Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
രാവിലെ കാപ്പി കുടിച്ചാലുള്ള 5 ഗുണങ്ങള്‍
ബഹുഭൂരിപക്ഷം വരുന്ന ആളുകളും കാപ്പി കുടിക്കാന്‍ ഇഷ്ടമുള്ളവരാണ്. ഇടയ്ക്ക് ജോലിത്തിരക്കിനിടയില്‍ അല്ലെങ്കില്‍ ഒന്ന് ഉന്മേഷം ലഭിക്കാന്‍ ഒരു കാപ്പി കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ചിലര്‍ കാപ്പിയും ചായയും കുടിക്കും. ചിലര്‍ കാപ്പി മാത്രമായിരിക്കും കുടിക്കാന്‍ താല്പര്യപ്പെടുന്നത്. ചിലര്‍ക്ക് കട്ടന്കാപ്പിയായിരിക്കും പ്രിയം. മറ്റു ചിലര്‍ക്ക് പാല്കാപ്പിയോടായിരിക്കും പ്രീയം. എന്തായാലും കാപ്പി പ്രിയര്‍ക്ക് ഇതുമൂലം ധാരാളം ഗുണങ്ങളും ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, രാവിലെ കാപ്പി കുടിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.

ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു
ഏതൊരു കാര്യവും കൃത്യവും, ശരിയായ രീതിയിലും ചെയ്തെടുക്കണമെങ്കില്‍ നല്ലതുപോലെ ശ്രദ്ധ അനിവാര്യമാണ്. ശ്രദ്ധ കുറഞ്ഞാല്‍ പ്രശ്നമാണ്. പലവിധത്തിലുള്ള തെറ്റുകളും ജോലിയിലായാലും, പഠനത്തിലായാലും സംഭവിക്കാം. എന്നാല്‍, ഈ ശ്രദ്ധക്കുറവ് പരിഹരിക്കാന്‍ രാവിലെ കാപ്പി കുടിക്കുന്നത് നല്ലതാണ്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫേയ്ന് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും, ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. അതിനാല്‍, അമിതമായി ശ്രദ്ധക്കുറവ് അനുഭവപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ രാവിലെ കാപ്പി കുടിക്കുന്നത് നല്ലതാണ്.
മെറ്റബോളിസം
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് നല്ലതാണ്. മധുരം ചേര്‍ക്കാതെ കാപ്പി കുടിച്ചാല്‍ ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിക്കുന്നത് ശരീരത്തില്‍ നിന്നും കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കാനും, ശരിയായ രീതിയില്‍ നിലനിര്‍ത്താനും കാപ്പി സഹായിക്കുന്നു.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കാപ്പി പതിവാക്കുന്നത് വളരെ നല്ലതാണ്. പതിവായി മിതമായ അളവില്‍ കാപ്പി കുടിച്ചാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ കാപ്പിയ്ക്ക് സാധിക്കുന്നതാണ്. ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടാതിരിക്കാന്‍ സഹായിക്കുന്നതിനാല്‍ തന്നെ, ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
സ്ട്രെസ്സ്
ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സ്ട്രെസ്സ്. സ്ട്രെസ്സ് കുറയ്ക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗമാണ് കാപ്പി കുടിക്കുന്നത്. കാപ്പിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കല്‍സില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഒപ്പം ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, മൂഡ് വര്‍ദ്ധിപ്പിക്കാനും, മാനസികനില മെച്ചപ്പെടുത്താനും കാപ്പി സഹായിക്കുന്നു.
എനര്‍ജി
രാവിലെ കാപ്പി കുടിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ എനര്‍ജി ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു. വ്യായമത്തിന് മുന്‍പ് ഒരു ഗ്ലാസ്സ് കാപ്പി കുടിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ കാപ്പി കുടിക്കുന്നത് എനര്‍ജി ശരീരത്തില്‍ ലഭിക്കുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
