Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഈ ചേരുവകള്‍ ചേര്‍ത്താല്‍ കാപ്പിയും ആരോഗ്യപ്രദമാക്കാം
കാപ്പി കുടിക്കാന്‍ പ്രിയമുള്ള നിരവധി ആളുകളുണ്ട്. കാപ്പി ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, അതേ രീതിയില്‍ തന്നെ ദോഷകരവുമാണ്. അതിനാല്‍, കാപ്പി തയ്യാറാക്കുമ്പോള്‍ ചില ചേരുവകള്‍ ചേര്‍ക്കേണ്ടത് അനിവാര്യം. ഇവ ചേര്‍ത്ത് കാപ്പി തയ്യാറാക്കി കുടിച്ചാല്‍ ആരോഗ്യത്തിന് ഗുണങ്ങള്‍ വര്‍ദ്ധിക്കും. ഏതെല്ലാം ചേരുവകള്‍ എങ്ങനെ ചേര്‍ക്കണം എന്ന് നോക്കാം.

കാപ്പിയുടെ ഗുണങ്ങള്‍
കാപ്പി പതിവാക്കുന്നവരില്‍ എനര്‍ജി വളരെയധികമായിരിക്കും. ഇവരില്‍ നല്ല ഊര്‍ജം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കാപ്പി സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫേയ്ന് ക്ഷീണം അകറ്റാന്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ കാപ്പി സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ഇതിന് ഗുണകരമാകുന്നതാണ്. ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ തന്നെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കാപ്പി സഹായിക്കുന്നതാണ്.
ചില പഠനങ്ങള്‍ പ്രകാരം, ശരീരഭാരം കുറയ്ക്കാന്‍ കാപ്പി സഹായിക്കുന്നതായി പറയുന്നു. വിശപ്പിനെ നിയന്ത്രിക്കാനുള്ള കഴിവ് കാപ്പിയ്ക്ക് ഉള്ളതിനാല്‍ ഇത് ശരീരഭാരം നിയന്ത്രിക്കുന്നതായി പറയുന്നു. മാനസിക പിരിമുറുക്കം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ കാപ്പി നല്ലതാണ്. ചില കരള്‍ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും കാപ്പി സഹായിക്കുന്നതാണ്.
കാപ്പിയുടെ ദോഷവശങ്ങള്‍
കാപ്പി അമിതമായി കുടിക്കുന്നവരില്‍ നിരവധി ദോഷവശങ്ങളും പ്രകടമാകാറുണ്ട്. കാരണം, കാപ്പിയില്‍ കഫേയ്ന് അടങ്ങിയിരിക്കുന്നു. കഫേയ്ന് ശരീരത്തില്‍ അമിതമായാല്‍, അമിത ഉത്കണ്ഠ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ ഇവ കാരണമായേക്കാം. ഉത്കണ്ഠ വര്‍ദ്ധിക്കുന്നത്, മാനസിക പ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നതാണ്. കൂടാതെ, കഫേയ്ന് ഉറക്കക്കുറവിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ഉറക്കം നഷ്ടപ്പെട്ടാല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലെയുള്ള അസുഖങ്ങളിലേയ്ക്ക് ഇവ നയിക്കാം. ഇത്, ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതല്ല. കൂടാതെ, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും, ശരീരത്തിലെ പേശികളുടെ ആരോഗ്യം നശിപ്പിക്കുന്നതിനും, അമിതമായിട്ടുള്ള ക്ഷീണത്തിനുപോലും ഇവ കാരണമാകാം.
കാപ്പി ആരോഗ്യകരമാക്കാന്‍
കാപ്പി ആരോഗ്യകരമായ രീതിയില്‍ നമുക്ക് കഴിക്കാവുന്നതാണ്. കാപ്പി തയ്യാറാക്കുമ്പോള്‍ അതില്‍ ശുദ്ധമായ കറുവാപ്പട്ട ചേര്‍ക്കുക. രണ്ട് കഷ്ണം കറുവാപ്പട്ട ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കറുവാപ്പട്ടയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തില്‍ നിന്നും വീക്കം കുറയ്ക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും കറുവാപ്പട്ട സഹായിക്കുന്നുണ്ട്.
കാപ്പിയില്‍ പഞ്ചസ്സാരയ്ക്ക് പകരം, മാപ്പിള്‍ സിറപ്പ് ചേര്‍ക്കുന്നത് അത്യുത്തമമാണ്. പ്രകൃതിദത്തമായ മധുരമായതിനാല്‍ തന്നെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ, മാപ്പിള്‍ സിറപ്പില്‍ ആന്റിഓക്സിഡന്റ്സ്, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവയെല്ലാം മിതമായ അളവില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇവ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. ആതുപോലെ, കാപ്പി തയ്യാറാക്കുമ്പോള്‍ ബദാം മില്‍ക്ക്, സോയ മില്‍ക്ക്, ഓട്സ് മില്‍ക്ക് എന്നിവ ഉപയോഗിക്കുക. പശുവിന് പാലിനേക്കാള്‍ ഗുണപ്രദമാണ് ഇത്തരം പ്ലാന്റ് ബേയ്സ്ഡ് മില്‍ക്കുകള്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
