Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
കാപ്പിപ്രിയരാണോ, ഹൃദയം സ്മാര്‍ട്ടാവും നിങ്ങളും സൂപ്പറാവുമെന്ന് പഠനം
കാപ്പി കുടിക്കുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. എന്നാല്‍ പലര്‍ക്കും കാപ്പിയേക്കാള്‍ പ്രിയം നല്ലൊരു കപ്പ് ചൂടുള്ള ചായയായിരിക്കും. എന്നാല്‍ കാപ്പി കുടിക്കുന്നവര്‍ക്കാണ് ഈ സന്തോഷവാര്‍ത്ത. കാരണം കാപ്പി കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് ഹൃദയാരോഗ്യം സംരക്ഷിക്കാമെന്നും പല രോഗാവസ്ഥകളെ തടയാം എന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ ആണ് ഇത്തരം ഒരു തീരുമാനത്തെക്കുറിച്ച് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുകയോ അല്ലെങ്കില്‍ 200-300 മില്ലിഗ്രാം കഫീന്‍ കഴിക്കുകയോ ചെയ്യുന്നത് കാര്‍ഡിയോമെറ്റബോളിക് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ഈ അടുത്ത് നടത്തിയ പഠനത്തില്‍ പറയുന്നത്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും സഹായിക്കുമെന്നാണ് വിശദീകരണം. എന്നാലും, നിങ്ങള്‍ അധിക കഫീന്‍ കഴിക്കുമ്പോള്‍, അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതും ഓര്‍മ്മയില്‍ വെക്കണം.

കാര്‍ഡിയോ മെറ്റബോളിക് രോഗങ്ങള്‍
ഇത്തരം അവസ്ഥയെക്കുറിച്ച് കേട്ട് പരിചയമുള്ളവരായിരിക്കും നമ്മളില്‍ പലരും. ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നിവയുള്‍പ്പെടെയുള്ള സാധാരണവും എന്നാല്‍ രോഗാവസ്ഥയെ തടയാന്‍ സാധിക്കുന്നതുമായ ഒന്നാണ് കാര്‍ഡിയോ മെറ്രബോളിക് രോഗങ്ങള്‍ എന്ന് പറയുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായി കാപ്പി, ചായ, കഫീന്‍ എന്നിവ ഉപയോഗിക്കാവുന്നതാണ് എന്നാണ് ഹെല്‍ത്ത്ലൈന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശ്രദ്ധിക്കേണ്ടത് മിതമായ ഉപയോഗം
കാപ്പിയും ചായയും ആരോഗ്യ ഗുണങ്ങള്‍ നല്‍കും എന്ന് പറഞ്ഞ് മിതമായ തോതില്‍ അല്ലാതെ ഉപയോഗിക്കുന്നത് അല്പം ശ്രദ്ധിക്കണം. കാരണം എന്തും അമിതമായാല്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ല. കാപ്പിയുടേയും കഫീന്റേയും മിതമായ ഉപഭോഗം മുതിര്‍ന്ന വ്യക്തികളില്‍ കാര്‍ഡിയോമെറ്റബോളിക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു.
പഠനം ഇപ്രകാരം
കാപ്പി കുടിക്കുന്നതിലൂടെ ഇത്തരം രോഗാവസ്ഥകള്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തുന്നതിനായി പഠനം നടത്തുന്നതിന് വേണ്ടി ഗവേഷകര്‍ യുകെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു. ഈ ഡാറ്റയില്‍ 40-നും 69-നും ഇടയില്‍ പ്രായമുള്ള യുണൈറ്റഡ് കിംഗ്ഡത്തിലെ 500,000-ത്തിലധികം ആളുകളുടെ ഭക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഉള്ള വിവരങ്ങള്‍ എല്ലാം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇത് എത്രത്തോളം പ്രവര്‍ത്തനക്ഷമമാണെന്നും മനസ്സിലാക്കുന്നതിന് സാധിച്ചു.
മിതമായ അളവിലെ ഉപഭോഗം
എപ്പോഴും മിതമായ അളവില്‍ മാത്രമേ കാപ്പിയും കഫീന്‍ അടങ്ങിയ പാനീയങ്ങളും ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ മിതമായ അളവില്‍ കഴിക്കുന്നവര്‍ക്ക് കാര്‍ഡിയോ മെറ്റബോളിക് രോഗാവസ്ഥകള്‍ വരാനുള്ള സാധ്യത കുറക്കാന്‍ സഹായിക്കും എന്നും പഠനം കണ്ടെത്തി. പ്രതിദിനം മൂന്ന് 8-ഔണ്‍സ് കപ്പ് കാപ്പി കുടിക്കുകയോ 200-300 മില്ലിഗ്രാം കഫീന്‍ കഴിക്കുകയോ ചെയ്യുന്നത് അത് ചെയ്യാത്തവരുമായി കണക്കാക്കുന്നത് വഴി മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.
പഠന നിഗമനം
ഒരു പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, കാപ്പി ഉപയോഗം ഹൃദയവും മെറ്റബോളിക് രോഗങ്ങളുടെയും അപകടം കുറയ്ക്കാന്‍ സഹായിക്കുന്നതായി അവസാന നിഗമനത്തില്‍ എത്തി. അതിന് കാരണമായി പറയുന്നത് കാപ്പിയില്‍ ഉള്ള ആന്റിഓക്സിഡന്റുകള്‍ ഹൃദയ ആരോഗ്യത്തിന് ഗുണപ്രദമാണ് എന്നതാണ്. മാത്രമല്ലഇത് കൊളസ്ട്രോള്‍ നിലയെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി ഹൃദയാരോഗ്യവും മികച്ചതാവുന്നു. എന്നാല്‍ നിയന്ത്രണ വിധേയമായി മാത്രമേ കാപ്പി കുടിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications