Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ആര്‍ത്തവത്തിലെ ഈ മാറ്റങ്ങള്‍ വൃക്ക രോഗത്തിന്റെ ലക്ഷണമാകാം
സ്ത്രീകളില്‍ ആര്‍ത്തവ വ്യതിയാനം, അതുപോലെ, ആര്‍ത്തവത്തിലെ മാറ്റങ്ങള്‍ എന്നിവ ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അല്ലെങ്കില്‍ ചില മരുന്നുകളുടെ പാര്ശ്യഫലം, ആഹാരശീലങ്ങള്‍, ജീവിത രീതി എന്നിവയെല്ലാം ഒരു സ്ത്രീയുടെ ആര്‍ത്തവത്തെയും ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ മൂലം മാത്രമല്ല, ചിലപ്പോള്‍ വൃക്കരോഗത്തിന്റെ ലക്ഷണമായും ആര്‍ത്തവത്തില്‍ ചില വ്യത്യാസങ്ങള്‍ അനുഭവപ്പെടാം. അവ എന്തെല്ലാം എന്നും, വൃക്കരോഗങ്ങള്‍ വരാതിരിക്കാന്‍ സ്ത്രീകള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.

ക്രോണിക് കിഡ്നി ഡിസീസ് (CKD)
വൃക്ക തകരാറിലാവുകയും, തന്മൂലം രക്തം ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് വൃക്ക എത്തുന്ന അവസ്ഥയാണ് ക്രോണിക് കിഡ്നി ഡിസീസ്. വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതോടെ ശരീരത്തില്‍ മാലിന്യങ്ങള്‍ അമിതമായി അടിഞ്ഞുകൂടുന്നു. ഇത് മറ്റുപല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
വൃക്ക രോഗങ്ങള്‍ക്കു പിന്നിലെ വില്ലന്മാര്
വൃക്ക രോഗം വരുന്നതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. അമിതമായി പ്രമേഹം ഉള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, വൃക്ക രോഗം വരാനുള്ള സാധ്യത കൂടുതലായിരിക്കും. അതുപോലെ, അമിതമായിട്ടുള്ള രക്ത സമ്മര്‍ദ്ദം, ഓട്ടോ ഇമ്മ്യൂണ്‍ ഡിസോഡര്‍, ചില മരുന്നുകള്‍, ആന്റിബയോട്ടിക്സ് എന്നിവയെല്ലാം വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നു.
സ്ത്രീകളും വൃക്ക രോഗങ്ങളും
പുരുഷന്മാരില് എന്നതുപോലെ സ്ത്രീകളിലും വൃക്ക രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. സ്ത്രീകളില്‍ വൃക്കരോഗം വന്നാല്‍, പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യസ്തമായ ലക്ഷണങ്ങള്‍ പ്രകടമായേക്കാം. അതില്‍ ഒന്നാണ് ആര്‍ത്തവത്തിലെ വ്യത്യാസങ്ങള്‍. വൃക്ക കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ശരീരത്തില്‍ മാലിന്യങ്ങള്‍ അമിതമായി അടിഞ്ഞുകൂടുന്നു. ഇത് ആര്‍ത്തവത്തെ ബാധിക്കുന്നു. അതുപോലെ, സ്ത്രീകളിലെ പ്രത്യുല്പാദനക്ഷമതയേയും ബാധിക്കുന്നുണ്ട്. സ്ത്രീകളില്‍ വൃക്കരോഗം വന്നാല്‍, ഇത് ആര്‍ത്തവത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ആര്‍ത്തവ വ്യതിയാനം
സ്ത്രീകളില്‍ ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടെങ്കില്‍ ആര്‍ത്തവത്തില്‍ വ്യതിയാനം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില മാസങ്ങളില്‍ രക്തസ്രാവം കുറയാനും, എന്നാല്‍ ചില മാസങ്ങളില്‍ അമിതമായി രക്തം പോകാനും സാധ്യത ഉണ്ട്. ചിലപ്പോള്‍ ആര്‍ത്തവം ഇല്ലാതിരിക്കുകയും ചെയ്യാം. കൂടാതെ, വൃക്കരോഗം ഉള്ളവരില്‍ ആര്‍ത്തവ വിരാമം വളരെ നേരത്തെ ആകാനുള്ള സാധ്യതയും ചൂണ്ടികാണിക്കുന്നു.
പ്രത്യുല്പാദനം കുറയുന്നത്
ആര്‍ത്തവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പ്രത്യുല്പാദനത്തെ ബാധിക്കും. വൃക്കരോഗങ്ങള്‍ ഉള്ള സ്ത്രീകളില്‍ പ്രത്യുല്പാദനം കുറയുന്നതായി 1992, 2003 വര്‍ഷങ്ങളില്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. കാരണം, വൃക്കരോഗങ്ങള്‍ സ്ത്രീകളില്‍ നല്ല ആരോഗ്യമുള്ള അണ്ഡം ഉല്പാദിപ്പിക്കപ്പെടാതിരിക്കുന്നു. ഇത് സ്ത്രീകളിലെ പ്രത്യുല്പാദനത്തെ ബാധിക്കുന്നു. കൃത്യമായി രോഗം നിര്‍ണ്ണയിക്കപ്പെടുകയും, ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്താല്‍ കുട്ടികളുണ്ടാകാനുള്ള സാധ്യതയും ഇവരില്‍ കുറവായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആര്‍ത്തവ വ്യതിയാനം, അല്ലെങ്കില്‍ ആര്‍ത്തവത്തില്‍ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. മുന്‍കൂട്ടി രോഗം നിര്‍ണ്ണയിക്കാന്‍ സാധിച്ചാല്‍, വലിയൊരു ആപത്ത് ഒഴിവാക്കി എടുക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
