Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പനി മാത്രമല്ല വായിലെ കയ്പ് രസത്തിലെ വില്ലന്‍: ശരീരം നല്കുന്ന ദുരന്ത സൂചന
പനിയുള്ളപ്പോള്‍ പലപ്പോഴും നമ്മുടെ വായില്‍ കയ്പ് രസം വളരെ കൂടുതലായിരിക്കും. എന്നാല്‍ എന്താണ് അതിന് പിന്നിലെന്ന് പലര്‍ക്കും അറിയില്ല. പക്ഷേ പനിയില്ലാത്ത സാഹചര്യങ്ങളിലും പലരിലും വായില്‍ കയ്പ് രസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പിന്നീട് തനിയേ മാറുകയും ചെയ്യുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ കയ്പ് രസം ഉണ്ടാവുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനകള്‍ എന്ന നിലക്കാണ് പലപ്പോഴും ഇത്തരം കയ്പ് രസം ഉണ്ടാവുന്നത്.
എന്തുകൊണ്ടാണ് ഒരാള്‍ക്ക് വായില്‍ കയ്പ്പ് രസം അനുഭവപ്പെടുന്നത് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. പലപ്പോഴും ആരോഗ്യപരമായ ചില അവസ്ഥകള്‍ തന്നെയാണ് അതിന് പിന്നില്‍. മോശം രുചിയോടെ തുടക്കമിടുമെങ്കിലും പിന്നീട് അത് കയ്പ് രസത്തിലേക്ക് മാറുന്നു. കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാണ് എന്നതില്‍ മനസ്സിലാക്കണം. അതിന് കൃത്യമായ ചികിത്സ വേണം. എന്തൊക്കെയാണ് കാരണങ്ങളെന്ന് നോക്കാം.

ദന്തശുചിത്വമില്ലാത്തത്
പലപ്പോഴും കൃത്യമായ ദന്തശുചിത്വം പാലിക്കാത്തവരില്‍ വായില്‍ കയ്പ് അനുഭവപ്പെടുന്നു. വായില്‍ ബാക്ടീരിയയുടെ എണ്ണം വര്‍ദ്ധിക്കുകയും അത് മോണരോഗം വായ്നാറ്റം പല്ലില്‍ പോട് തുടങ്ങി പല പ്രശ്നങ്ങളിലേക്കും അണുബാധകളിലേക്കും എത്തിക്കുന്നു. ഇത്തരം കാര്യങ്ങളാണ് വായില്‍ കയ്പ് രസം നല്‍കുന്നത്. അത് പലപ്പോഴും നിങ്ങളുടെ ഉമിനീരിന്റെ ഉത്പാദനത്തെ വരെ പ്രശ്നത്തിലാക്കുന്നു. ഇത് തിരിച്ചറിഞ്ഞാല്‍ ഈ പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കും.
ചില പ്രത്യേക മരുന്നുകള്‍
ചില പ്രത്യേക മരുന്നുകള്സ്ഥിരമായി കഴിക്കുന്നവരില്‍ കയ്പ് രസം അനുഭവപ്പെടുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികളും സൃഷ്ടിക്കുന്നു. പലപ്പോഴും മരുന്നില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങളാണ് നിങ്ങളുടെ വായില്‍ കയ്പ് രസമുണ്ടാക്കുന്നത്. ഇത് പോട് പോലുള്ള പ്രശ്നങ്ങളും വായില്‍ ഉണ്ടാക്കും.
ആസിഡ്റിഫ്ളക്സ്
ആരോഗ്യത്തിന് ദഹന സംബന്ധമായ പ്രശ്നം ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തും. ഇതും പലപ്പോഴും നിങ്ങളുടെ വായില്‍ ദഹനാരോഗ്യത്തിന് വില്ലനായ പല കാര്യങ്ങളും സംഭവിക്കുന്നു. ഇതിന്റെ ഫലമായാണ് വായില്‍ കയ്പ്പ് അനുഭവപ്പെടുന്നത്. അത് പലപ്പോഴും നിങ്ങളുടെ വായില്‍ കയ്പ്പ് ഉണ്ടാക്കുന്നതോടൊപ്പം ദഹനാരോഗ്യത്തെക്കുറിച്ചുള്ള ചില സൂചനകളും നല്കുന്നു.
വായിലെ അണുബാധകള്‍
വായില്‍ പല കാരണങ്ങള്‍ കൊണ്ട് അണുബാധകള്‍ ഉണ്ടാവാം. വായിലുണ്ടാവുന്ന ഓറല്‍ ത്രഷ് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. വെളുത്ത നിറത്തില്‍ നാവില്‍ പൂപ്പല്‍ പോലെ കാണപ്പെടുന്ന വസ്തു പലപ്പോഴും വായില്‍ കയ്പ്പ് രസത്തിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കിയാല്‍ അത്തരം അണുബാധകള്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതാണ്.
നാഡീ ക്ഷതം
ഇടയ്ക്കിടെ, മസ്തിഷ്ക മുഴകള്‍, മറ്റ് രോഗങ്ങള്‍ എന്നിവ പോലുള്ള കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രശ്നങ്ങള്‍ കാരണം പലപ്പോഴും നാഡിക്ഷതം സംഭവിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും വായില്‍ കയ്പ് രുചി ഉണ്ടാവാം. രുചി സംവേദനത്തിന് ഉത്തരവാദികളായ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളുണ്ടാവുന്നത്. ചിലരില്‍ അത് ലോഹരുചിയോ അല്ലെങ്കില്‍ കയ്പോ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
മോശം പോഷകാഹാരം
ഇത് അപൂര്‍വമാണെങ്കിലും, പലപ്പോഴും വിറ്റാമിനുകളുടേയും പ്രോട്ടീന്റേയും കുറവ് വായില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നു. അത് രുചിയുടെ കാര്യത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, വിറ്റാമിന്‍ ബി 12 ന്റെ കുറവ് നാഡിക്ക് തകരാറുണ്ടാക്കാം, ഇത് രുചി സംവേദനത്തെ ബാധിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ വായില്‍ കയ്പ് രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
