Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
നിങ്ങളുടെ മോണയുടെ നിറം പിങ്കോ ചുവപ്പോ, കരുതിയിരിക്കേണ്ട രോഗങ്ങള്‍
ദന്താരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്റെ മറ്റേതൊരു ഭാഗം പോലെ തന്നെ പ്രാധാന്യത്തോടെ കണക്കാക്കേണ്ട ഒന്നാണ് വായും പല്ലും മോണയും എല്ലാം. കാരണം പല്ലിന്റെ ആരോഗ്യം പലപ്പോഴും നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇതില്‍ വളരെയധികം പ്രധാനപ്പെട്ടതാണ് മോണയുടെ ആരോഗ്യം എന്നത്. കാരണം മോണയുടെ ചെറിയ നിറം മാറ്റം പോലും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്.
മോണയും പല്ലും ആരോഗ്യമുള്ളതാണ് എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി ദന്തരോഗവിദഗ്ധനെ സന്ദര്‍ശിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പ്രശ്‌നത്തിന് എപ്പോഴും തുടക്കത്തില്‍ തന്നെ പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മോണയുടെ നിറം മാറ്റം ദന്താരോഗ്യത്തേയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ആരോഗ്യമുള്ള മോണയെങ്കില്‍
നിങ്ങള്‍ക്ക് ആരോഗ്യമുള്ള മോണയാണ് ഉള്ളത് എന്നുണ്ടെങ്കില്‍ അത് ഉറച്ചതും പിങ്ക് നിറത്തില്‍ ഉള്ളതും ആയിരിക്കും. എന്നാല്‍ ഒരു വ്യക്തിയുടെ സ്വാഭാവിക ചര്‍മ്മത്തിന് അനുസരിച്ച് അതില്‍ മാറ്റം വരാവുന്നതാണ്. കാരണം ഇരുണ്ട നിറമുള്ളവരില്‍ മോണയും അപ്രകാരം തന്നെയായിരിക്കും കുറച്ച് നിറം കൂടുതലുള്ളവരില്‍ മോണയുടെ നിറവും അതുമായി ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍ അത് ആരോഗ്യമുള്ളതായിരിക്കും. ഇവ പല്ലിന്റെ വേരിനെ മുഴുവന്‍ മൂടുന്ന തരത്തിലും ആയിരിക്കും ഉണ്ടാവുന്നത്. ഒരിക്കലും രക്തസ്രാവമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാവുകയില്ല.
ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാം
നിങ്ങളുടെ മോണയിലുണ്ടാവുന്ന എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ പലപ്പോഴും ആരോഗ്യത്തേയും മോശമായി തന്നെ ബാധിക്കുന്നുണ്ട്. അതില്‍ നിറ വ്യത്യാസവും അതോടൊപ്പം തന്നെ പീരിയോണ്‍ഡൈറ്റിസ് പോലുള്ള രോഗങ്ങളും എല്ലാം ശ്രദ്ധിക്കണം. മോണകളിലെയും പല്ലുകളെ പിന്തുണയ്ക്കുന്ന ടിഷ്യൂകളിലെയും അണുബാധ നിയന്ത്രിക്കാനും സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നത് തടയാനും പെട്ടെന്ന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. മോണയുടെ നിറവ്യത്യാസം ശ്രദ്ധിക്കേണ്ടത് എപ്പോള്‍ എന്ന് നോക്കാം.

ചുവന്ന മോണകള്‍
ചുവന്ന മോണകള്‍ ആണ് നിങ്ങള്‍ക്ക് ഉള്ളത് എന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം സാധാരണയുള്ള നിങ്ങളുടെ ചുവന്ന മോണകള്‍ വീര്‍ത്തതായി കാണപ്പെടുകയും വളരെ സെന്‍സിറ്റീവായതുമാണ്. ഇത് നിങ്ങളുടെ മോണയില്‍ രക്തസ്രാവത്തിലേക്ക് വരെ എത്തിക്കുന്നു. പലപ്പോഴും ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പീരിയോണ്‍ഡല്‍ രോഗം മൂലം ഇത്തരം നിറം മാറ്റം മോണയില്‍ ഉണ്ടാവുന്നു. ഇത് ചികിത്സിച്ചില്ലെങ്കില്‍ പല്ലിന്റെ വേരുകളെ വരെ ബാധിക്കുന്ന അവസ്ഥയിലേക്കെത്തുന്നു.
ഇരുണ്ട മോണകള്‍
മോണയുടെ നിറം നിങ്ങളില്‍ ഇരുണ്ടതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് രണ്ട് പ്രശ്‌നങ്ങളാണ്. ഒന്ന് അമിതമായ സൂര്യപ്രകാശമാണ് ഇതിന് പിന്നില്‍ എന്നുള്ളത്. രണ്ട് പുകയില പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന അപകടം. ഇത് 'സ്‌മോക്കേഴ്സ് മെലനോസിസ്' എന്നറിയപ്പെടുന്നു. കാരണം പുകയിലയിലെ നിക്കോട്ടിന്‍ പോലുള്ളവ പലപ്പോഴും മെലാനിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് വളരെയധികം അപകടകരമായി മാറുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളുത്തതോ വിളറിയതോ ആയ മോണകള്‍
മോണകളുടെ നിറം വെളുത്തതോ അല്ലെങ്കില്‍ വിളറിയതോ പോലെ ഉള്ളതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് മോണവീക്കത്തിന്റെ തുടക്കത്തെയാണ്. പലപ്പോഴും അനീമിക് ആയവരുടേയും മോണയുടെ നിറം വെളുത്തതോ അല്ലെങ്കില്‍ വിളറിയതോ ആയിരിക്കും. കൂടാതെ മോണയിലെ വെളുത്ത പാടുകള്‍ വായില്‍ വ്രണമോ ക്യാന്‍സര്‍ വ്രണമോ മൂലമായിരിക്കാം. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. കൂടാതെ സമ്മര്‍ദ്ദം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, കുറഞ്ഞ പ്രതിരോധശേഷി, വിറ്റാമിന്‍ കുറവ് എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കണം.
മഞ്ഞ നിറത്തിലുള്ള മോണകള്‍
മോണയുടെ മഞ്ഞനിറമാണ് ജിംഗിവൈറ്റിസ് ഉണ്ടെന്നതിനെ സൂചിപ്പിക്കുന്നത്. പലപ്പോഴും ചുവന്ന മോണയിലെന്നപോലെ വ്യക്തിക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ വേദനയും വീക്കവും ഈ സമയവും ഉണ്ടാവുന്നു. മഞ്ഞ നിറത്തിലുള്ള മോണകള്‍ രോഗം കൂടുന്നതിന് അനുസരിച്ച് ചുവപ്പായി മാറുന്നു. നിരന്തരമായ രക്തസ്രാവവും ഉയര്‍ന്ന സംവേദനക്ഷമതയും ആയിരിക്കും ആദ്യത്തെ ലക്ഷണം. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ചികിത്സിക്കേണ്ടതാണ്.

പര്‍പ്പിള്‍ നിറത്തിലുള്ള മോണകള്‍
നിങ്ങളില്‍ മോണവീക്കം കൂടുതലായി ഉണ്ടാവുകയാണെങ്കില്‍ പര്‍പ്പിള്‍ നിറത്തിലുള്ള മോണകള്‍ ആയിരിക്കും കാണിക്കുന്നത്. ഇതിന് കാരണം മോണയില്‍ ചതവുണ്ടാവാം എന്നതിനെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ചില ഭാഗങ്ങളില്‍ ഇതിന്റെ നിറം മാറ്റം വളരെയധികം പ്രശ്‌നത്തിലാവുന്നു. കഠിനമായ വീക്കവും നിരന്തരമായ രക്തസ്രാവവും പിന്നീട് അവസ്ഥ ഗുരുതരമാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ചാരനിറത്തിലുള്ള മോണകള്‍
മോണയുടെ ചാരനിറവും അല്‍പം ശ്രദ്ധിക്കണം.ചാരനിറത്തിലുള്ള മോണകള്‍ രോഗപ്രതിരോധ ശേഷി കുറവാണ് എന്നതിന്റെ ലക്ഷണമാണ്. അതോടൊപ്പം തന്നെ സമ്മര്‍ദ്ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍ അല്ലെങ്കില്‍ അമിതമായ പുകവലി എന്നിവ കാരണം മോണയുടെ നിറം മാറുന്നു. ഇതെല്ലാം ചാരനിറത്തിലുള്ള മോണയിലേക്ക് നിങ്ങളെ എത്തിക്കുന്നു. രോഗം കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് തന്നെ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് ദന്തരോഗവിദഗ്ധനെ കാണേണ്ടതാണ്.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
രോഗാവസ്ഥയില്‍ കഷ്ടപ്പെടുമ്പോള്‍ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്ന് നോക്കേണ്ടതാണ്. നിങ്ങളുടെ മോണയുടെ നിറത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ അനുഭവപ്പെടുന്ന സമയം കൃത്യമായ പരിഹാരത്തിന് വേണ്ടി ദന്തരോഗവിദഗ്ദ്ധനെ സമീപിക്കുന്നത് നല്ലതാണ്. ബ്രഷിംഗ് സമയത്ത് രക്തസ്രാവം, അസ്വസ്ഥത, വീക്കം, വേദന അല്ലെങ്കില്‍ മോണ കയറുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












