Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ഇങ്ങനെയാണെങ്കില്‍ ശ്വാസകോശം സ്പോഞ്ച് പോലെയാകും: ക്ലീനാക്കാന് പതിവാക്കാം ഇവ
Respiratory Health: അന്തരീക്ഷ മലിനീകരണം പുകവലി എന്നിവയെല്ലാം ശ്വസകോശത്തിന്റെ ആരോഗ്യം സാവധാനത്തില്‍ നശിപ്പിക്കുന്ന ഘടകങ്ങളാണ്. ദിവസേന കഫത്തിന്റെ പ്രശ്നം ഉള്ളവരിലും ശ്വസകോശത്തില്‍ കഫം കെട്ടിക്കിടക്കാനും, ശ്വാസകോശത്തിന്റെ ആരോഗ്യം നശിക്കാനും കാരണമാകുന്നു. ശരിയായ രീതിയില്‍, ശരിയായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് ശ്വാസകോശം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കൂ.

ശ്വാസകോശം വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങള്‍ ഉണ്ട്. ഇവ പതിവാക്കുന്നതിലൂടെ ശ്വാസകോശ രോഗങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ, ശ്വാസകോശം വൃത്തിയായി ലഭിക്കുന്നതും ആണ്. ഇത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ശ്വാസകോശം വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം
ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മലിനീകരണ വസ്തുക്കള്‍, വിഷം എന്നിവയെല്ലാം നീക്കം ചെയ്യാന്‍ ഡീറ്റോക്സ് ചെയ്യുന്നത് വളരെ നല്ലതാണ്. അതുപോലെ, ശ്വാസകോശത്തില്‍ അമിതമായി അഴുക്ക് നിറയുന്നത് ശ്വസകോശത്തില്‍ വീക്കം സംഭവിക്കുന്നതിന് കാരണമാകുന്നു. ഇത് കുറയ്ക്കാന്‍ ശ്വാസകോശം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ശ്വസനം കൃത്യമാകാനും, ശ്വാസതടസ്സം ഒഴിവാക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ശ്വാസകോശാര്‍ബുദം തടയാനും ഇവ സഹായിക്കുന്നു. ശ്വാസകോശം വൃത്തിയാക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ ഏതെല്ലാാമെന്ന് നോക്കാം.
ഇലക്കറികള്‍
ഡയറ്റില്‍ ധാരാളം ഇലക്കറികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ചീര, കാബേജ് തുടങ്ങിയ ഇലകള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശ്വാസകോശം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. കാരണം, ഇലകളില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിനും, അതുപോലെ, ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
സിട്രസ്സ് പഴങ്ങള്‍
സിട്രസ്സ് പഴങ്ങള്‍ കഴിക്കുന്നതിലൂടെ ശ്വാസകോശം ശുദ്ധീകരിക്കാന്‍ സാധിക്കുന്നതാണ്. സിട്രസ്സ് പഴങ്ങളില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം, ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വളരെയധികം സഹായിക്കുന്നു. അതിനാല്‍ ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍ എന്നിവ കഴിക്കാവുന്നതാണ്.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത്, ശ്വാസകോശം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. ശ്വാസകോസ രോഗങ്ങള്‍ വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
മഞ്ഞള്‍
ആഹാരത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതും, രാവിലെ ചെറു ചൂടുവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. കാരണം, മഞ്ഞളിന് ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. അതിനാല്‍, ശ്വാസകോശത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും, ശ്വാസകോശം വൃത്തിയാക്കാനും മഞ്ഞള്‍ സഹായിക്കുന്നു.
ഇഞ്ചി
മഞ്ഞള്‍ പോലെ, ഇഞ്ചിയും ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും, ശ്വാസകോശം വൃത്തിയാക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇഞ്ചിയുടെ ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഘടകങ്ങള്‍ ശ്വസകോശത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിച്ച് നിലനിര്‍ത്തുന്നു. ശ്വാസകോശം വൃത്തിയാക്കാനും സഹായിക്കുന്നു. അതിനാല്‍ ആഹാരത്തില്‍ ഇഞ്ചി ചേര്‍ക്കാം. ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
