Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ചുമയും ജലദോഷവും വില്ലനാവുന്നോ, മഴക്കാലമെങ്കില് സൂക്ഷിക്കണം: പരിഹാരം അടുക്കളയില്
മഴക്കാലം കനക്കുമ്പോള് അത് ആരോഗ്യത്തേയും എത്രത്തോളം ബാധിക്കുന്നു എന്ന കാര്യംപലരും ചിന്തിക്കുന്നില്ല. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള് കൂടുതല് ഗുരുതരമാവുന്ന ഒരു കാലം കൂടിയാണ് എന്നതില് സംശയം വേണ്ട. പലപ്പോഴും അന്തരീക്ഷത്തിലെ ഇത്തരം മാറ്റങ്ങള് രോഗപ്രതിരോധ ശേഷിയേയും ബാധിക്കുന്നു. പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമ്പോള് അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകളുണ്ട്. പലപ്പോഴും വൈറസുകളുടേയും ബാക്ടീരിയകളുടേയും അനുകൂലമായ സാഹചര്യമാണ് രോഗാവസ്ഥകള്ക്ക് കാരണമാകുന്നത്.
പല ആളുകള്ക്കും തല പൊക്കാന് പോലും സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. ജലദോഷവും പനിയും ചുമയും ശ്വാസതടസ്സവും എല്ലാം ഈ സമയം സംഭവിക്കുന്നു. പലപ്പോഴും സ്വന്തം മരുന്നുകള് കഴിച്ച് അതിന് പരിഹാരം കാണാന് ശ്രമിക്കുമ്പോള് അത് നിങ്ങളുടെ പ്രതിരോധ ശേഷിക്കും പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല് വീട്ടില് തന്നെ ചെയ്യാവുന്ന ചില മികച്ച പൊടിക്കൈകള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.എന്ത് തരത്തിലുള്ള പുതിയ മാറ്റങ്ങള് ആരോഗ്യത്തിന്റെ കാര്യത്തില് വരുത്തുമ്പോള് അതിന് പാര്ശ്വഫലങ്ങള് ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങള് പരീക്ഷിക്കാവൂ.

തേന് നാരങ്ങ നീര്
ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഏറ്റവും മികച്ച മാറ്റങ്ങളാണ് ഈ രണ്ട് മിശ്രിതവും ചേരുന്നത് വഴി ലഭിക്കുന്നത്. ഒരു കപ്പ് വെള്ളത്തില് രണ്ട് ടീസ്പൂണ് തേനും അതിലേക്ക് ഒരു ടീസ്പൂണ് നാരങ്ങ നീരം അരടീസ്പൂണ് കറുവപ്പട്ട പൊടിച്ചതും മിക്സ് ചെയ്ത് സിറപ്പ് രൂപത്തിലാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചുമയും ജലദോഷവും തൊണ്ടവേദനയും എല്ലാം ഇല്ലാതാക്കുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുന്നു.
തുളസിയിട്ട വെള്ളം
തുളസിയും കുരുമുളകും ഇഞ്ചിയും മിക്സ് ചെയ്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധത്തിന് ഏറ്റവും മികച്ചതാണ് എന്ന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഇത് മികച്ചതാണ്. തൊണ്ട വേദന പോലുള്ള പ്രശ്നങ്ങളും ജലദോഷം മറ്റ് അസ്വസ്ഥതകള് എന്നിവയും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു തുളസിയിട്ട വെള്ളം.

തൊണ്ട വേദന പ്രതിരോധിക്കാന്
തൊണ്ട വേദന പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്ക്ക് മഞ്ഞള് ചേര്ത്ത പാല് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ തൊണ്ട വേദന മാത്രമല്ല ജലദോഷവും ചുമയും ഇല്ലാതാക്കുന്നതിനും മികച്ചതാണ്. ഈ ഒറ്റമൂലി നിമിത്തം നിങ്ങളുടെ മഴക്കാല അസ്വസ്ഥതകള് എല്ലാം തന്നെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് എന്നതില് സംശയം വേണ്ട. അത് കൂടാതെ ആടലോടകത്തിന്റെ ഇലയില് അല്പം ഇഞ്ചിനീരും തേനും മിക്സ് ചെയ്ത് തൊണ്ട വേദനയുള്ളപ്പോള് കുടിക്കാവുന്നതാണ്. ഇത് എല്ലാ അര്ത്ഥത്തിലും നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
പരിഹരിക്കാന് ഇക്കാര്യങ്ങളും
മഴക്കാലമാണ് രോഗാവസ്ഥകള് ഉണ്ടാവും എന്ന കാര്യം എല്ലാവരും ഓര്ക്കേണ്ടതാണ്. അതിനായി ചില കാര്യങ്ങള് ശ്രദ്ധിക്കണം. ഒരു കാരണവശാലും ഫ്രിഡ്ജില് വെച്ച വെള്ളം കുടിക്കാതിരിക്കുക. പ്രത്യേകിച്ച് പുറത്ത് പോയി വന്നാല് ഉടന് ഇത്തരത്തില് ഒരു കാര്യം ചെയ്യരുത്. കാരണം പുറത്തെ താപനിലയും ഉള്ളിലെ താപനിലയും ക്രമീകരിച്ചതിന് ശേഷം മാത്രമേ തണുപ്പുള്ള വസ്തുക്കള് കഴിക്കാവൂ. അല്ലെങ്കില് അത് ചുമയും തൊണ്ട വേദനയും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ ചൂടുവെള്ളത്തില് കുളിക്കുന്നതിന് ശ്രദ്ധിക്കുക. എന്തെങ്കിലും കഴിക്കുന്നതിന് മുന്പ് കൈകള് നല്ലതുപോലെ വൃത്തിയായി കഴുകണം. നിങ്ങള്ക്ക് ജലദോഷവും അസ്വസ്ഥതകളും ഉണ്ടെങ്കില് എപ്പോഴും ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വല് ഉപയോഗിച്ച് വായും മൂക്കും മറക്കേണ്ടതാണ്. ഇത് രോഗപ്രതിരോധത്തനും മറ്റൊരാള്ക്ക് രോഗം പകരാതിരിക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
