Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
എപ്പോഴും ക്ഷീണം, വണ്ണംവെക്കല്‍: സ്ത്രീകള്‍ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, രോഗം മറ്റൊന്നാകാം
എപ്പോഴും ക്ഷീണം തോന്നുക, തണുപ്പ് സഹിക്കാന്‍ പറ്റാതെ വരിക, കാര്യമായി ആഹാരം കഴിക്കാതിരുന്നിട്ടും വണ്ണം വെക്കുക എന്നിവയെല്ലാം സാധാരണ പ്രശ്നങ്ങളായാണ് നമ്മള് കാണാറ്, പത്യേകിച്ച് സ്ത്രീകള്‍. എന്നാല്‍ സ്ഥിരമായി ഇവയെല്ലാം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അവഗണിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാരണം അത് ഹൈപ്പോതെറോയ്ഡിസത്തിന്റെ ലക്ഷണമാകാം.സ്ത്രീകള്‍ തീര്‍ത്തും അവഗണിക്കുന്ന ചില അസ്വസ്ഥതകള്‍ പോലും ഹൈപ്പോതോറോയ്ഡിസത്തിന്റെ സൂചനകളാണ്. ഇവ കൃത്യമായി തിരിച്ചറിഞ്ഞ് ആരംഭത്തില്‍ തന്നെ ചികിത്സിക്കേണ്ടത് രോഗം വേഗത്തില്‍ ഭേദമാകാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്താണ് ഹൈപ്പോതൈറോയ്ഡിസം
നമ്മുടെ കഴുത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ചിത്രശലഭത്തിന് സമാനമായ ആകൃതിയുള്ള ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ഒരു വ്യക്തിയുടെ ഊര്‍ജനില, മെറ്റബോളിസം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ നിയന്ത്രിക്കുന്നതില്‍ ഈ ഗ്രന്ഥി സുപ്രധാനപങ്ക് വഹിക്കുന്നു. തൈറോയിഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുരുഷന്മാരേക്കാള് കൂടുതലായി സ്ത്രീകളിലാണ് കാണപ്പെടുന്നത്. ആര്‍ത്തവം, ഗര്‍ഭകാലം, ആര്‍ത്തവവിരാമം എന്നീ സമയങ്ങളിലെ ഹോര്‍മോണ്‍ മാറ്റങ്ങളാണ് അതിനുള്ള ഒരു കാരണം. തൈറോയിഡിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്ന ഹൈപ്പോതൈറോയ്ഡിസവും കൂടുന്ന ഹൈപ്പര്‍തൈറോയ്ഡിസവും സ്ത്രീകളിലാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ തൈറോയിഡ് രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയേണ്ടത് സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തില്‍ വളരെ പ്രധാനമാണ്.
ഹൈപ്പോതൈറോയ്ഡിസമുണ്ടാകുമ്പോള് ശരീരം സാധാരണയായി കാണിക്കുന്ന ചില ലക്ഷണങ്ങളും സൂചനകളും എന്തെല്ലാമാണെന്ന് നോക്കാം.
ക്ഷീണം, ഊര്‍ജക്കുറവ്
ഹൈപ്പോതൈറോയ്ഡിസത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണമാണ് ക്ഷീണം. മതിയായ ഉറക്കം ലഭിച്ചിട്ട് പോലും കടുത്ത ക്ഷീണം തോന്നുന്നത് തൈറോയിഡ് ഗ്രന്ഥി ശരിയായ വിധം പ്രവര്‍ത്തിക്കാത്തതിന്റെ സൂചനയാകാം. തൈറോയിഡ് ഹോര്‍മോണുകളുടെ അളവ് കുറയുമ്പോള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
വിട്ടുമാറാത്ത ജലദോഷം
എപ്പോഴും തണുപ്പ് അനുഭവപ്പെടുക അല്ലെങ്കില്‍ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരിക എന്നതും ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ശരീരതാപനില നിയന്ത്രിക്കുന്നത് തൈറോയിഡ് ഗ്രന്ഥിയാണ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ ചൂട് നിലനിര്‍ത്താനുള്ള ശരീരത്തിന്റെ കഴിവിനെ അത് ബാധിക്കും. തന്മൂലം തണുപ്പ് സഹിക്കാന്‍ കഴിയാതെ വരികയും എപ്പോഴും തണുപ്പ് തോന്നുകയും ചെയ്യും.
ആര്‍ത്തവ പ്രശ്നങ്ങള്‍
ഹൈപ്പോതൈറോയ്ഡിസമുള്ള സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ സാധാരണയായി കാണാറുണ്ട്. ആര്‍ത്തവം വളരെ കഠിനമാകുക, കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുക, അടിക്കടി ആര്‍ത്തവമുണ്ടാകുക എന്നിവയെല്ലാം ഇവരില്‍ അനുഭവപ്പെടാം. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് മൂലം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുകയും അത് പ്രത്യുല്‍പ്പാദന വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ അടിക്കടി ഉണ്ടാകുന്നത്.
അമിതമായി വണ്ണം വെക്കല്‍
ഹൈപ്പോതൈറോയ്ഡിസത്തിന്റെ മറ്റൊരു പ്രകടമായ ലക്ഷണമാണ് ശരീരം വണ്ണംവെക്കല്‍. തൈറോയിഡ് ഗ്രന്ഥി മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു. എന്നാല്‍ അത് ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ മെറ്റബോളിസം പതുക്കെയാകുന്നു. തന്മൂലം ശരീരം കൂടുതല്‍ കൊഴുപ്പ് സംഭരിക്കുകയും ഫലമായി ശരീരം വണ്ണം വെക്കുകയും ചെയ്യുന്നു. ആഹാരനിയന്ത്രണവും വ്യായാമവും ഉണ്ടെങ്കില്‍ കൂടിയും ഇങ്ങനെയുള്ളലവര്ക്ക് വണ്ണം കുറയ്ക്കാന്‍ പാടായിരിക്കും.
നഖം പൊട്ടുക, മുടിയുടെ കട്ടി കുറയുക
നഖം കട്ടി കുറഞ്ഞ് പൊട്ടുന്നതും, മുടിയുടെ കട്ടി കുറയുന്നതും ചര്‍മ്മം വരണ്ടുപോകുന്നതും, അടരുന്നതുമെല്ലാം ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്. തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കുറയുമ്പോള്‍ അത് ആരോഗ്യത്തെ സാരമായി ബാധിക്കുകയും മുടി കൊഴിച്ചില്‍ മുടി വരണ്ടുപോകല്‍ പോകല്‍, പുരികം കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
പേശീവേദന, സന്ധിവേദന
സന്ധികളില്‍ വേദന, പേശികളുടെ ബലക്ഷയം എന്നീ ലക്ഷണങ്ങള്‍ ഹൈപ്പോതൈറോയ്ഡിസം കൊണ്ടും ഹൈപ്പര്‍തൈറോയ്ഡിസം കൊണ്ടും ഉണ്ടാകാം. കാലുകളില്‍ പേശിവേദന, മരവിപ്പ് എന്നിവ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണമാകാം.
ശ്രദ്ധക്കുറവ്
ഹൈപ്പോതൈറോയ്ഡിസമുള്ള സ്ത്രീകളില്‍ ഏകാഗ്രതക്കുറവും ആശയക്കുഴപ്പവും കാണപ്പെടാറുണ്ട്. ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുന്നത് അതുകൊണ്ടാണ്. മൂഡ് സ്വിംഗ്സ്, ഉത്സാഹമില്ലായ്മ എന്നിവയും ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവഗണിക്കാതിരിക്കുക. ഇവ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകളിലൂടെ തൈറോയിഡിന്റെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുക. രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ആവശ്യമെങ്കില്‍ ശസ്ത്രക്രിയയിലൂടെയും തൈറോയിഡ് പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications