ഒരു കാപ്പി
പലപ്പോഴും ഭക്ഷണത്തിന് മുന്‍പ് ഒരു കാപ്പി കുടിക്കുന്നത് പലര്‍ക്കും ശീലമാണ്. പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ ഉടന്‍. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല എന്നാണ് പറയുന്നത്. കാരണം ഇതിലെ കഫീന്‍ നിങ്ങളുടെ വയറ്റിലെ ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. അത് പലപ്പോഴും ഒഴിഞ്ഞ വയറ്റില്‍ എത്തുന്നതോടെ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതിന്റെ ഫലമായി പലപ്പോഴും ദഹനത്തിലും വെല്ലുവിളികള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നതിനോടൊപ്പം തന്നെ അല്പം നട്സ് കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുക
പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സ്വാധീനം ചെലുത്തുന്നു. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതി വഴി അത് അനാരോഗ്യകരമായ ഒരു ആമാശയത്തെയാണ് സൃഷ്ടിക്കുന്നത്. ഇത് പലപ്പോഴും അമിത വിശപ്പിലേക്കും ഭക്ഷണത്തില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയിലേക്കും എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications