Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പണി ലാഭിക്കാന്‍ ചിക്കന്‍ കറി ആഴ്ചകളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ! പണിപാളും!
പലരും ചിക്കന്‍ കറിവെച്ച് കുറച്ച് കുറച്ച് വീതം ദിവസേന, അല്ലെങ്കില്‍ രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ ചൂടാക്കി കഴിക്കുന്നവരായിരിക്കും. ചിക്കന്‍ ഇത്തരത്തില്‍ കുറച്ച് വീതം എടുത്ത് നല്ലപോലെ ചൂടാക്കി കഴിക്കാന്‍ സ്വാദാണെന്നാണ് പലരുടെയും വാദം. ചിലര്‍ ചിക്കന്‍ മസാല തേച്ച്, വെറുതെ വേവിച്ചു വെയ്ക്കും. ആവശ്യാനുസരണം ഓരോ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുവേണ്ടിയാണ് പലരും ഇത്തരത്തില്‍ ചിക്കന്‍ വേവിച്ച് വെയ്ക്കുന്നത്.

എന്നാല്‍, ഹോട്ടലുകളില്‍ മാത്രമല്ല, വീടുകളിലും ചിക്കന്‍ ഒന്നില്‍ കൂടുതല്‍ ദിവസം ഫ്രിഡ്ജില്‍ വെച്ചാല്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ചിക്കന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിനും ഒരു കാലാവധിയുണ്ട്. അത് എത്രയെന്നും, ചിക്കന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.
ബാക്ടീരിയയുടെ വളര്‍ച്ച
ഇറച്ചിയില്‍ പാത്തോജീനിക്, അതുപോലെ സ്പോയ്ലേജ് ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു. ഇവ ഫ്രിഡ്ഡില് സൂക്ഷിച്ചാല്‍ ഒരിക്കലും നശിക്കുകയില്ല. മറിച്ച് ഓരോ ദിവസം കഴിയുംതോറും ഈ മാംസത്തില്‍ പെരുകുകയാണ് ചെയ്യുക. അതിനാല്‍ പാചകം ചെയ്തതും അല്ലാത്തതുമായ മാംസാഹാരങ്ങള്‍ ഫ്രിഡ്ജില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ സാധിക്കുകയില്ല. സൂക്ഷിച്ച്, ഇത്തരം മാംസങ്ങള്‍ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. ചിലപ്പോള്‍ മരണത്തിന് പോലും ഇത് വഴിയൊരുക്കിയേക്കാം.
എത്ര ദിവസം സൂക്ഷിക്കാം?
പൊതുവില്‍ ചിക്കന്‍, പോത്ത്, പോര്‍ക്ക് എന്നിവ 3 ദിവസം മുതല്‍ പരമാവധി 5 ദിവസത്തിനുള്ളില്‍ ഇറച്ചി ഉപയോഗിക്കണം എന്നാണ് പറയുന്നത്. സൂക്ഷിക്കുകയാണെങ്കില്‍ നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ ഇത്തരം കറികള്‍ സൂക്ഷിക്കണം. അതുപോലെ, ഫ്രിഡ്ജിലെ താപനില 40 ഡിഗ്രിയ്ക്ക് താഴെയായിരിക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കണം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാചകം ചെയ്ത മാംസത്തില്‍ ബാക്ടീരിയകള്‍ പെരുകാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.
കേടായ ആഹാരം ഉപയോഗിച്ചാല്‍
5 ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസാഹാരം ഒരിക്കും കഴിക്കാന്‍ പാടുള്ളതല്ല. ഇത് വയറിളക്കം, വയറുവേദന, ശരീരവേദന, പനി, ഛര്‍ദ്ദി എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. ചില ആഹാരങ്ങള്‍ മരണത്തിന് വരെ കാരണമായേക്കാം. അതിനാല്‍, മാംസാഹാരങ്ങള്‍ പരമാവധി ഒരു ദിവസത്തില്‍ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
