Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആര്‍ത്തവ സമയം മധുരം കഴിക്കുന്നോ? വേദന കുറയാതിരിക്കാന്‍ ഇതാണ് കാരണം
ആര്‍ത്തവം എന്നത് എല്ലാ സ്ത്രീകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. വയറു വേദനയും, പേശിവേദനയും തലവേദനയും മാനസിക സമ്മര്‍ദ്ദവും എല്ലാം പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ക്ഷീണവും പ്രതിസന്ധികളും ഉണ്ടാക്കുന്നു. എന്നാല്‍ ആര്‍ത്തവ സമയം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും വേദന കുറയ്ക്കുന്നതിന് വേണ്ടി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. എന്നാല്‍ ചില സമയത്ത് എത്രയൊക്കെ ശ്രദ്ധിച്ച് മുന്നോട്ട് പോയാലും വേദന ലഘൂകരിക്കാന്‍ സാധിക്കുന്നില്ലേ? അതിന് കാരണം നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളായിരിക്കും.
കാരണം ആര്‍ത്തവ സമയത്തെ വേദനകളെ ലഘൂകരിക്കുന്നതിന് വേണ്ടി ഭക്ഷണരീതികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വേദനയും മറ്റ് അസ്വസ്ഥതകളും ലഘൂകരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ഒഴിവാക്കേണ്ടതാണ്. ആര്‍ത്തവ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അത് എത്രയധികം വേദനയും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. അത് കൂടാതെ ചില ഭക്ഷണങ്ങള്‍ ഈ സമയം നിര്‍ബന്ധമായും കഴിക്കേണ്ടതായും ഉണ്ട്. അവയെക്കുറിച്ചെല്ലാം വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

മധുരം കഴിക്കുന്നത്
പലപ്പോഴും പലരും ആര്‍ത്തവ സമയത്ത് മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് എന്ന് പലരും അറിയുന്നില്ല. പലപ്പോഴും വയറു വേദന, പേശിവേദന എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. പലപ്പോഴും ഈ സമയം മധുരപലഹാരങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം. ഇത് ഒഴിവാക്കിയാല്‍ അത് വേദനയെ കുറയ്ക്കും.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് തന്നെ വില്ലനാവുന്നതാണ്. പലപ്പോഴും ഇവ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പലപ്പോഴും പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ വഴി സംഭവിക്കുന്നത്. ഇത് വയറു വേദന പോലുള്ള അവസ്ഥകള്‍ രണ്ടിരട്ടിയാക്കും. കൂടാതെ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലെ ഉയര്‍ന്ന കൊഴുപ്പും ഉപ്പും ശരീരത്തിന് ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആര്‍ത്തവ സമയത്തുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദത്തിനും എല്ലാം ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകും.

ഉപ്പ് കൂടിയ അളവില്‍
ഭക്ഷണത്തില്‍ ഉപ്പ് കൂടുതല്‍ ചേര്‍ത്ത് കഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അത് കൂടുതല്‍ വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. പ്രത്യേകിച്ച് ആര്‍ത്തവ സമയത്ത് ഉപ്പ് കൂടുതല്‍ കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇത് നിങ്ങളില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അതോടൊപ്പം തന്നെ വയറു വേദനയും രക്തസ്രാവവും വര്‍ദ്ധിക്കുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ആര്‍ത്തവത്തിന് ഉപ്പ് കൂടുതല്‍ ചേര്‍ക്കാതിരിക്കുന്നതിനും പരമാവധി കുറയ്ക്കുന്നതിനും ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ അനാരോഗ്യകരമായ അവസ്ഥകളുണ്ടാക്കും.
സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍
പലരും ആര്‍ത്തവ സമയം കൂടുതല്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന അപകടാവസ്ഥയെപ്പറ്റി പലരും ചിന്തിക്കുന്നില്ല. പലപ്പോഴും ഇത് ആര്‍ത്തവ രക്തത്തെ പൂര്‍ണമായും പുറത്തേക്ക് പോവാന്‍ അനുവദിക്കാതിരിക്കുന്നു. കൂടാതെ അനാരോഗ്യകരമായ അവസ്ഥകളും നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത് ഭാവിയില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല ആര്‍ത്തവമെങ്കിലും അല്ലാതേയും ഒരു കാരണവശാലും സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നത് നല്ലതല്ല. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു.
കഴിക്കേണ്ടത്
എന്നാല്‍ ആര്‍ത്തവ സമയം ചില ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. അതിനായി ഇലക്കറികള്‍ ധാരാളം കഴിക്കണം. ഇതില്‍ അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് ധാരാളം കഴിക്കുന്നതും നല്ലതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം എന്നിവ ആര്‍ത്തവസമയത്തെ മാനസികാരോഗ്യത്തെ മികച്ചതാക്കുന്നു. ഇഞ്ചി തിളപ്പിച്ച വെള്ളം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവ സമയം ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കിയാല്‍ ആര്‍ത്തവ വേദനക്ക് പെട്ടെന്ന് പരിഹാരം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications