Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വേദനാജനകമായ ആര്‍ത്തവകാലം നിസ്സാരമല്ല: കറുവപ്പട്ട വെള്ളം ഒരു ഗ്ലാസ്സ് മതി: നിമിഷനേര പരിഹാരം
ആര്‍ത്തവം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും ആര്‍ത്തവ വേദനയില്‍ തളര്‍ന്ന് പോവുന്ന സ്ത്രീകള്‍ ധാരാളം ഉണ്ട്. അതികഠിനമായ ആര്‍ത്തവ വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതിനെ ഡിസ്മെനോറിയ എന്നും പറയാറുണ്ട്. ഇത് നിങ്ങളുടെ ജീവിത നിലവാരത്തേയും പ്രശ്നത്തിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പരിഹാരം കാണുന്നതിനാണ് ഓരോ ഘട്ടത്തിലും സ്ത്രീകള്‍ ശ്രദ്ധിക്കുന്നത്. സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. അത് വേദനയാണെങ്കില്‍ പോലും വളരെയധികം സീരിയസായി തന്നെ കണക്കാക്കേണ്ടതാണ്. വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടി പല വേദന സംഹാരികളും നമ്മള് കഴിക്കുന്നു. എന്നാല്‍ ഇതെല്ലാം എത്രത്തോളം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയണം. അതിലുപരി എന്തെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമാണ്.

വേദന ലഘൂകരിക്കുന്നതിന് വേണ്ടി പലരും ഫലപ്രദമായ പല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും തേടുന്നു. അതില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ട ഉപയോഗിച്ചുള്ള രീതി. ഇത് നിങ്ങളുടെ വേദനയെ ഇല്ലാതാക്കുന്നതിനും ആര്‍ത്തവ വേദന, അമിത രക്തസ്രാവം എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ചില യോഗാസനങ്ങള്‍ ചെയ്യുന്നതും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആര്‍ത്തവ വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി കറുവപ്പട്ട വെള്ളം ഉപയോഗിക്കുന്നതിലൂടെ അത് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല എന്ന് 76 വിദ്യാര്‍ത്ഥിനികളില്‍ നടത്തിയ പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ആര്‍ത്തവ വേദനക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് എന്നതിന്റെ തെളിവായിരുന്നു ഈ പഠനം. ഇത് കൂടാതെ ആര്‍ത്തവ വേദനയെ തടയുന്നതിന് ഇഞ്ചിയും ഉപയോഗിക്കുന്നുണ്ട്.

കറുവപ്പട്ട എപ്രകാരം ഉപയോഗിക്കാം?
കറുവപ്പട്ട വെള്ളം എപ്രകാരം നമുക്ക് ആര്‍ത്തവ വേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വേദനയുടെ തീവ്രതക്ക് അനുസരിച്ചാണ് ഇത് കഴിക്കേണ്ടത്. കറുവപ്പട്ട പൊടിച്ചത് ഒരു ഗ്ലാസ്സ് ചെറു ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് ദിനവും രണ്ടോ മൂന്നോ തവണയോ കുടിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ആര്‍ത്തവ വേദനയില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇതിലൂടെ വയറിന്റെ അസ്വസ്ഥത ഇല്ലാതാവുന്നതിനും ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മാത്രമല്ല ഈ സമയത്ത് സ്ത്രീകള്‍ വയറിളക്കവും മലബന്ധവും പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നു. അതിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് കറുവപ്പട്ട.

മറ്റ് ഗുണങ്ങള്‍
കറുവപ്പട്ടക്ക് ആര്‍ത്തവ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് മാത്രമല്ല അത് കൂടാതെ മറ്റ് ഗുണങ്ങളും നല്‍കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതോടൊപ്പം ജീവിത നിലവാരത്തില്‍ മാറ്റം വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എന്ത് തന്നെയായാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ കറുവപ്പട്ട നല്കുന്ന ഗുണങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്.
ഇത് കൂടാതെ ആര്‍ത്തവം പലപ്പോഴും ദിവസങ്ങള്‍ തെറ്റി വരുന്നതും ആര്‍ത്തവ പ്രശ്നങ്ങള്‍ ഇത് മൂലം വര്‍ദ്ധിക്കുന്നതും എല്ലാം പരിഹരിക്കുന്നതിന് കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. കറുവപ്പട്ട പൊടി ചേര്‍ത്തില്ലെങ്കിലും നിങ്ങള്‍ക്ക് കറുവപ്പട്ട കഷ്ണം വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.

പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട മികച്ചതാണ്. ഇതിലൂടെ നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റങ്ങളെ ഇല്ലാതാക്കുന്നു. ദിനസവും അരഗ്ലാസ്സ് എങ്കിലും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുന്നു. അതിനെല്ലാം കറുവപ്പട്ട തന്നെയാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.
പിസിഓഎസ് പരിഹരിക്കുന്നതിനും കറുവപ്പട്ട മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. കറുവപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിനും അത് വഴി ആര്‍ത്തവം കൃത്യമാക്കുന്നതിനും ആര്‍ത്തവ പ്രതിസന്ധികളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. പിസിഓഎസ് പോലുള്ള അസ്വസ്ഥതകളില്‍ നിന്ന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
