Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
കറുവപ്പട്ട ഇപ്രകാരം ഉപയോഗിക്കാം: പ്രമേഹത്തെ പ്രതിരോധിക്കാം
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് വന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ്. രോഗാവസ്ഥ എന്നതിനേക്കാള്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ആരോഗ്യം പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടി പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നത് നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളിയാവുന്ന പ്രമേഹമെന്ന വില്ലനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
കറുവപ്പട്ട ഇത്തരത്തില്‍ ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ കറുവപ്പട്ട എപ്രകാരം ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. പ്രമേഹത്തെ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ഗുണങ്ങള്‍ നല്കുന്ന മറ്റ് ചില ഫലങ്ങള്‍ കൂടി കറുവപ്പട്ട നല്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കാം
കറുവപ്പട്ടയുടെ ഉപയോഗം ഇന്‍സുലിന്‍ സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ശരീര കോശങ്ങളില്‍ ഇന്‍സുലിന്‍ മികച്ച രീതിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ശരീരത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിന് പഞ്ചസാര എത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇറാനിയന്‍ ജേണല്‍ ഓഫ് ബേസിക് മെഡിക്കല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത്തരത്തില്‍ പറയുന്നത്. 1.5 ഗ്രാം കറുവപ്പട്ട ഉപയോഗിക്കുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു.
ഭക്ഷണത്തിന് ശേഷമുള്ള പ്രമേഹം
പലപ്പോഴും ഭക്ഷണത്തിന് ശേഷം നിങ്ങളില്‍ പ്രമേഹമുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് കറുവപ്പട്ട. ഭക്ഷണത്തിന് ശേഷം പലപ്പോഴും നമ്മുടെ പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുന്നു. ഇത് കുറക്കുന്നതിനും ദഹനത്തിന് മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് കറുവപ്പട്ട. ഇത് സ്ഥിരമായി ഭ്ക്ഷണത്തില് ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു.
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാം
രക്തത്തിലെ പഞ്ചസാരയുണ്ടോ ഇല്ലയോ എന്ന് ആദ്യം പരിശോധിക്കുന്നത് ഭക്ഷണത്തിന് മുന്‍പുള്ള രക്തം പരിശോധിച്ചാണ്. എന്നാല്‍ ഈ സമയം മുതല്‍ തന്നെ നിങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി കറുവാപ്പട്ട കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ രോഗികളിലും പ്രീ-ഡയബറ്റിക് രോഗികളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് നിഗമനത്തില്‍ പല പഠനങ്ങളും എത്തിച്ചേര്‍ന്നു.
സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കാം
പ്രമേഹം മൂലം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പലപ്പോഴും ഹൃദ്രോഗവും പക്ഷാഘാതവും കൂടെ വരുന്നു. എന്നാല്‍ കറുവപ്പട്ട കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തിലെ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സാധിക്കും. മാത്രമല്ല ഇത് അമിത രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കറുവപ്പട്ടയുടെ മറ്റ് ഗുണങ്ങള്‍
പ്രമേഹത്തിന് കറുവപ്പട്ട ഉപയോഗിക്കുന്നതിന് പുറമേ ഇവക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ വായ്നാറ്റം പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തലവേദനക്കും സന്ധിവാതത്തിനും പരിഹാരം കാണുന്നിതിന് മികച്ചതാണ് കറുവപ്പട്ട.
നിങ്ങളുടെ ഭക്ഷണത്തില്‍ കറുവപ്പട്ട എങ്ങനെ ഉള്‍പ്പെടുത്താം?
ഭക്ഷണത്തില്‍ സ്ഥിരമായി കറുവപ്പട്ട ഉള്‍പ്പെടുത്തേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാം. പലപ്പോഴും ഇത് വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇതില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. മാത്രമല്ല കട്ടന്‍ചായയില്‍ അല്പം മിക്സ് ചെയ്ത് കുടിക്കാം. കറുവപ്പട്ട ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്. കൂടാതെ കറികളിലും മറ്റും ചേര്‍ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications