Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ക്രിസ്മസ് എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം: ശേഷം ചെയ്യേണ്ടത് ഇതെല്ലാം
ലോകമെങ്ങും ക്രിസ്മസിനെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ തുടക്കം മുതല്‍ തന്നെ ആഘോഷങ്ങളുടെ സമയമാണ് എന്ന് നമുക്കറിയാം. യേശുദേവന്റെ ഓര്‍മ്മ പുതുക്കി നാടെങ്ങും ജാതിമത ഭേദമന്യേ ക്രിസ്മസ് ആഘോഷിക്കുന്നു. ഈ വര്‍ഷവും ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാം ഓരോരുത്തരും തയ്യാറായി. എന്നാല്‍ ഈ സമയം ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം കൂടി ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യകരമായ ഭക്ഷണമാണെങ്കില്‍ പോലും ആഘോഷങ്ങള്‍ക്ക് ശേഷം ശരീരത്തിനെ ഒന്ന് ശുദ്ധീകരിച്ച് എടുക്കേണ്ടത് അനിവാര്യമാണ്.
പലപ്പോഴും ഭക്ഷണം എന്നത് ക്രിസ്മസില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കുകയും ചെയ്യും. എന്നാല്‍ അത് പലപ്പോഴും ഉണ്ടാക്കുന്ന നെഞ്ചെരിച്ചില്‍, ദഹന പ്രശ്നങ്ങള്‍, വയറുവേദന, മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം തന്നെ നിസ്സാരമായി കാണേണ്ടതല്ല. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

എന്തുകൊണ്ട് ഡിറ്റോക്സ് ചെയ്യണം?
എന്തുകൊണ്ട് ക്രിസ്മസിന് ശേഷം ശരീരത്തെ ഡിറ്റോക്സ് ചെയ്യണം എന്നത് ഒരു ചോദ്യമാണ്. കാരണം പലപ്പോഴും മധുരപലഹാരങ്ങളും വൈനും, കൊഴുപ്പ് ധാരാളമുള്ളവയുമായ ഭക്ഷണങ്ങള്‍ ഈ സമയം പലരും വയററിയാതെ കഴിക്കുന്നു. ഇത് ആരോഗ്യത്തെ ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കര്‍ശനമായ ഡയറ്റാണെങ്കില്‍ പോലും ഒരു ദിവസത്തെ ഭക്ഷണത്തിലുണ്ടാവുന്നമാറ്റം പോലും ദഹനാരോഗ്യത്തെ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശരീരത്തെ ടോക്സിന് ഫ്രീ ആക്കേണ്ടത് അനിവാര്യമാണ്. അതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക
നമ്മുടെ ശരീരത്തില്‍ നിന്ന് എപ്പോഴും വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് വേണ്ടി ശരീരത്തില്‍ അനിവാര്യമായ അളവില്‍ ദ്രാവകം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അതിനായി എപ്പോഴും വെള്ളം കുടിക്കണം കാരണം ഇവയില്‍ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ സാധാരണ വെള്ളത്തിനേക്കാള്‍ കുക്കുമ്പര്‍-നാരങ്ങ വെള്ളം, പുതിന-ഇഞ്ചി വെള്ളം, വെജിറ്റബിള്‍ ജ്യൂസ്, ലെമണ്‍ ടീ എന്നിവയുള്ളവ ശീലമാക്കൂ. മുകളില്‍ പറഞ്ഞ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
ഡിറ്റോക്സ് ഡയറ്റ്
പലപ്പോഴും ഇതെന്താണെന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും വൈന്‍ പോലുള്ളവയും ശരീരത്തിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത്തരം ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ കോളിഫ്ളവര്‍, റാഡിഷ്, ബ്രൊക്കോളി, പച്ച ഇലക്കറികള്‍, ഓറഞ്ച്, പേരക്ക തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താവുന്നതാണ്.
വ്യായാമം
വ്യായാമം ചെയ്യുന്നവരെങ്കില്‍ അത് വഴിയും നിങ്ങള്‍ക്ക് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ സാധിക്കുന്നു. പലപ്പോഴും ജിമ്മില്‍ പോവുന്നവര്‍ക്ക് അത് തുടരാം. അതല്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ യോഗ, ധ്യാനം, സൂംബ തുടങ്ങിയവ ശീലമാക്കാം. ഇവയെല്ലാം നിങ്ങളുടെ ശരീരത്തെ പൂര്‍ണമായും പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഉറക്കം പ്രധാനം
പലപ്പോഴും ഉറക്കമിളച്ച് തന്നെയാണ് പലരും ദിവസങ്ങളോളം ക്രിസ്മസ് ആഘോഷത്തിനായി തയ്യാറെടുക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഉറക്കം അതിപ്രധാനമാണ്. ഇത് വഴി പലപ്പോഴും ശരീരം വിഷവസ്തുക്കളെ പുറന്തള്ളുന്നു. ദിനവും 8 മണിക്കൂറെങ്കിലും ചുരുങ്ങിയത് ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ ശരീരത്തിന് പുനരുജ്ജീവനം സാധ്യമാവുന്നു.
ആരോഗ്യത്തോടെ ഭക്ഷണം
ആഘോഷങ്ങള്‍ക്ക് പലരും ആരോഗ്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ ആരോഗ്യത്തോടെ ഭക്ഷണം കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. സംസ്കരിച്ചതും പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുള്ളവ എപ്പോഴും തിരഞ്ഞെടുക്കുക. ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നതിനാല്‍ ഇഞ്ചി, കറുവപ്പട്ട, നാരങ്ങ, പെരുംജീരകം, ഏലം തുടങ്ങിയവയെല്ലാം തന്നെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications