Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ശരീരം തണുപ്പിക്കും വണ്ണവും വയറും കുറയ്ക്കും; അമിതമായാല്‍ അപകടകാരിയായ ഒരു വിത്ത്
വെള്ളത്തിലും ആഹാരത്തിലും ചേര്‍ത്ത് കഴിക്കാന്‍ സാധിക്കുന്ന ഒരു വിത്താണ് ചിയ സീഡ്സ്. പലരും കശ കശയാണെന്ന് തെറ്റിധരിക്കുന്ന ഒരു വിത്ത് കൂടിയാണ് ചിയ സീഡ്സ്. പുതിനയിലയുടെ ഗണത്തില്‍ പെടുന്ന സാല്‍വിയ ഹിസ്പാനിക എന്ന ചെടിയുടെ വിത്താണ് ചിയ സീഡ്സ്. ഇന്ന് ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന ഈ വിത്ത് നിരവധി ആളുകള്‍ ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ, ശരീരം തണുപ്പിക്കുന്നതിനുമായി ആഹാരത്തിലും വെള്ളത്തിലും ചേര്‍ത്ത് കഴിക്കുന്നുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ ചിയ സീഡ്സിന് ദോഷവശങ്ങളും ധാരാളമാണ്. പലപ്പോഴും ഇവ തിരിച്ചറിയാതെ അമിതമായി കഴിച്ച് പണി വാങ്ങുന്നവരും അനവധിയാണ്. ചിയ സീഡ്സിന്റെ ദോഷവശങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

ഗുണങ്ങളില്‍ രാജാവ്
കണ്ടാല്‍ കടുകുമണി വലിപ്പത്തില്‍ ഇത്തിരി കുഞ്ഞനാണെങ്കിലും, നിരവധി ഗുണങ്ങളാണ് ചിയ സീഡ്സിന് ഉള്ളത്. പോഷകങ്ങളുടെ ഒരു കലവറ തന്നെ ചിയ സീഡ്സിന് ഉണ്ട്. 4.7 ഗ്രാം പ്രോട്ടീന്‍, 8.7 ഗ്രാം കൊഴുപ്പ്, 9.8 ഗ്രാം നാരുകള്‍, 14 ശതമാനം കാല്‍സ്യം, 12 ശതമാനം അയേണ്‍, 23 ശതമാനം മഗാനീഷ്യം, 20 ശതമാനം ഫോസ്ഫറസ്, 12 ശതമാനം സിങ്ക്, 15 ശതമാനം വിറ്റമിന്‍ ബി1, 16 ശതമാനം വിറ്റമിന്‍ ബി 3 എന്നിങ്ങനെ നിരവധി പോഷകങ്ങളാണ് ഈ വിത്തില്‍ അടങ്ങിയിരിക്കുന്നത്.
ഒട്ടനവധി ഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ, ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ആന്റിഓക്സിഡന്റ്സ് നല്കുന്നു. ഇത് രോഗാണുക്കളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതാണ്. ശരരീഭാരം കുറയ്ക്കാന്‍ ചിയ സീഡ്സ് വളരെ ഫലപ്രകദമാണ്. ചില പഠനങ്ങള്‍ പ്രകാരം, അമിതവണ്ണം ഉള്ളവരും, പ്രമേഹ രോഗികളും അടുപ്പിച്ച് ആറ് മാസത്തോളം ചിയ സീഡ്സ് കഴിച്ചവരില്‍ പ്രകടമായ കണ്ടെത്തിയിരുന്നു. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും പ്രമേഹം നിയന്ത്രിക്കാനും, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും ചിയ സീഡ്സ് സഹായിക്കുന്നു.
അമിതമായാല്‍ 'അപകടം'
ഗുണങ്ങളില്‍ മുന്നിലാണെങ്കിലും, അമിതമായാല്‍ നിരവധി ദോഷവശങ്ങളും ചിയ സീഡ്സിനുണ്ട്. ചിയ സീഡ്സ് ദിവസേന അമിതമായി കഴിക്കുന്നവരില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. കാരണം, ചിയ സീഡ്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. നാരുകള്‍ അമിതമായി എത്തുന്നത് ദഹനം സാവധാനത്തിലാകുന്നതിന് കാരണമാകുന്നു. ഇത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അസിഡിറ്റി ഉണ്ടാകുന്നതിനും, അമിതമായ അസിഡിറ്റി മൂലം ആമാശയത്തില്‍ വീക്കം സംഭവിക്കാനും ഇത് കാരണമായേക്കാം.
വെള്ളത്തില്‍ കുതിര്‍ത്ത് ജെല്ലി പരുവത്തില്‍ ആകുമ്പോഴാണ് ഈ വിത്ത് കഴിക്കാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ വെറുതേ കഴിക്കുമ്പോള്‍, അല്ലെങ്കില്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍, ഈ വിത്ത് തൊണ്ടയില്‍ കുടുങ്ങാനും, ഇത് ശ്വാസതടസ്സത്തിനും കാരണമായേക്കാം.
കാന്‍സര്‍
ചിയ സീഡ്സ് അമിതമായി കഴിക്കുന്ന പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യതയും ചില പഠനങ്ങള്‍ തള്ളിക്കളയുന്നില്ല. ചിയ സീഡ്സില്‍ ആല്‍ഫ ലിനോലെനിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇതൊരു ഒമേഗ 3 വിഭാഗത്തില്‍ പെടുന്നതാണ്. ആല്‍ഫ ലിനോലെനിക് ആസിഡ് ശരീരത്തില്‍ അമിതമായി വന്നാല്‍ ഇത് പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. 2 ലക്ഷത്തില്‍ പരം പുരുഷന്മാരില് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുള്ളത്.
അലര്‍ജി പ്രശ്നം
ചില വ്യക്തികളില്‍ ചിയ സീഡ്സ് അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത അമിതമാണ്. ചിലരില്‍ ഓക്കാനം, വയറിളക്കം, ചുണ്ടിലും വായയിലും ചൊറിച്ചില്‍ എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ചിയ സീഡ്സ് നല്ലതല്ല. അതിനാല്‍, ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം ചിയ സീഡ്സ് ആഹാരത്തില്‍ ചേര്‍ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications