നെഞ്ചില്‍ ഒരു കനം തോന്നുന്നോ, എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഹൃദയാഘാതം അടുത്തോ?

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ് ഹൃദയാഘാതം എന്നത്. പലപ്പോഴും ആരോഗ്യത്തിന് എത്രത്തോളം ഗുരുതരമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുന്നത് എന്ന് നമുക്കറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ ഹൃദയാഘാതമല്ലാതെ തന്നെ നെഞ്ചില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാവാം. പലപ്പോഴും നെഞ്ചില്‍ ഇറുക്കമോ അല്ലെങ്കില്‍ഒരു കനമോ അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഇതെല്ലാം തന്നെ ഹൃദയാഘാതമാണെന്ന് പലരും തെറ്റിദ്ധരിക്കാം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇത്തരം അവസ്ഥകള്‍ അല്‍പം ഗുരുതരമാണെന്നത് കണക്കിലെടുക്കണം.

പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും നെഞ്ചില്‍ കനം തോന്നാം. ഇത് ഹൃദയാഘാതമല്ലെങ്കില്‍പ്പോലും, നിങ്ങളുടെ നെഞ്ചില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം ശ്വസനത്തെ പോലും പ്രതിസന്ധിയിലേക്ക് എത്തിക്കാം. ചെറിയ വേദനയും നെഞ്ചിലെ കനവും എന്താണ് സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ഒരു ഡോക്ടറെ സമീപിക്കേണ്ടതിന്റെ ആവശ്യകതയും നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

Heaviness In Chest

നെഞ്ചില്‍ കനം എന്തുകൊണ്ട്?
എന്തുകൊണ്ടാണ് നെഞ്ചില്‍ കനം അനുഭവപ്പെടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും ഇറുക്കുന്നത് പോലെയോ അല്ലെങ്കില്‍ കനം പോലെയോ ഉള്ള അസ്വസ്ഥതയാണ് ആദ്യം ഉണ്ടാവുന്നത്. ചിലരില്‍ ഇത് ശ്വാസോച്ഛ്വാസത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. കൂടാതെ ഈ ലലക്ഷണങ്ങള്‍ നിങ്ങളില്‍ അസ്വസ്ഥതയും ഉണ്ടാവുന്നു. കൂടാതെ സമ്മര്‍ദ്ദവും അസ്വസ്ഥതയും വര്‍ദ്ധിക്കുന്നു. തീവ്രമായ സംവേദനമാണ് പലപ്പോഴും കൂടുതല്‍ അനുഭവപ്പെടുന്നത്. കൂടുതല്‍ സമയം നിലനില്‍ക്കുകയാണെങ്കില്‍ പലപ്പോഴും ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

ഹൃദയാഘാത സൂചനയോ?
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന സൂചനയാണോ ഇത്തരത്തിലുള്ള നെഞ്ചിലെ കനം എന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ഹൃദയാഘാതവുമായി ബന്ധപ്പെട്ട് പലപ്പോളും പല അസ്വസ്ഥതകളും ആദ്യം ഉണ്ടാവാം. എന്നാല്‍ ഹൃദയ പേശികള്‍ക്ക് ഹൃദയ പ്രവര്‍ത്തനത്തിന് വേണ്ടത്ര രക്തപ്രവാഹം ഇല്ലാത്ത അവസ്ഥയിലാണ് ഇത് ഹൃദയാഘാതത്തിലേക്ക് വഴിമാറുന്നത്. എന്നാല്‍ ഇത്തരം വേദനയോടൊപ്പം തന്നെ കൈകളിലേക്കോ പുറം, കഴുത്ത്, താടിയെല്ലുകളിലേക്കോ വയറിലേക്കോ പ്രവഹിക്കുന്ന വേദനയാണ് കൂടുതലുണ്ടാവുന്നത്. കൂടാതെ അമിതവിയര്‍പ്പ്, ശ്വാസം മുട്ടല്‍, ഓക്കാനം, തലകറക്കം എന്നിവയും അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ട അവസ്ഥയാണ് ഇത്. മറ്റ് കാരണങ്ങള്‍

ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GERD)
നെഞ്ചില്‍ കനം തോന്നുന്നതിന് പിന്നിലുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട മറ്റ് ചില കാരണങ്ങളെക്കുറിച്ച് നമുക്ക് വായിക്കാം. അതില്‍ ഒന്നാണ് മുകളില്‍ പറഞ്ഞത്. ആമാശയത്തിലെ ആസിഡ് ഇടയ്ക്കിടെ അന്നനാളത്തിലേക്ക് ഒഴുകുകയും അത് ആമാശയത്തില്‍ വീക്കമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് പലപ്പോഴും ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GERD) എന്നറിയപ്പെടുന്നത്. ഇത് നെഞ്ചെരിച്ചില്‍ ആയും അറിയപ്പെടുന്നു. വായില്‍ പുളിച്ച് തികട്ടലും ഇതിന്റെ ഫലമായി ഉണ്ടാവുന്നു.

വിഷാദം
മാനസികാരോഗ്യത്തെ ഇല്ലാതാക്കുന്നതാണ് വിഷാദം. എന്നാല്‍ വിഷാദം നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു എന്നതാണ് സത്യം. നെഞ്ചിലെ അസ്വസ്ഥത ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ക്ക് ഇത് കാരണമാകുന്നു. ഇവര്‍ക്ക് പലപ്പോഴും നെഞ്ചില്‍ തടസ്സമോ അല്ലെങ്കില്‍ ഇറുകിയത് പോലെയുള്ള അവസ്ഥയോ അനുഭവപ്പെടുന്നു. ഇവരില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വരെ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. രക്തപ്രവാഹം കുറയുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

ഉത്കണ്ഠ വര്‍ദ്ധിക്കുന്നത്
പല കാരണങ്ങള്‍ കൊണ്ടും ഒരു വ്യക്തിയില്‍ ഉത്കണ്ഠ വര്‍ദ്ധിക്കാം. ഇത് പരിഭ്രാന്തിയിലേക്കും എത്തുന്നു. പലപ്പോഴും പാനിക് അറ്റാക്ക് ഉള്ള സമയത്താണ് ഇത്തരം അവസ്ഥകളുണ്ടാവുന്നത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് നെഞ്ചില്‍ ഉണ്ടാവുന്ന കനം എന്നിവയെല്ലാം തന്നെ വളരെയധികം ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്നതാണ്. പാനിക് അറ്റാക്ക് സമയത്ത് പലപ്പോഴും ഇവരില്‍ നെഞ്ചില്‍ കനം വളരെയധികം വര്‍ദ്ധിക്കുന്നു. കൂടാതെ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് നാം തേടേണ്ടത്.

ആന്‍ജീന
ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ഫലമായാണ് ആന്ജീന എന്ന അവസ്ഥയുണ്ടാവുന്നത്. പലപ്പോഴും ഇത് ഹൃദയത്തിന് മറ്റൊരു പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. എന്നാല്‍ പലപ്പോഴും വേദന വളരെയധികം കൂടുതലായിരിക്കും. മാത്രമല്ല ഇത് ഹൃദയാഘാതത്തിന് സമാനമായ ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും അത് കൂടാതെ വൈകാരികമായി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്ന അവസ്ഥയിലാണ് പലപ്പോഴും ആന്‍ജീന എന്ന അവസ്ഥയിലേക്ക് നിങ്ങളെത്തുന്നത്. ഇത് ഗുരുതരമായി മാറുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ന്യുമോണിയ
ന്യുമോണിയ പോലുള്ള രോഗാവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. അത് തിരിച്ചറിഞ്ഞ് വേണം രോഗാവസ്ഥയെ നിര്‍ണയിക്കുന്നതിന്. ശ്വാസകോശത്തിലെ വായുസഞ്ചികളെയാണ് പലപ്പോഴും ന്യൂമോണിയയില്‍ സംഭവിക്കുന്നത്. ഇത് നെഞ്ചില്‍ കനം അനുഭവപ്പെടുന്നതിനും അതോടൊപ്പം തന്നെ ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ഇത്തരം ലക്ഷണത്തിന് പുറമേ പനി, വിറയല്‍, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയും ഉണ്ടാവുന്നു. ഇതെല്ലാം തന്നെ നെഞ്ചില്‍ അസാധാരണമായ കനം ഉണ്ടാക്കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, November 12, 2024, 16:46 [IST]
X
Desktop Bottom Promotion