Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
ബ്രേക്ക്ഫാസ്റ്റ് ഇതെങ്കില്‍ എത്ര കുറയ്ക്കാന്‍ നോക്കിയാലും തടി ഒരിഞ്ച് കുറയില്ല
തടി കുറയ്ക്കുന്നതിന്റെ ഭാഗമായി ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കുന്നവരുണ്ട്. അത് കൂടാതെ ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് കഴിച്ച് തടി കൂട്ടുന്നവരും ഉണ്ട്. എന്ത് വന്നാലും ഇതേ കഴിക്കൂ എന്ന് വാശിപിടിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് എന്നത് ഒരു ദിവസത്തെ ഏറ്റവും മികച്ച അല്ലെങ്കില്‍ വളരെ പ്രധാനപ്പെട്ട ഭക്ഷണമാണ് എന്നതാണ് സത്യം. പലരും അതിനെ നിസ്സാരവത്കരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നതും. പലപ്പോഴും ഊര്‍ജ്ജം, ശ്രദ്ധ, മാനസികാരോഗ്യം എന്നിവയെല്ലാം ലഭിക്കുന്നത് ഇത്തരത്തില്‍ ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണ്.
തെറ്റായ രീതിയില്‍ ഉള്ള ഭക്ഷണം നമ്മുടെ ആരോഗ്യത്തെ വളരെ മോശം അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷകരമായ അവസ്ഥ ഒട്ടും തന്നെ നിസ്സാരമല്ല. കാരണം ഇത് അള്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ പലരും തിരക്കിട്ട ഈ ജീവിതത്തിന് ഇടക്ക് ആരോഗ്യം ശ്രദ്ധിക്കാന്‍ മറന്ന് പോവുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ബ്രേക്ക്ഫാസ്റ്റ് ആണെങ്കിലും വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന ഭക്ഷണത്തിലേക്കാണ് പലരും ചിന്തിക്കുന്നത്. ഇതാകട്ടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനം, വയറ്റിലെ അസ്വസ്ഥതകള്‍, മെറ്റബോളിസത്തിലെ മന്ദത എന്നിവയിലേക്ക് നയിക്കുന്നു. ഏതൊക്കെയാണ് ബ്രേക്ക്ഫാസ്റ്റിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

യോഗര്‍ട്ട്/ തൈര്
ആരോഗ്യത്തിന് വളരെയധികം ഗുണം നല്കുന്നതാണെങ്കിലും അതിരാവിലെ ബ്രേക്ക്ഫാസ്റ്റിന് വേണ്ടി ഇവ കഴിക്കുന്നത് നല്ലതല്ല. ഇതില്‍ ധാരാളം വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. എങ്കിലും അതിരാവിലെ യോഗര്‍ട്ട് അല്ലെങ്കില്‍ തൈര് കഴിക്കുന്നത് അത്ര നല്ലതായിരിക്കുകയില്ല. പലപ്പോഴും ഇത് ആയുര്‍വ്വേദപ്രകാരം പറയുകയാണെങ്കില്‍ കഫത്തിന്റെ ഉത്പാദനത്തിന് കാരണമാകുന്നു, മാത്രമല്ല തൈര് കഴിച്ചതിന് ശേഷം മറ്റൊന്നും കഴിക്കാനും തോന്നില്ല. എന്നാല്‍ എന്തെങ്കിലും രാവിലെ കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് യോഗര്‍ട്ട് അല്ലെങ്കില്‍ തൈര് ശീലമാക്കാം.
സിട്രസ് പഴങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും ബ്രേക്ക്ഫാസ്റ്റിന് വേണ്ടി സിട്രസ് പഴങ്ങള്‍ കഴിക്കരുത്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് ഗ്യാസ്, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ഇവ നിങ്ങള്‍ക്ക് വയറിന് മറ്റ് ചില അസ്വസ്ഥതകള്‍ കൂടി ഉണ്ടാക്കുന്നു. ദഹനം കൃത്യമായി നടക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. കൂടാതെ മെറ്റബോളിസം കൃത്യമായി നടക്കാതെ വരുകയും അമിതവണ്ണം പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

റൊട്ടി
പലപ്പോഴും വെളുത്ത റൊട്ടി പലരും സ്ഥിരമായി കഴിക്കുന്നതാണ്. സാന്ഡ്വിച്ച് പോലുള്ളവ കഴിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ഇത് മൈദ ഉപയോഗിച്ച് തയ്യാറാക്കുന്നതിനാല്‍ യാതൊരു വിധത്തിലുള്ള പോഷകങ്ങളും ഇല്ല എന്ന് മാത്രമല്ല അമിതവണ്ണത്തിനും കാരണമാകുന്നു. സ്ഥിരമായി ഇവ കഴിക്കുന്നവരെങ്കില്‍ നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. മെറ്റബോളിസത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ചെയ്യും എന്നതില്‍ സംശയം വേണ്ട.
പഞ്ചസാര
ഒഴിഞ്ഞ വയറ്റില്‍ മധുരം കഴിക്കുന്നതും സൂക്ഷിച്ച് വേണം. കാരണം അത്രയധികം പ്രശ്നങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ കഴിക്കുന്നവര്‍ രാവിലെ വളരെ കൂടുതലാണ്. ഓട്സ് ഒക്കെ തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുന്നവരും ധാരാളമുണ്ട്. ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്ന് മാത്രമല്ല പ്രമേഹ സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. അതജുകൊണ്ട് ഇത്തരം കാര്യങ്ങളെ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാവിലെ കുടിക്കുമ്പോള്‍. അത് വണ്ണം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട.
ടിന്നിലടച്ച ഭക്ഷണം
അമിതവണ്ണത്തിലേക്ക് നയിക്കുന്ന മറ്റൊന്നാണ് ടിന്നിലടച്ച ഭക്ഷണങ്ങള്‍, ഇത് നിങ്ങളുടെ ആരോഗ്യം
പ്രശ്നത്തിലാക്കന്നത് പോലെ തന്നെ അമിതവണ്ണത്തിലേക്കും എത്തിക്കുന്നു. കാരണം ഇവയില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുകയും അപകടകരമായ അവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഫ്രൂട്ട് ജ്യൂസുകള്‍
പ്രഭാതഭക്ഷണത്തില്‍ ഫ്രൂട്ട് ജ്യൂസുകള്‍ സാധാരണമായി പലരും ചേര്‍ക്കുന്നതാണ്. എന്നാല്‍ പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇരട്ടിയാക്കുന്നതിന് ഇത്തരത്തില്‍ ജ്യൂസുകള്‍ കാരണമാകുന്നു. കാരണം ഇവയില്‍ നാരുകള്‍ കുറവാണ് എന്ന് മാത്രമല്ല കലോറി കൂടുതലുമാണ്. അമിതവണ്ണത്തിനും ഇത് കാരണമാകും. അതോടൊപ്പം തന്നെ പാക്കറ്റ് ജ്യൂസുകളില്‍ പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഹാനികരമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
