Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ക്രിസ്മസ് 2024: ഈ വിധം തയ്യാറാക്കിയാല്‍ ക്രിസ്മസിന് ചിക്കന്‍ വിഭവങ്ങൾ സൂപ്പർ ഹെൽത്തിയാക്കാം
ക്രിസ്മസിന് ചിക്കനും ബീഫും നല്ല താറാവ് റോസ്റ്റും മപ്പാസ്സും ഇല്ലാത്ത വീടുകള്‍ വളരെ കുറവായിരിക്കും. ക്രിസ്മസിന്റെ തലേദിവസം രാത്രി മുതല്‍ അടുക്കളയില്‍ വിഭവങ്ങള്‍ ഓരോന്നായി ഒരുങ്ങിത്തുടങ്ങും. വട്ടേപ്പം, അച്ചപ്പം, പാലപ്പം, വെള്ളേപ്പം എന്നിങ്ങനെ വിഭവങ്ങളും അനവധിയായിരിക്കും. വിഭവങ്ങള്‍ എത്ര തന്നെയുണ്ടെങ്കിലും ചിക്കന്‍ തന്നെയായിരിക്കും പലപ്പോഴും തീന്മേശയിലെ താരം. വട്ടേപ്പത്തിന്റെ കൂടെയും, വെള്ളേപ്പത്തിന്റെകൂടെയും, പാലപ്പത്തിന്റെ കൂടെയും പെര്‍ഫെക്ടായി ചേരുന്നത് ചിക്കന്‍ തന്നെ. പല രുചിയില്‍ പല കോമ്പിനേഷനില്‍ ചിക്കന്‍ കഴിച്ച് ക്രിസ്മസ് ആഘോഷിച്ചാല്‍ രോഗം വരുമോ എന്ന ഭയവും വേണ്ട. കാരണം, ചിക്കന്‍ ധാരാളം ഗുണങ്ങളുണ്ട്. ശരിയായ വിധത്തില്‍ തയ്യാറാക്കി ഉപയോഗിച്ചാല്‍ ആരോഗ്യവും നിലനിര്‍ത്താം. എങ്ങനെയെന്ന് നോക്കാം.

പോഷകങ്ങളുടെ കലവറ
നിരവധി പോഷകങ്ങള്‍ ആടങ്ങിയ ഒരു മാംസാഹാരമാണ് ചിക്കന്‍. കാലറി, പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബ്സ്, നിയാസിന്, സെലേനിയം, ഫോസ്ഫറസ്, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി12, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍ എന്നിവ ചിക്കനില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങളാണ് ചിക്കന്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.
ശരീരത്തിലേയ്്ക്ക് പ്രോട്ടീന്‍ ധാരാളം എത്തുന്നതിനാല്‍ പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചിക്കന്‍ സഹായിക്കുന്നതാണ്. അതുപോലെ, പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നത് കുറയ്ക്കുന്നു. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്തതിനാല്‍ തന്നെ, ഷുഗര്‍ കൂടുമെന്ന ഭയവും വേണ്ട.
കഴിക്കേണ്ട ശരിയായ രീതി
സാച്വുറേറ്റഡ് ഫാറ്റ് കുറവുള്ള എണ്ണയില്‍ ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കറികളില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. അമിതമായി എണ്ണമയം ഇല്ലാത്ത രീതിയില്‍ വിഭവങ്ങള്‍ തയ്യാറാക്കി എടുക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. ഗ്രില്‍ ചെയ്തെടുക്കുന്നതും, ബേയ്ക്ക് ചെയ്തെടുക്കുന്നതും നല്ലതാണ്. അതുപോലെ, പൊരിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കറിയായി കഴിക്കുന്നതും നല്ലതാണ്. ചിക്കന്‍ തയ്യാറാക്കുമ്പോള്‍ അതില്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നതും നല്ലതാണ്. ചിക്കന്‍ വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ വിഭവങ്ങള്‍ അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും നല്ലതാണ്. ഒരുമിച്ച് കുറേ ആഹാരങ്ങള്‍ കഴിക്കുന്നതിന് പകരം, സാവധാനത്തില്‍ 5 നേരമായി ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു നേരം ചിക്കന്‍ കഴിച്ചാല്‍, ഒരു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ പച്ചക്കറികള്‍, അല്ലെങ്കില്‍ സാലഡ് എന്നിവ കഴിക്കുന്നത് നല്ലതാണ്. മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ലതുപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ക്രിസ്മസിന് ശേഷം ചെയ്യേണ്ടത്
ക്രിസ്മസിന് ശേഷം ശരീരം ഡീറ്റോക്സ് ചെയ്യുന്ന വെള്ളങ്ങള് കുടിക്കുക. കുറച്ച് ദിവസം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതായിരിക്കും. വ്യായാമം ചെയ്യാനും മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
