Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചര്‍മ്മ അണുബാധ പെട്ടെന്ന്; ചൂടുകാലത്ത് ശരീരത്തിലെ ഈ 5 ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ മറക്കരുത്
വേനല്‍ക്കാലത്ത് മിക്കവര്‍ക്കും ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വരുന്നു. ചിലപ്പോള്‍ ചൊറിച്ചിലും ചുവപ്പും പ്രകോപിപ്പിക്കലും പോലുള്ള പ്രശ്നങ്ങള്‍ ചര്‍മ്മത്തില്‍ നിലനില്ക്കും. അതിനാല്‍ എല്ലാവരും അവരുടെ ശരീരത്തിന്റെ ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. വിയര്‍പ്പും അഴുക്കും കാരണം ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ പെട്ടെന്ന് തന്നെ ചര്‍മ്മ അലര്‍ജികള്‍ ഉണ്ടാകുന്നു. ഈ ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാത്തതാണ് ഇതിന് പ്രധാന കാരണം.
ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് ആരോഗ്യം നിലനിര്‍ത്താനുള്ള എളുപ്പവഴിയാണ്. ഇതിലൂടെ നിങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്ന് മുക്തമായ നല്ലൊരു ജീവിതം ലഭിക്കുന്നു. വേനല്‍ക്കാലത്ത് കുളിച്ച് വസ്ത്രം മാറിയാല്‍ മാത്രം പോരാ, കുളിക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങളും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ സ്ഥിരമായി പാലിച്ചാല്‍ ചുണങ്ങ്, കുരു, ദുര്‍ഗന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് ചര്‍മ്മപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മറക്കാതെ നിങ്ങള്‍ വൃത്തിയാക്കണം. കാരണം, ഈ ഭാഗങ്ങളില്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ചര്‍മ്മ അലര്‍ജ്ജികള്‍ പിടിപെടാം. ഏതൊക്കെ ഭാഗങ്ങളാണ് നിങ്ങള്‍ പ്രത്യേകം വൃത്തിയാക്കേണ്ടതെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

പൊക്കിള്‍
കുളിക്കുമ്പോള്‍ പൊക്കിളിലേക്ക് വെള്ളം ഒഴുകിപ്പോകുന്നു. ചിലപ്പോള്‍ വെള്ളം അവിടെ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഏറെനേരം വിയര്‍പ്പ് തങ്ങി നില്ക്കുന്ന സ്ഥലം കൂടിയാണ് പൊക്കിള്‍. ഇക്കാരണത്താല്‍, ബാക്ടീരിയകള്‍ പൊക്കിളിനുള്ളില്‍ എളുപ്പത്തില്‍ വളരാന്‍ തുടങ്ങുന്നു. ഏറെ നേരം പൊക്കിളില്‍ ഇങ്ങനെ വെള്ളം നിന്നാല്‍ അത് ദുര്‍ഗന്ധത്തിനും കാരണമാകും. അതുകൊണ്ട് നിങ്ങള്‍ കുളിക്കുമ്പോള്‍ പൊക്കിള്‍ ഭാഗം നന്നായി വൃത്തിയാക്കേണ്ടതുണ്ട്. വൃത്തിയാക്കിയ ശേഷം നന്നായി തോര്‍ത്തി ഈര്‍പ്പം കളയാനും ശ്രദ്ധിക്കുക.

തല
വേനല്‍ക്കാലത്ത് വിയര്‍പ്പ് മൂലം തലയില്‍ പെട്ടെന്ന് അഴുക്ക് അടിഞ്ഞു കൂടുന്നു. അതുകൊണ്ട് തന്നെ തലയോട്ടിയും മുടിയും നന്നായി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് എല്ലാ ദിവസവും തലയോട്ടി വൃത്തിയാക്കാന്‍ ശ്രമിക്കുക. വേണമെങ്കില്‍ ഷാംപൂവിന് പകരമായി ചെറുപയര്‍, തൈര് എന്നിവ ഉപയോഗിച്ച് തല കഴുകാം. ഈ മിശ്രിതം ഉപയോഗിച്ച് തലയോട്ടി നന്നായി തടവുക, വെള്ളത്തില്‍ കഴുകുക. തല വൃത്തിയാക്കാന്‍ മികച്ച മാസ്ക് ആണിത്.

കാല്‍വിരല്‍
ചെരിപ്പോ ഷൂസോ ധരിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് കാല്പാദങ്ങളില് വിയര്‍പ്പും അഴുക്കും തങ്ങിനില്ക്കുന്നു. ബാക്ടീരിയകളുടെ ശേഖരണമാണ് കാല്പാദം. വിയര്‍പ്പ് കാരണം എപ്പോഴും ദുര്‍ഗന്ധവും വരുന്നു. അതുകൊണ്ട് തന്നെ കുളിച്ചതിന് ശേഷവും വിരലുകളും കാലുകളും 2-3 തവണയെങ്കിലും നന്നായി വൃത്തിയാക്കുക. വേണമെങ്കില്‍, ഉപ്പും നല്ലെണ്ണയും ചേര്‍ത്ത് ഒരു ലായനി ഉണ്ടാക്കി അതില്‍ നിങ്ങളുടെ പാദങ്ങള്‍ കുറച്ച് നേരം മുക്കിവയ്ക്കുക. 10 മിനിറ്റിനു ശേഷം വിരലുകള്‍ ബ്രഷ് ചെയ്ത് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.

ഇടുപ്പ്
ഇടുപ്പ് പ്രദേശം എപ്പോഴും വസ്ത്രങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്ന സ്ഥലമാണ്. ഇക്കാരണത്താല്‍, വേനല്‍ക്കാലത്ത് ധാരാളം വിയര്‍പ്പ് നിങ്ങളുടെ ഇടിപ്പില്‍ തങ്ങിനില്ക്കുന്നു. ഇതുമൂലം ചൊറിച്ചില്‍, തിണര്‍പ്പ് എന്നിവ വന്നേക്കാം. അഴുക്ക് കാരണം പലപ്പോഴും ഇടുപ്പില്‍ കുരുക്കളും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഇടുപ്പ് ശരിയായ വിധം വൃത്തിയാക്കുക. ദിവസവും കുളിക്കുമ്പോള്‍ ഇടുപ്പ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ചെവിക്ക് പുറകിലും ഉള്ളിലും
കുളികഴിഞ്ഞാല് എല്ലാവരും കൈയും കാലും തലയുമെല്ലാം നന്നായി തുടയ്ക്കുന്നു. എന്നാല്‍ ചെവിക്ക് പിന്നിലെ ഭാഗം പലപ്പോഴും വിട്ടുപോകുന്നു. ഈ ഭാഗം പലപ്പോഴും രോമത്താല്‍ മറഞ്ഞിരിക്കുന്ന ഇടമാണ്. ഇവിടെ വിയര്‍പ്പും അഴുക്കും എപ്പോഴും കെട്ടിനില്‍ക്കുന്നു. ഇതുമൂലം ചൊറിച്ചിലും വരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി ദിവസേനയുള്ള കുളിക്ക് ശേഷം, വൃത്തിയുള്ള തൂവാലയുടെ സഹായത്തോടെ, ചെവിക്ക് പിന്നിലെ ഭാഗങ്ങള്‍ നന്നായി വൃത്തിയാക്കുക. ഇതുകൂടാതെ, ചെവിയുടെ ആന്തരിക ഭാഗവും വൃത്തിയാക്കി വയ്ക്കുക.

വേനല്‍ക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍
* ആരോഗ്യകരവും ലൈറ്റായതുമായ ഭക്ഷണം കഴിക്കുക
* ഓറഞ്ച്, തണ്ണിമത്തന്, തക്കാളി മുതലായവ പോലുള്ള ഉയര്‍ന്ന ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.
* ജോലിസ്ഥലത്തും കളിസ്ഥലത്തും കഠിനമായ സൂര്യപ്രകാശത്തില്‍ നിന്ന് നിങ്ങളുടെ കണ്ണിനെ സംരക്ഷിക്കുക.
* പുറത്ത് പോകുമ്പോള്‍, കുറഞ്ഞത് 99% അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്ന സണ്‍ഗ്ലാസുകള്‍ ധരിക്കുക.
* മദ്യവും കഫീനും ഒഴിവാക്കുക
* ധാരാളം വെള്ളം കുടിക്കുക
* ദിവസവും കുറഞ്ഞത് 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുക.
* കഠിനമായ ചൂടില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ.
* പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
