Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
എന്നും കരള്‍ ക്ലീനാക്കും ഭക്ഷണങ്ങള്‍: സ്ഥിരമാക്കിയാല്‍ ആയുസ്സ് കൂട്ടാം
കരളിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും കരളിന്റെ അനാരോഗ്യം നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലാക്കുന്നു. ശരീരത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കുന്ന അവയവമാണ് കരള്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. രക്തത്തില്‍ ്നിന്നുള്ള മാലിന്യങ്ങള വേര്‍തിരിക്കുക എന്നത് കരളിന്റെ ധര്‍മ്മമാണ്. നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ വേര്‍തിരിച്ച് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യമായ തരത്തില്‍ എത്തിക്കുക എന്നതാണ് കരളിന്റെ ധര്‍മ്മം.
കൂടാതെ ശരീരത്തില്‍ നിന്നും ടോക്സിനെ പുറന്തള്ളുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിനെ മൊത്തത്തില്‍ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റേയും ഉത്തരവാദിത്വം കരളിനുണ്ട്. എന്നാല്‍ ഇതിന് വേണ്ടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്. അവയില്‍ നാം നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഇത്തരം ഭക്ഷണങ്ങള്‍ നമ്മള് സ്ഥിരമാക്കുന്നതോടെ അത് കരള്‍ ആരോഗ്യത്തോടെ നിലനില്‍ക്കുന്നതിന് സഹായിക്കുന്നു.

കരളിന്റെ പ്രവര്‍ത്തനം ഇപ്രകാരം
കരള്‍ മുകളില്‍ പറഞ്ഞത് പോലെ തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. കരളിനെവിഷമുക്തമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നാം അറിയേണ്ടത് കരളില്‍ ്അടിഞ്ഞ് കൂടിയിരിക്കുന്ന ടോക്സിനുകള്‍ അപകടാവസ്ഥയില്‍ എത്തിയാല്‍ അത് കരള്‍ വീക്കം, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ എന്നീ അവസ്ഥകളിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്. നമ്മള് വേണ്ടത് പോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും കരളിന്റെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന അവസ്ഥയിലേക്ക് എത്തിയേക്കാം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ദൈനംദിന ഭക്ഷണങ്ങളില്‍ ചിലത് ഉള്‍പ്പെടുത്താം.
ഇഞ്ചി
ആരോഗ്യത്തിന് ഇഞ്ചിയോളം ഗുണമുള്ള ഒരു വസ്തു ഇല്ലെന്ന് തന്നെ പറയാം. കാരണം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചിയില്‍ ആയുസ്സ നീട്ടുന്ന ഗുണങ്ങള്‍ വരെ ഉണ്ട് എന്നതാണ് സത്യം. കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വേണ്ടി ഇഞ്ചി സ്ഥിരമാക്കാവുന്നതാണ്. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കൂടാതെ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളും ഷോഗോളും കരള്‍രോഗികളെ സഹായിക്കുന്നു. ഇത് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ഇഞ്ചി നീര് ആയോ പിഴിഞ്ഞെടുത്തോ കഴിക്കാവുന്നതാണ്.
പപ്പായ
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പപ്പായ വളരെ മികച്ചതാണ്. ഇത് കരള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഫലപ്രദമായ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമാണ് പപ്പായ. ഇതിലുള്ള ടാനിന്, ആല്‍ക്കലോയിഡുകള്‍, സാപ്പോണിനുകള്‍ എന്നിവ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതോടൊപ്പം തന്നെ കരളിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ഥിരമായി വേണമെങ്കില്‍ നിങ്ങള്‍ക്ക് പപ്പായ ശീലമാക്കാം. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ പപ്പായക്കുണ്ട്.
വെളുത്തുള്ളി
നമ്മുടെയെല്ലം അടുക്കളയില്‍ സുലഭമായി ലഭിക്കുന്നതാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്, അലനൈന്‍, അജോയിന്‍ തുടങ്ങിയ ഘടകങ്ങള്‍ ആണ് ആരോഗ്യത്തെ മികച്ചതാക്കുന്നത്. ഇത് കരള്‍ സംബന്ധമായ രോഗാവസ്ഥയുള്ളവരില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. അത് കൂടാതെ ധാരാളം ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. സ്ഥിരമായി വെളുത്തുള്ളി കഴിക്കുന്നത് വഴി അത് കരള്‍ വീക്കത്തേയും അത് വഴി ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. സ്ഥിരമായി വെളുത്തുള്ളി കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഒലിവ് ഓയില്‍
സ്ഥിരമായി ഒലീവ് ഓയില്‍ കഴിക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും വഴി നിങ്ങള്‍ക്ക് കരളിന്റെ ആരോഗ്യം മികച്ചതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ആണ് ശരീരത്തിന് ഗുണങ്ങള്‍ നല്‍കുന്നത്. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കുന്നതിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഹൃദയാരോഗ്യം മികച്ചതാക്കുകയും കരളിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ കരള്‍ കോശങ്ങളെ സംരക്ഷിക്കുകയും കരളിന്റെ വീക്കം കുറക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യമുള്ള കരളിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
