Latest Updates
-
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ!
പകര്‍ച്ച വ്യാധികള്‍ തിരിച്ച് വരുമ്പോള്‍: കോളറ പേടിയില്‍ കേരളം- രോഗലക്ഷണവും, പ്രതിരോധവും - ഡോ. ജയസൂര്യ
മഴക്കാലമായതോടെ ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. തിരിച്ച് വരില്ലെന്ന് കരുതിയിരുന്ന പല രോഗങ്ങളും ഇപ്പോള്‍ പടര്‍ന്ന് പിടിച്ച് ആശങ്കയുടെ മുള്‍മുനയിലാണ് നമ്മുടെ ആരോഗ്യ രംഗം. എങ്കിലും ഭയത്തോടെയല്ല ജാഗ്രതയോടെയാണ് ഏത് രോഗത്തേയും നേരിടേണ്ടത് എന്നതും ഓര്‍ക്കണം. ലോകം ഭീതിയോടെ നോക്കിക്കണ്ടിരുന്ന കോളറയും വളരെ അപകടകാരിയായ മഞ്ഞപ്പിത്തവും എല്ലാം തിരിച്ച് വന്നു കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഡോ. ജയസൂര്യ MBBS,MD (General Medicine) കോളറയെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും രോഗത്തെ പ്രതിരോധിക്കേണ്ട രീതിയും രോഗലക്ഷണങ്ങളും രോഗത്തിന്റെ ഭീകരതയെക്കുറിച്ചും എല്ലാം മലയാളം ബോള്‍ഡ്സ്കൈയോട് സംസാരിക്കുന്നു.

1. കോളറയെ നമ്മള് എത്രത്തോളം പേടിക്കണം?
ആദ്യം മനസ്സിലാക്കേണ്ടത് കോളറ എന്ന രോഗം പരത്തുന്നത് വിബ്രിയോ കോളറേ എന്ന ബാക്ടീരിയകളാണ്. ഈ ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും അത് വഴി ടോക്സിനുകള്‍ രൂപപ്പെടുകയും അവ രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നതാണ്. അത് മാത്രമല്ല ഇവ തന്നെയാണ് ഗുരുതരമായ അവസ്ഥയിലേക്ക് രോഗബാധിതനെ എത്തിക്കുന്നതും. അതുകൊണ്ട് തന്നെ രോഗാവസ്ഥ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ അതീവ ഗുരുതരമായി മാറുന്നു. ഇത് വഴി ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുകയും അതോടൊപ്പം തന്നെ മൂലകങ്ങളും ലവണങ്ങളും എല്ലാം ഇല്ലാതാവുകയും ചെയ്യും. തത്ഫലമായി രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് കുറയുകയും അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് മരണാവസ്ഥയിലേക്ക് വരെ രോഗിയെ എത്തിക്കുന്നു.
2. രോഗം എങ്ങനെയെല്ലാം പകരാം, എന്തൊക്കെ ശ്രദ്ധിക്കണം
വൃത്തിഹീനമായ സാഹചര്യത്തിലാണ് കോളറയെന്ന രോഗാവസ്ഥ മനുഷ്യരിലേക്ക് എത്തുന്നത്. വൃത്തിഹീനമായ ഭക്ഷണം വെള്ളം എന്നിവയെല്ലാം രോഗത്തിന് കാരണം തന്നെയാണ്. അതുകൊണ്ട് തന്നെ ആഹാരം കഴിക്കുന്നതിന് മുന്‍പും ആഹാരം പാകം ചെയ്യുന്നതിന് മുന്‍പും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന് ശ്രദ്ധിക്കണം. കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
3.. കടല്‍ വിഭവങ്ങള്‍ കഴിക്കുന്നതും കോളറയും തമ്മില്‍ എന്താണ് ബന്ധം?
കടല്‍ വിഭവങ്ങള്‍ കഴിക്കുന്നത് വഴി രോഗാവസ്ഥക്കുള്ള സാധ്യതയെക്കുറിച്ച് നമുക്ക് നോക്കാം. കടല്‍ വിഭവങ്ങള്‍ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ ഇത് നല്ലതുപോലെ വേവിച്ചതിന് ശേഷം മാത്രം കഴിക്കുക. പകുതി വെന്തതോ വേവാത്തതോ ആയ കടല്‍ വിഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രത്യേകിച്ച് ഷെല്‍ വിഭാഗത്തില്‍ പെട്ടവ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
4. കോളറയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?
കോളറ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. പൈപ്പില്‍ നിന്ന് വെള്ളം തുറന്ന് വിട്ടതു പോലെയുള്ള മല വിസര്‍ജ്ജനം തന്നെയാണ് ആദ്യത്തെ ലക്ഷണം. ഇതോടൊപ്പം തന്നെ ഛര്‍ദ്ദി, മനംപുരട്ടല്‍, ചര്‍മ്മം വരണ്ടതായി മാറുക എന്നിവയെല്ലാമാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഇത് മൂലം ശരീരത്തില്‍ നിന്ന് ലവണങ്ങളും മൂലകങ്ങളും നഷ്ടപ്പെടുന്നു. എന്നാല്‍ രോഗം അതീവ ഗുരുതരാവസ്ഥയിലെത്തിയോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ശരീരം മറ്റ് ചില ലക്ഷണങ്ങളെക്കൂടി പ്രകടമാക്കുന്നു. പേശികളില്‍ അതികഠിനമായ വേദനയുണ്ടാവുന്നു അതോടൊപ്പം തന്നെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ചെയ്യാം. ശരീരത്തില്‍ നിന്ന് അമിതമായ അളവില്‍ ലവണങ്ങളും ജലാംശങ്ങളും നഷ്ടപ്പെടുന്നതിന്റെ ഫലമായാണ് പലപ്പോഴും പേശിവേദന പോലുള്ള ഗുരുതരാവസ്ഥയിലേക്ക് രോഗി എത്തുന്നത്.
5. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയാണ് ആദ്യത്തെ കാര്യം. ഏകദേശം 15 മിനിറ്റോളം കൈകള്‍ കഴുകുന്നതിനായി മാറ്റി വെക്കണം. അതിന് ശേഷം മാത്രമേ ആഹാര പദാര്‍ത്ഥകള്‍ കൈകാര്യം ചെയ്യാവൂ. മാത്രമല്ല ബാത്ത്റൂമില്‍ പോയതിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാന്‍ മറക്കേണ്ടതില്ല. ഇനി സോപ്പും വെള്ളവും ലഭ്യമല്ലാത്ത അവസ്ഥയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള സാനിറ്റൈസര്‍ ഉപയോഗിക്കാവുന്നതാണ്. എപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ഒരു കാരണവശാലും തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേര്‍ക്കരുത്. അതോടൊപ്പം തന്നെ ആഹാരം നല്ലതുപോലെ വേവിച്ച് കഴിക്കുന്നതിനും ശ്രദ്ധിക്കണം.
6. ഏതെങ്കിലും പ്രായക്കാരില്‍ കൂടുതലായി രോഗസാധ്യതയുണ്ടോ?
കുട്ടികളില്‍ രോഗബാധയുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗാവസ്ഥയില്‍ തുടക്കത്തില്‍ തന്നെ പ്രതിരോധം തീര്‍ക്കുക എന്നതാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. കൂടാതെ മുകളില്‍ പറഞ്ഞ തരത്തില്‍ വ്യക്തിശുചിത്വം പാലിക്കുന്നതിനും ശ്രദ്ധിക്കണം.
6. കോളറയാണെന്ന് തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോളറ ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ നോക്കി തന്നെ രോഗാവസ്ഥ തിരിച്ചറിയാം. രോഗിയോട് ലക്ഷണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ തന്നെ രോഗാവസ്ഥയെക്കുറിച്ച് പൂര്‍ണമായും അറിയാന്‍ സാധിക്കുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലം തന്നെയാണ് കോളറ ലക്ഷണങ്ങളില്‍ പ്രധാനം. ഇതോടൊപ്പം ഛര്‍ദ്ദി, മനം പുരട്ടല്‍, പനി എന്നിവയെല്ലാം കോളറയെ സ്ഥിരീകരിക്കാന്‍ സഹായിക്കുന്നു. കോളറ തിരിച്ചറിയുന്നതിന് വേണ്ടി സ്ക്രീനിംഗ് ടെസ്റ്റുകളും, കണ്‍ഫര്‍മേറ്ററി ടെസ്റ്റുകളും ചെയ്യേണ്ടതാണ്.
8. രോഗം വന്നാല്‍ മരണ സാധ്യതയും, ചികിത്സാക്കാതിരുന്നാലുള്ള അപകടങ്ങളും എന്തൊക്കെ?
രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ അത് മരണത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നതും, പൊട്ടാസ്യം ഉള്‍പ്പടെയുള്ള ലവണങ്ങളും മൂലകങ്ങളും നഷ്ടപ്പെടുന്നതും ആണ്. ഇത് വഴി രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ജലാംശം അധികമായി നഷ്ടപ്പെടുന്നത് വഴി കിഡ്നികള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യും. ഇക്കാരണങ്ങളെല്ലാം തന്നെ രോഗിയുടെ മരണത്തിലേക്കും എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications