Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
40-കളില്‍ പുരുഷന്മാരില് ഈ പരിശോധന നിര്‍ബന്ധം: ആരോഗ്യം ഗുരുതരമാവുന്ന പ്രായം
പുരുഷന്മാരുടെ ആരോഗ്യം എന്നത് പലപ്പോഴും വളരെയധികം അശ്രദ്ധയോടെ അവര്‍ കൈകാര്യം ചെയ്യുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തെക്കുറിച്ചും സംഭവിക്കുന്ന ആരോഗ്യ മാറ്റങ്ങളെക്കുറിച്ചും ഇവര്‍ ബോധവാന്മാരാവില്ല എന്നതാണ് സത്യം. വീട്, ഓഫീസ്, തുടങ്ങിയ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ ഇവര്‍ തയ്യാറാവുകയില്ല. അത് തന്നെയാണ് ഇന്നത്തെ കാലത്ത് ഇവരുടെ രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതും.
പലപ്പോഴും തിരക്കുള്ള ജീവിത രീതിയില്‍ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുന്നവര്‍ക്ക് പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. നാല്‍പ്പത് വയസ്സിന് ശേഷം പല പുരുഷന്മാരിലും സ്ഥിരമായി കാണപ്പെടുന്ന ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. പലപ്പോഴും കുടുംബത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രായം കൂടുന്തോറും ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാം. അത് എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

അമിതവണ്ണവും സമ്മര്‍ദ്ദവും
പല പുരുഷന്മാരും നാല്പ്പതിന് ശേഷമാണ് ആരോഗ്യ പ്രശ്നങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. രോഗസാധ്യതകള്‍ നിങ്ങളില്‍ പിടി മുറുക്കുന്ന സമയം ഇത് തന്നെയാണ്. പലപ്പോഴും ശാരീരിക മാറ്റങ്ങള്‍ പ്രകടമായി വരുന്നു. അതില്‍ അമിതവണ്ണമാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്. മുപ്പതുകളുടെ അവസാനത്തില്‍ തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കണം. കൂടാതെ പോഷകങ്ങളുടെ കുറവ് ശരീരത്തിനുണ്ടാവാന് സാധ്യതയുള്ളതിനാല്‍ അതിനെ കൃത്യമായി കണ്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിനും ശ്രമിക്കണം.
മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദത്തിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാവാം. അത് നിങ്ങളുടെ ജീവിത ശൈലി ഭക്ഷണരീതി ജോലി കുടുംബം എന്നിവയില്‍ ഏത് മൂലവും സംഭവിക്കാം. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയം എന്നത് പലപ്പോഴും നാല്‍പ്പതുകള്‍ക്ക് ശേഷമാണ്. ഇത് വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഈ പ്രായത്തില്‍ വേണം.
ഹൃദയാരോഗ്യം പ്രധാനപ്പെട്ടത്
പലപ്പോഴും ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്ന സമയമാണ് ഈ പ്രായം. അതുകൊണ്ട് തന്നെ അതിന് വേണ്ടിയുള്ള മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്. അത് കൂടാതെ ശ്വാസകോസ സംബന്ധമായ രോഗാവസ്ഥകളും പിടികൂടുന്നു. അതില്‍ പ്രധാനമായും പുകവലിക്കുന്നവരിലാണ് കൂടുതല്‍ ഗുരുതരാവസ്ഥകള്‍ ഉണ്ടാവുന്നത്. നാല്‍പ്പതുകള്‍ക്ക് ശേഷം അതുകൊണ്ട് തന്നെ നിര്‍ബന്ധമായും പരിശോധന നടത്തേണ്ടതാണ്.

കൊളസ്ട്രോള്‍ നിയന്ത്രിക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍. അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് പലപ്പോഴും ഇതിനുള്ള സാധ്യത വളരെ കൂടുതല്‍. ്അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഒരു കാരണവശാലും ചെറുതായുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള്‍ പോലും നിസ്സാരമാക്കരുത്. ഇത് പിന്നീട് ജീവന് തന്നെ ആപത്തായി മാറാം.
ലൈംഗികാരോഗ്യം
പലരിലും പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ലൈംഗികാരോഗ്യത്തേയും ബാധിക്കും. അത് ബീജത്തിന്റെ അളവിലും മാറ്റങ്ങള്‍ വരുത്തും. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിനും മാനസികാവസ്ഥയേയും ബാധിക്കുന്നു. അത് മാത്രമല്ല പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങളും നിങ്ങളില്‍ വളരെയധികം കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പുരുഷന്മാര് ഈ പ്രായത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഒരു തരത്തിലും നിങ്ങള്‍ക്ക് ശരിയല്ലെന്ന് തോന്നുന്ന ലക്ഷണങ്ങള്‍ ശരീരം കാണിച്ചാല്‍ ഒരു തരത്തിലും അതിനെ അവഗണിക്കരുത്. വേണ്ട ശ്രദ്ധ നല്കി പരിഹരിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
